ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34 ശരീരശാസ്ത്രം

                            ഇപ്പറഞ്ഞ എല്ലുകളെസ്സംബന്ധിച്ച പേശികൾക്കു പുറമെ, നമ്മുടെ ദേഹത്തിൽ വേറെ ചില ഭാഗങ്ങളിലും പേശികൾ ഉണ്ട്.
               ഉദാഹരണം, രണ്ടാംപാഠത്തിൽ പറഞ്ഞിട്ടുള്ളതായ ലുബ്ബ് ഡുപ്പ് എന്നു അടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം, റബ്ബർപോലെ ചുരുങ്ങുന്നതും 
               വിരിയുന്നതുമായ പേശിയാൽ ഉണ്ടായതാകുന്നു. ഇതുകൂടാതെ രക്തക്കുഴലുകളിലും അന്നനളിക, ആമാശയം, ആന്ത്രം, മൂത്രാശയം
               മുതലായ ഭാഗങ്ങളിലും പേശികൾ ഉണ്ട്. ഇവ നമ്മുടെ ഇഷ്ടപ്രകാരം ചുരുക്കുവാനും നീട്ടുവാനും കഴിയുന്നവയല്ല. അതുകൊണ്ട് ഇവയെ
               ഇച്ഛാനനുവർത്തി പേശികൾ (Involuntary muscles)എന്നു പറയുന്നു. പേശികൾ ഞരമ്പുകൾവഴിയായി തലച്ചോറോടും, 
               കശേരുനാഡിയോടും ഇവ ചുരുങ്ങുകയും നീളുകയും ചെയ്യും. നമ്മുടെ ദേഹത്തിൽ, തലച്ചോറു പ്രവൃത്തി എടുപ്പിക്കുന്ന യജമാനനും പേശി
               കൾ  പ്രവൃത്തി എടുക്കുന്ന ഭൃത്യന്മാരും ആകുന്നു.
                            നാം വ്യായാമം ക്രമമായി ചെയ്യുന്നതായാൽ, പേശികൾ ദൃഢവും ബലമുള്ളവയും ആയിത്തീരും. നല്ലവണ്ണം വ്യായാമം ചെയ്തി
               ട്ടുള്ളവന്റെ ഭുജത്തെ നോക്കുവിൻ; അതു വലുതായും കാണ്മാൻ ഭംഗിയുള്ളതായും ഇരിക്കുന്നു. എന്നാൽ പേശികൾക്കു പ്രവൃത്തി അധിക

മായാൽ അവ ക്ഷി​ണഗതിയെ പ്രാപിക്കുന്നതാണ്; അതുകൊണ്ട് അവയ്ക്കു പിന്നെ വിശ്രമം ആവശ്യമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/51&oldid=170383" എന്ന താളിൽനിന്ന് ശേഖരിച്ചത്