ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

128 ശരീരശാസ്ത്രം

സ്പഷ്ടമായി കാണാതെ ഇരിക്കുന്നതിന്നു കാരണം ഇതു തന്നെയാകുന്നത്. സമീപദൃഷ്ടി(Short sight) : ചില മനുഷ്യർക്ക് സമീപത്തുള്ള വസ്തുക്കളെ നല്ലവണ്ണെം ഗ്രഹിക്കുവാൻ കഴിയും. എന്നാൽ ദൂര ദൃഷ്ടി കുറഞ്ഞിരിക്കും. ഇതിന്റെ കാരണം അവരുടെ നേത്രഗോളകം വളരെ നീണ്ടിരിക്കുന്നതു കൊണ്ടാകുന്നു. ഇതിനാൽ വസ്തു കുറെ ദൂരത്തിലായിരുന്നാൽ മജ്ജാണ്ഡലത്തിൽ ശരിയായി ബിംബം പകിയുകയില്ല. ഇതിന്നു ചില കണ്ണടകൾവെച്ചു ബിംബം ശരിയായി പരിയത്തക്ക സ്ഥിതിയിൽ ആക്കാം.

വെള്ളെഴുത്തു-ദൂരദൃഷ്ടി (Long sight)ചിലർക്കു ദൂര ദൃഷ്ടി ശരിയായി ഉണ്ടായിരുന്നാലും സമാപ ദൃഷ്ടി ശരിയായി ഇല്ല. അവരുടെ കണ്ണിലുള്ള കണ്ണാടി ചില്ല് ദൂരവസ്തുക്കളെ ഗ്രഹിക്കുവാൻ കഴിയാത്ത സ്ഥിതിയിലും ഇരിക്കുന്നതിനാലാകുന്നു. ഇതിന്നു തക്കതായ കണ്ണട ഉപയോഗിച്ചാൽ ശരിയാകുന്നതാണ്. ചിലർക്കു 40 വയസ്സു ആവുമ്പോൾ പുസ്തകങ്ങളെ ദൂരത്തു വെച്ചു വായിക്കാൻ സാധിക്കുമെങ്കിലും സമീപത്തുവെച്ചു വായിക്കാൻ കഴിയുന്നില്ല. ഇതു സമീപത്തുള്ള വസ്തുക്കലെ ഗ്രഹിക്കുവാൻ തക്ക സ്ഥിതിയിൽ കണ്ണിലുള്ള കണ്ണാടിച്ചില്ലിനെ ശരിയാക്കി വെക്കുന്നതിന്നു കഴിയാത്തതിനാലാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/145&oldid=170287" എന്ന താളിൽനിന്ന് ശേഖരിച്ചത്