ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

25കണ്ണ്,മൂക്ക്........പ്രഥമോപചാരങ്ങൾ 211 ഇങ്ങിനെ ചെയ്തിട്ടും സാധനം പുറത്തു വരാതെ മുഖം കറുക്കുന്നതായാൽ, അപകടമാണെന്നു അരികിലുള്ളവർ മനസ്സിലാക്കേണ്ടതും തൽക്ഷണംതന്നെ ഡാക്ടരെ പാഞ്ഞയച്ചു വരുത്തേണ്ടതും ആകുന്നു. ഉടനെ ഡാക്ടർ എത്തീട്ടില്ലെങ്കില്ലെങ്കിൽ മരണം സംഭവിക്കുന്നതാ കയാൽ, സമീപത്തുള്ളവർ ധൈർയ്യത്തോടുകൂടി ഉപദ്രവം ഏറ്റവന്റെ വായ നല്ലവണ്ണം പിളർത്തി അവന്റെ തൊണ്ടയിൽ തന്റെ കൈവിരലിനെ കൊക്കുപോലെ ആക്കി ഉള്ളിലേക്കു ഇട്ടു അതിനെ എടുക്കാം.ഈവിധം ഉപദ്രവം നേരിട്ടവന്നു ബോധക്ഷയം ഉണ്ടാവുകയും വായ കെട്ടിപ്പോവുകയും ചെയ്യും;അങ്ങിനെ ഉണ്ടാവുന്നപക്ഷം വല്ല മരക്കഷണമോ മറ്റോ വെച്ചു വായ പിളർത്തിവെക്കേണം. ശ്വാസം നിന്നു പോയാൽ കൃത്രിമശ്വാസോദീരണത്തെ ചെയ്യുകയും വേണം .കൈകാലുകൾക്കു തണുപ്പു തട്ടിയാൽ,കിഴി ചൂടുപിടിപ്പിച്ചു വെക്കുകയും വേണം.

   ചർമ്മത്തിൽ വല്ല ആര്,സൂചി മുതലായതു തട്ടൽ.പ്രവൃത്തി എടുക്കുമ്പോൾ വല്ല ആ് തട്ടി എന്നു വന്നേക്കാം. ഇതിനെ എടുത്തു കളഞ്ഞിട്ടില്ലെങ്കിൽ, കുത്തിപ്പഴുത്തു കേടു സംഭവിക്കുന്നതാണ്. അതുകൊണ്ടു ഇതിനെ ഉടനെതന്നെ എടുത്തുകളയേണ്ടതുഅത്യവിശ്യമാകുന്നു.

കുട്ടികൾ വൈഷമ്യം ആലോചിക്കാതെ അരക്കാൽ ഉറുപ്പിക, കാൽപൈസ്സ മുതലായതിനെ വിഴുങ്ങി എന്നുവന്നേക്കാം. ഈ സമയങ്ങഴിൽ ജനങ്ങൾ ആവണക്കെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/228&oldid=170359" എന്ന താളിൽനിന്ന് ശേഖരിച്ചത്