ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82 ശരീരശാസ്തൃം വെള്ളം 10-ം ചേർന്നിരുന്നു. നാം കഴിക്കുന്ന പ്രധാനമായ വസ്തുക്കളിൽ ഓജസദ്രവ്യം മുതലായ ഏതു കണക്കിൽ ചേർന്നിരിക്കുന്നു എന്നും കണ്ടുപിടിച്ചിട്ടുണ്ട്.

                         [പാലിൽ, നമ്മുടെ ദേഹത്തിനു ആവശ്യമായ മുമ്പു പറഞ്ഞ വസ്തുക്കളെല്ലാം ശരിയായ അളവിൽ ഉള്ളതായി കണ്ടുപിടിച്ചിരിക്കുന്നു. ചിലർ അന്നാഹാരം ഇല്ലാതെ പാൽ മാത്രം കുടിച്ച് ജീവകാലം കഴിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കുമല്ലോ?പാൽ നമ്മുടെ ദേഹത്തിനു വേണ്ടുന്ന എല്ലാ വസ്തുക്കളും കൃത്യമായി അടങ്ങിയ ഒരു ശരിയായ ആഹാരമായിരിക്കെ, ഇവർ ഇതിനെ മാത്രം ആഹാരമായി ഭക്ഷിച്ച് ജീവിക്കുന്നതിൽ എന്താണ് ആശ്ചര്യമുള്ളത്]
                                  11.നാം ഭക്ഷിക്കുന്ന ആഹാരത്തിന്ന് 
                                    ദേഹത്തിൽ ഉണ്ടാകുന്ന  മാറ്റങ്ങൾ

കഴിഞ്ഞ പാഠത്തിൽ നാം ഭക്ഷിക്കുന്ന ആഹാരത്തിന്റെ സ്വഭാവത്തേയും ദേഹത്തിൽ അതിന്നു ഉണ്ടാകുന്ന മാറ്റത്തേയും സാമാന്യമായി മനസ്സിലാക്കിയല്ലോ. ഇപ്പോൾ നാം ഭക്ഷിക്കുന്ന ആഹാരം അന്നകുല്യവഴിയായി ചെല്ലുമ്പോൾ അതിന്നു ഉണ്ടാകുന്ന മാറ്റത്തെപ്പറ്റി വിവരമായി മനസ്സിലാക്കുക. ഇങ്ങനെ നിരൂപണം ചെയ്യുമ്പോൾ, നാം വെണ്ടക്ക, അരി, പരുപ്പ്, മു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/99&oldid=170432" എന്ന താളിൽനിന്ന് ശേഖരിച്ചത്