ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78. ശരീരശാസ്തൃം 10.നാം ഭക്ഷിക്കുന്ന ആഹാരത്തിന്റെസ്വഭാവവും അതിന്നു ദേഹത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും.

നാം ആഹാരം കഴിക്കാതിരുന്നാൽ, ദേഹം മെലിഞ്ഞു അവയവങ്ങൾ ക്ഷീണിക്കുമെന്നുമുമ്പു ഒരു പാഠത്തിൽ വായിച്ചുവല്ലോ. ഇപ്പോൾ നാം ഭക്ഷിക്കുന്ന ആഹാരത്തിന്റെ സ്വഭാവമെന്താണെന്നും,അതു ദേഹത്തിൽ എന്തായി തീരുന്നു എന്നും ആലോചിക്കുക.

നാം എന്തെല്ലാം സാധനങ്ങളെ ഭക്ഷിക്കുന്നു? അരി,കായ്കറി മുതലായവയെ ദേഹത്തിലുള്ള അവയവങ്ങൾ സ്വീകരിച്ചു ഉപയോഗിക്കണമെങ്കിൽ,അവ രക്തത്തോടുകൂടി ഏതുവിധം എളുപ്പത്തിൽ ചേരുമോ ആ സ്ഥിതിയിൽ അവയെ മാറ്റേണ്ടതാണല്ലോ. നാം ഭക്ഷിക്കുന്ന പദാർതഥങ്ങൾ നമ്മുടെ ദേഹത്തിൽ ഏതുവഴനിയായി ചെല്ലുന്നു എന്നും നിങ്ങൾക്ക് 45-ാം പടത്തിൽനിന്ന് അറിയാം. മുൻപറഞ്ഞ വിധത്തിൽ മാറ്റംവന്ന ആഹാരം അന്നനാളികയിൽ നിന്നും രക്തത്തോടു ചേർന്നു,രക്തം വഴിയായി എല്ലാ അവയവങ്ങളിലേക്കും ചെല്ലുന്നു.ആഹാരം രക്തത്തിൽചെല്ലുന്നതിനുമുമ്പ് ദ്രവമായും വേറെ പല പ്രകാരത്തിലും മാറുന്നു. ആഹാരത്തിന്നു ദേഹത്തിൽ ഉണ്ടാവുന്ന മാറ്റത്തെതന്നെയാണ് ദീപനംഅല്ലെങ്കിൽദഹനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/95&oldid=170428" എന്ന താളിൽനിന്ന് ശേഖരിച്ചത്