ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7. ഹൃദയവും പരിഹാരകേന്ദ്രീയങ്ങളും (തുടർച്ച) 59

 ത്തിൽ  തുടിച്ച്  അധികം  രക്തത്തെ  ആ  ഭാഗങ്ങളിലേക്ക്  ചെലുത്തുന്നു.  
                    [ഇപ്പോൾ  നാം  ഹൃദയത്തിന്റെ  ഉള്ളിലെ  സന്നിവേശത്തെയും, ദേഹത്തിലുള്ള   രക്തവാഹിനികളുടെ സന്നി    വേശത്തേയും,ഹൃദയം രക്തത്തെ  ദേഹം  മുഴുവനും വ്യാപിപ്പിക്കു- ന്നത് എങ്ങിനെയെന്നും, മനസിലാക്കിയലോ.  ഇതുവരെപഠിച്ചതി നെ നിങ്ങൾ നല്ലവണ്ണം ഗ്രഹിച്ചിട്ടുണ്ടോ  എന്നു അറിവാൻ  ഞാൻ ഒന്നു ചോദിക്കുന്നു. നാം  മന്ത്രശക്തികൊണ്ടു  ഒരു  ചെറിയ  പുഴു- വിന്റെ  രൂപത്തെ  ധരിച്ച ദക്ഷിണകർണ്ണികയിൽ പ്രവേശിച്ചാൽ പിന്നെ എവിടെയെല്ലാം ചെല്ലേണ്ടതായി വരും? ഒന്നാമതായി ദ- ക്ഷിണകർണ്ണികയിൽനിന്നു രക്തത്തോടുകൂടി ദക്ഷിണജവനിക-യിൽ  പ്രവേശിക്കും. പിന്നെ, ആ ജവനിക ചുരുങ്ങുമ്പോൾ,പുൽപു സലോഹിനിവഴിയായി  ശ്വാസകോശത്തിൽ  പ്രവേശിച്ചു, അവി-ടെ അലഞ്ഞുതിരിഞ്ഞു, പിന്നെ പുൽപുസനീലിനി വഴിയായി വാമ കർണ്ണികയിൽ വന്നുചേരുന്നു.  അവിടെനിന്നു  പിന്നേയും വാമജ- വനികയിൽ  ചെന്നു അത് ചുരുങ്ങുമ്പോൾ  മേൽപ്പറഞ്ഞ എയോ- ർത്തയുടെ ഉള്ളിൽ  പ്രവേശിച്ചു,  ഏതെങ്കിലും ഒരു  ശാഖവഴിയാ-യി ദേഹത്തിൽ  ചുറ്റി, ഒടുവിൽ ഊർദ്ധ്വമഹാനീലിനി വഴിയായി-ട്ടോ, അല്ലെങ്കിൽ അർധോമഹാനീലിനി  വഴിയായിട്ടോ,   പിന്നെ യും  ദക്ഷിണകർണ്ണികയിൽ വന്നു ചേരും!]

നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും പനിയുള്ളപ്പോൾ വല്ല ഡോക്ടറും വന്നിട്ടുണ്ടോ ? അങ്ങിനെ വന്നിട്ടുണ്ടെ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/76&oldid=170410" എന്ന താളിൽനിന്ന് ശേഖരിച്ചത്