ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

208 ശരീരശാസ്ത്രം ളികൊണ്ടു പുതച്ചു അതിന്മേൽ ചൂടുപിടിപ്പിച്ചു കിഴിവെക്കുകയോ ഉരുണ്ട കുപ്പികളിൽ ചൂടുവെള്ളം പകർന്നു പുതച്ചിട്ടുള്ള കമ്പിളിയിന്മേൽ ഇവയെ ഉരുട്ടുകയോ ചെയ്യുക. കുറച്ചു ചൂടുള്ള വെള്ളത്തിൽ ബ്രണ്ടി ചേർത്തു കുടിക്കുവാൻ കൊടുക്കുക. ബ്രാണ്ടിയില്ലെങ്കിൽ കാപ്പി കൊടുക്കാം

            പൊള്ളിയ ഭാഗങ്ങളിൽ വെളിച്ചെണ്ണയും ചുണ്ണാമ്പുവെള്ളവും ചേർത്തു പുരട്ടിയാൽ ചുട്ടുകത്തലിന്നു ഭേദം ഉണ്ടാവും. വ്രണവും മാറും.
   ഇടിയും മിന്നലും ഉള്ളപ്പോൾ വീട്ടിൽനിന്നു പുറത്തുപോകാതെ ഇരിക്കുന്നതു ഏറ്റവും നല്ലതാണ്.

തൂങ്ങിമരിക്കൽ. ചിലസമയം, ഒരുവൻ ആത്മഹത്യചെയ്യുവാൻവേണ്ടി കയറുകൊണ്ടു കഴുത്തിൽ കുടുക്കു ഇട്ടു ശ്വാസം ഇല്ലാതെവന്നു ചാവാറായസ്ഥിതിയിൽ ഇരിക്കുന്നതിനെ കാണാം. അങ്ങിനെ കണ്ടാൽ ഉടനെ ഒരാൾ അവനെ താങ്ങിക്കൊണ്ടു ആ കയറിനെ പതുക്കെ മുറിച്ചു, അവനെ കിടത്തി കൃത്രിമശ്വാസോദീരണത്തെ പ്രയോഗിക്കുക. ഇങ്ങിനെ തൂങ്ങുന്നവരുടെ ശ്വാസകോശത്തിൽ വായു പ്രവേശിക്കാതെ അവർക്കു മരണം സംഭവിക്കുന്നു; അതുകൊണ്ടു ചാവാറായിരിക്കുമ്പോൾ തന്നെ ഈ മാതിരി ശ്വസിപ്പിച്ചാൽ ആ മനുഷ്യൻ ജീവിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/225&oldid=170356" എന്ന താളിൽനിന്ന് ശേഖരിച്ചത്