ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവൃത്തി ൩൩


"പ്രവൃത്തി" എന്നതു ശിലാചരണത്തിൽ ഒരു വിശിഷ്ടാദ്ധ്യാപകനേപ്പോലെ ആണ്. നിയമനം, ആജ്ഞാനുസരനം, ആത്മഭരണം, അവഹിതത്ത്വം, നിവേശിത്വം, ഉഭ്യമം ൟ ഗുണങ്ങളേ അതുജ്ജീവിപ്പിക്കയും ഒരോരുത്തനം അവനവന്റെ തൊഴിലിൽ കൗശലവും ജീവിന്ത വൃത്തിയിൽ സാമാർത്ഥ്യവും ഉണ്ടാക്കുകയും ചെയ്യും. പ്രവൃത്തി, മനുഷ്യജീവിന്ത ധർമ്മവും ഓരോ മനുഷ്യനേയും മനുഷ്യ സമുദായത്തേയും ഉയർത്തുന്ന തത്ത്വവും ആകുന്നു. യഥായോഗ്യം ജീവിതം അനുഭവിക്കുന്നതിന് എല്ലാവരും പ്രവൃത്തിചെയ്യേണ്ടതാകുന്നു. പരിശ്രമം സദാ ബഹുമാനകരവും, അതുകൂടാതെ യാതൊന്നും സാദ്ധ്യമല്ലാത്തതും ആകുന്നു. മഹത്തായ കാർയ്യം ഏതും അതിനാൽതന്നെ നടത്തപ്പെട്ടിട്ടുള്ളതും, ജനപരിഷ്കാരങ്ങൾ എല്ലാം അതിന്റെ ഫലങ്ങളും ആകുന്നു. മടി എന്നതു വലുതായ ഒരു ശാപമാകുന്നു. "ജ്യേഷ്ഠയാമിരുളാലസ്യെവാഴും, ശ്രീവാഴുമദ്യമേ"(കുറൾ ൬൨൭) ദേഹപ്രയത്നം അപമാനകരമെന്നു വിചാരിക്കുന്ന കൊറിയാ ദേശക്കാർ ചീനയ്ക്കും റഷ്യയ്ക്കും പണിപ്പെട്ടിരുന്ന്,ഇപ്പോൾ ജപ്പാനിന് അധീനന്മാരായ് തീർന്നിരിക്കന്നു. ഭോഗാസക്തന്മാരായിരുന്ന പുരാതന പാരസികന്മാർ പ്രവൃത്തിജീവിതത്തിന്റെ മഹത്ത്വം ഗ്രഹിച്ചവരെല്ലെന്നു അവരെ ജയിച്ച(൪൫) അലക്ക്സാണ്ഡർ പറഞ്ഞിരിക്കുന്നു. "പ്രവൃത്തി-


(൪൫) ലോകജീത്തെന്ന ഖ്യാതി സമ്പാദിച്ച യാവന രാജാവു്; ബാല്ല്യത്തിലേ രാജ്യാധികാരം നോക്കി. ൨0-‌ാം മത്തേ വയസ്സിൽ ദിഗ്ജയയാത്ര ആരഭിച്ചു പാരസികം, അറേബ്യ, ഇന്ത്യാ ഈ രാജ്യങ്ങളേ ആക്രമിച്ചു. നെപ്പോളിയനെപ്പോലെ വരിഷ്ഠവിധാനകനും മേധാവിയും ആയിരുന്ന ക്രൂരൻ. വാഴ്ച ക്രി. മു. ർ-‌ാം ശതാബ്ദത്തിന്റെ മദ്ധ്യം‌മുതൽ അന്ത്യം വരേ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/40&oldid=170467" എന്ന താളിൽനിന്ന് ശേഖരിച്ചത്