ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

194 ശരീരശാസ്ത്രം

കൊണ്ടു കേടു ഉണ്ടാവുകയും ചെയ്യുന്നതാണ്. ലേശംപോലും താമസിക്കാതെ തൽക്ഷണംതന്നെ ചുണ്ണാമ്പുവെള്ളവും വെളിച്ചെണ്ണയും സമമായി ചേർത്തു അതിൽ ഒരു തുണി നനച്ചു പൊള്ളീടുന്ന ഭാഗത്തിൽ ഇട്ടു അതിന്റെ  മേൽ വേറെ ഒരു തുണികൊണ്ടു കെട്ടുക. കയ്യിൽ ഈ വിധം ആപത്തു സംഭവിക്കുന്നപക്ഷം, കൈവിരലുകളെ പ്രത്യേകം പ്രത്യേകം തുണികൊണ്ടുകെട്ടുക; എന്തുകൊണ്ടാണെന്നാൽ വെന്തുപോയിട്ടുള്ള  വിരലുകൾ തമ്മിൽ ഉരയുന്നതുകൊണ്ടു വേദന അധികമാവും. ഇങ്ങിനെ കെട്ടിയാൽ വായുവിലുള്ള വിഷബീജങ്ങൾ ഉള്ളിൽ പ്രവേശിക്കാനിടവരുന്നതല്ല.

ഉടുപ്പിൽ തീ പിടിച്ചാൽ ചെയ്യേണ്ടതു എന്താണ് ? ഉടുത്തിട്ടുള്ള വസ്ത്രത്തിൽ തീ തട്ടിയാൽ ഭയം കൊണ്ട് ആ വസ്ത്രത്തോടുകൂടിത്തന്നെ ഓടാറുണ്ട്. ഇങ്ങിനെ ഓടിയാൽ തീ കാറ്റിനാൽ വീശപ്പെട്ടപോലെ അധികമായി കത്തുന്നതാണ്. അതുകൊണ്ടു വസ്ത്രത്തിൽ തീ തട്ടിയ ഉടനെ നിലത്തു കിടന്ന് ഉരുളുകയും വസ്ത്രത്തെ നന്നായി ഉരക്കുകയും ചെയ്താൽ തീ കെട്ടുപോകും. സമീപത്തിൽ ആരെങ്കിലും ഉണ്ടായിരുന്നാൽ, അവർ തങ്ങളുടെ കൈയ്യിൽ തല്കാലം കിട്ടുന്ന ചാക്കോ, പായോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു ഏതു സാധനമായാലും വേണ്ടതില്ല, അതുകൊണ്ടു തീ പറ്റീട്ടുള്ള വസ്ത്രത്തെ ചുറ്റിയാൽ തീ കെട്ടുപോകുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/211&oldid=170342" എന്ന താളിൽനിന്ന് ശേഖരിച്ചത്