ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20. ദേഹശുദ്ധി, വ്യായാമം മുതലായവ 161

നങ്ങളെയെല്ലാം മൂടിയും വെച്ചാൽ എലികൾ വരുന്നതല്ല. എന്നിട്ടും എലികൾ വരുന്നതായാൽ എലിക്കൂടു മുതലായതു വെച്ചു, അവയെ പിടിച്ചു കൊന്നുകളയെണ്ടതാണ്.

                     -----------------------
             20. ദേഹശുദ്ധി, വ്യായാമം മുതലായവ.

നാം കഴിക്കുന്ന ആഹാരം, ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം മുതലായതുകളിൽ ജാഗ്രതയായിരിക്കുകയും, വീടുകളും അവയുടെ നാലുഭാഗവും ശുചിയായി വെച്ചുകൊണ്ടിരിക്കുകയും ചെയ്താൽ അനേകം രോഗങ്ങൾ നിർത്താൽ ചെയ്യാം എന്നു നാം വായിച്ചുവല്ലോ. ഇതിനുപുറമേ എല്ലാവരും മുഖ്യമായി അറിയേണ്ടുന്ന സംഗതികൾ ചിലതുണ്ട്. ഇതുകളിൽ ദേഹശുദ്ധി ഒന്നാമത്തേതാകുന്നു.

   ദേഹശുദ്ധി (personal cleanliness). നാം കഴിക്കുന്ന ആഹാരം ശുചിയായിരിക്കേണ്ടതോടുകുടി നമ്മുടെ ദേഹവും ശുചിയായിരിക്കേണ്ടതാകുന്നു. നാം ചർമ്മത്തെപററി നിത്യപണം  ചെയുമ്പോൾ അതിൽ അനേകം സ്വേദഗോളങ്ങൾ ഉള്ളതായും, ഇവ വിയർപ്പു വെള്ളത്തെ പുറത്തു കൊണ്ടുപോയി ചേർക്കുന്നതായും വായിച്ചുവല്ലോ. ഈ വെള്ളം ആവിയായി പോയതിനുശേഷം അതിൽ അലിഞ്ഞു ചേർന്നിട്ടുള്ള അനേകം വ 

21*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/178&oldid=170320" എന്ന താളിൽനിന്ന് ശേഖരിച്ചത്