ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26. ദീനക്കാരെ പരിപാലിക്കുന്ന മാതിരി 217

ഇട്ടു മറേറതു ഉപയോഗിക്കണം. രണ്ടു കിടക്ക ഇല്ലാത്ത പക്ഷം രണ്ടു വിരിപ്പുകൾ എങ്കിലും ഉപയോഗിച്ചു ദിവസംതോറും ശുദ്ധി ചെയ്തു മാററി മാററി വിരിക്കേണ്ടതാണ് . വിയർപ്പ് തട്ടി വിരികൾ നനഞ്ഞുപോയാൽ ഉടൻതന്നെ അതിനെ മാററി നറ്റൊന്നിനെ വിരിക്കേണ്ടതാകുന്നു. ഇങ്ങിനെ ചെയ്യുന്നതു രോഗിക്കു ലേശംപോലും ബുദ്ധിമുട്ടില്ലാതെ സൂക്ഷിച്ചു ചെയ്യേണം.

     ദേഹശുദ്ധി. രോഗിയുടെ കിടക്ക ശുചിയായിരിക്കുന്നതിന്നു പുറമേ അവന്റെ ദേഹവും

ശുചിയായിരിക്കേണ്ടതാകുന്നു. അവന്റെ വസ്ത്രങ്ങളെ ദിവസന്തോറും മാറേറണ്ടതാണ്. ഇങ്ങിനെ മാററുമ്പോൾ അവന്നു അല്പം എങ്കിലും ബുദ്ധിമുട്ടു ഉണ്ടാവാൻ പാടുള്ളതല്ല. വൈദ്യരുടെ അഭിപ്രായപ്രകാരം രണ്ടുമൂന്നു ദിവസം കൂടുമ്പോളെങ്കിലും തിളച്ച വെള്ളത്തിൽ നനച്ചു പിഴിഞ്ഞ തുണികൊണ്ടു രോഗിയുടെ ദേഹത്തെ തുടച്ചു ശുദ്ധി ചെ യ്യുന്നതു നല്ലതാകുന്നു. ഇങ്ങിനെ ചെയ്യുമ്പോൾ രോഗിയുടെ ദേഹം മുഴുവനും ഒരേസമയ ത്തു തുറന്നു വെക്കാതെ ഓരോരോഭാഗമായിതുറന്നു ആ ഭാഗം മുൻപറഞ്ഞ ഈറൻ തുണികൊണ്ടു തുടച്ചു ഉടനെതന്നെ ഉണങ്ങിയ മുണ്ടുകൊണ്ടു തുടക്കേണ്ടതാകുന്നു. ഉദാഹ രണം,മുട്ടിന്നു ചുമട്ടിൽ നനഞ്ഞതുണങ്ങികൊണ്ടു തുടച്ചു, ഉടനെതന്നെ ഉണങ്ങിയ തുണികൊണ്ടു തുട ക്കുകയും ആ ഭാഗം കമ്പിളികൊണ്ടു മൂടിയതിന്നു ശേഷം മുട്ടിന്നു മേലും അരക്കു കീഴും ഉള്ള ഭാഗത്തേയും ഇപ്രകാരം ചെയ്യുക.

28*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/234&oldid=170365" എന്ന താളിൽനിന്ന് ശേഖരിച്ചത്