ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക


----------------------


"ശീലവതശ്രീമതാസർവംജിതം"(മ.ഭാ)


ലോകത്തിൽ ഉൽക്കർഷം പ്രാപിയ്ക്കയും, നേതൃത്വം വഹിയ്ക്കയും, ബഹുമതി ലഭിയ്ക്കയും ചെയ്തിട്ടുള്ളവരുടെ ജീവചരിത്രം സൂക്ഷ്മദൃഷ്ട്യാ പരിശോധിക്കുന്നതായാൽ അവരെല്ലാവരും സുസ്ഥിരമായും, സംസ്കൃതമായുമുള്ള ശീലം സമ്പാദിച്ചിട്ടുള്ളവരാണെന്നു അറിയാവുന്നതാണ്. ജീവിതത്തിൽ വിജയപ്രാപ്തിക്കുള്ള രഹസ്യം ഇതൊന്നു തന്നെയാണെന്നുള്ളതിനു സംശയമില്ല. മഹത്തായ കാര്യങ്ങൾ സാധിച്ചിട്ടുള്ളവരും ശീലവാന്മാർ തന്നെയാണ്. മനുഷ്യനു അമൂല്യമായ സ്വത്തു വല്ലതും ഉണ്ടെങ്കിൽ അതും ഇതു തന്നെയാണ്. എന്നാൽ, ഇതിനെ സമ്പാദിക്കുന്ന വിഷയത്തിലും, സംരക്ഷിക്കുന്ന വിഷയത്തിലും എത്ര പേർ അശ്രദ്ധന്മാരായിരിക്കുന്നു. എന്നുതന്നെയുമല്ല, ധനസമ്പാദനത്തിലും മറ്റും ദത്തചിത്തന്മാരായിരിക്കുന്ന എത്രയോ പേർ ഇതിനെ നിർദ്ദയം ഭേദിക്കുന്നു. ഇങ്ങിനെയുള്ളവരുടെ ജീവിതം കേവലം മൃഗജീവിതമായിട്ടേ വിചാരിക്കാൻ പാടുള്ളു. "സൗശീല്യം" എന്നുള്ളത് ലോകത്തിൽ പ്രതഷ്ഠിതമായിരിക്കുന്ന സന്മാർഗ്ഗനിയമം മനുഷ്യനിൽകൂടി പ്രതിബിംബിച്ചു കാണുന്നതാണ്. അതു് പ്രകൃതിയുടെ വിശിഷ്ടരൂപമാണെന്നും പറയപ്പെട്ടിരിക്കുന്നു. ലോകവ്യാപാരങ്ങളെല്ലാം സന്മാർഗ്ഗനിയമമായ അടിസ്ഥാനത്തിന്മേലാണു് സ്ഥാപിയ്ക്കപ്പെട്ടിരിക്കുന്നതു്. അതുകൊണ്ട് നാം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/4&oldid=170466" എന്ന താളിൽനിന്ന് ശേഖരിച്ചത്