ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

138 ശരീരശാസ്ത്രം

നമ്മുടെ ദേശത്തിൽ ഒരു ഉദ്യോഗം ഭരിക്കുന്നതു വിസർജ്ജനേന്ദ്രിയങ്ങൾ ആകുന്നു. (5) രാജ്യത്തിൽ ശത്രുക്കൾ വരുന്നതിനെ അറിയിപ്പാൻ ചില കാവൽക്കാരും, വരുന്ന ശത്രുക്കളെ എതൃക്കുന്നതിന്നു ചില സൈന്യങ്ങളും ഉണ്ടല്ലോ. നമ്മുടെ ദേഹത്തിൽ കണ്ണു, ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങൾ, പുറണെ നടക്കുന്ന വർത്തനമാനങ്ങളെ അറിയിക്കുന്ന കാവൽക്കാരനാകുന്നു; കയ്യുകൾ, കാലുകൾ, (ചില സമയം പല്ലുകളും നഖങ്ങളും) ശ്വേതഗോളങ്ങൾ (White corpuscles) മുതലായവ ശത്രുക്കളെ എതൃത്തു യുദ്ധംചെയ്യുന്ന സൈന്യങ്ങളാകുന്നു. ഇതുകൂടാതെ രാജ്യവാസികളായ ജനങ്ങൾ ആ രാജ്യത്തിൽ ഏർപ്പെടുത്തീട്ടുള്ള നിയമങ്ങളെ അനുസരിച്ചിട്ടില്ലെങ്കിൽ അവർ ശിക്ഷയ്ക്കു പാത്രമാകുന്നതാണ്. ദേഹത്തിൽ തലച്ചോറിന്റെ കല്പനപ്രകാരം അവയവങ്ങൾ നടന്നിട്ടില്ലെങ്കിൽ തലച്ചോറ് അവയ്ക്കു ഭക്ഷണത്തെ കുറച്ചു കൊടുക്കുകയും, അതുകൊണ്ടു രോഗങ്ങളെ വരുത്തുകയും ചെയ്യുന്നു. രാജ്യവാസികളായ ജനങ്ങൾ യോജിച്ചിരിക്കാതെ അന്യോന്യം കലഹിക്കുന്നതായാൽ അന്യദേശക്കാർ തങ്ങളുടെ രാജ്യത്തെ ആക്രമിക്കുകയും ചെയ്യുന്നുവല്ലോ; നമ്മുടെ ദേഹത്തിലും അതുപോലെതന്നെ വ്യാധികളെ ഉണ്ടാക്കുന്ന ബീജങ്ങളെ അന്യദേശക്കാരെന്നു പറയാം.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/155&oldid=170297" എന്ന താളിൽനിന്ന് ശേഖരിച്ചത്