ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54 ശരീരശാസ്ത്രം ദക്ഷിണകർണ്ണികയിലേക്കു രണ്ടു വാഹിനികൾവഴിയായി വന്നു ചേരുന്ന എന്നും(2)ഈ രക്തം ദക്ഷിണകർണ്ണികയിനിന്നു ജവനികക്കു വരത്തക്ക ഏർപ്പാടുണ്ടു എന്നും(3)ദക്ഷിണജവനികയിനിന്നും പുൽപുസലോഹിനിവഴിയായി ശ്വാസകോശത്തിൽ ഈ അശുദ്ധരക്തം വന്നുചേരുന്നു എന്നും നാം കാണുന്നു.ഈ രക്തത്തിൽനിന്നു അശുദ്ധമായ അംഗാരമ്ലവായു ശ്വാസകോശത്തിൽ വെച്ചു പിരിയുന്നു.(ഏതുപ്രകാരം വേർപെടുന്നു എന്നു വഴിയെ പറയാം)ഇപ്രകാരം ശുദ്ധമായ രക്തം പുൽപുസനീലിനികൾ വഴിയായി വാമകർണ്ണികക്കു വന്നു ചേരുന്നു.

ഇപ്പോൾ ഹൃദയത്തിന്റെ ഇടത്തുഭാഗം പരിശോധിക്കുക;ഇതിനെ വലത്തേ ഭാഗത്തോടു താരതമ്യപ്പെടുത്തി നോക്കുക.പുൽപുസനീലിനികൾ വാമകർണ്ണികയിൽ വന്നു ചേരുന്നു;പുൽപുസനീലിനികൾ വഴിയായി കൊണ്ടുനരുന്ന രക്തത്തിന്റെ സ്വഭാവം എന്താകുന്നു?വാമകർണ്ണികക്കും വാമജവനികക്കും മദ്ധ്യഭാഗത്തിൽ ഹൃദയത്തിന്റെ വലത്തുഭാഗത്തിൽ ഉള്ളതുപോലെതന്നെ ഒരു ദ്വാരവും ഒരു പധാനികയും ഉണ്ടു.ദക്ഷിണജവനികയിൽ നിന്നു ഒരു രക്തവാഹിനി പുറപ്പെടുന്നതുപോലെ, വാമജവനികയിൽനിന്നും,ഒരു വലിയ രക്തവാഹിനി പുറപ്പെട്ടു പോകുന്നതിനെ നോക്കുക.ഇതിന്റെ പേർ എയോർത്താ അല്ലെങ്കിൽ മൂലധമനി (aorta) എന്നാകുന്നു.ഇതു വഴിയായിട്ടുതന്നെയാകുന്നു നമ്മുടെ ദേഹത്തിലുള്ള സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/71&oldid=170405" എന്ന താളിൽനിന്ന് ശേഖരിച്ചത്