ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൈർയ്യം ൪൭

ഭത്തിലേയ്ക്കു ന‌യിയ്ക്കപ്പെട്ടപ്പോൾ, പരസ്പരം, ആലിംഗനം ചെയ്തു, തൈല ലേപനത്തിനെന്നപോലേ, തീയ്ക്കു കവിൾ കാണിച്ചു് വേദനകൂടാതെ സന്തുഷ്ടരായ് ഇങ്ങനെപറഞ്ഞു് മരിച്ചു:-"സഹോദരാ തപിയ്ക്കൊല്ലാ. ൟശ്വരകൃപയാൽ, ഒരിയ്ക്കലും കെടാത്ത ഒരു ദീപം നമുക്കിന്നു് ഇംഗ്ലണ്ടിൽ കൊളുത്താം'. അവർ കൊളുത്തിയദീപം ഇപ്പോഴും ഉജ്ജ്വലിച്ചു തേറിവരുന്നത്രേ. മതവിഷയത്തിൽ രാജാധിപത്യം നിഷേധിച്ച (൭൨൦ സർ താമസ്മോർ അതിലേയ്ക്കായി മരണശിക്ഷ ലഭിക്കുമെന്നു് തീർച്ചയായപ്പോൾ സ്വമത വിജയ പ്രാപ്തിക്കു് കൃതജ്ഞതാപൂർവ്വം ൟശ്വരനെ വന്ദിച്ചു മരിച്ചു. നൃപമത നിഷേധനത്താൽ വരാൻ പോകുന്ന അപായം ഒരാൾ മുൻകൂട്ടി തെർയ്യപ്പെടുത്തിയപ്പോൾ, "അങ്ങനെ ആയാൽ നീയും ഞാനും തമ്മിലുള്ള വത്യാസം ഇത്രതന്നെ. ഞാൻ ഇന്നും നീ നാളേയും മരിയ്ക്കും" എന്നു് മറുപടി പറഞ്ഞ ലൂതറിനു് ഭാഗ്യവശാൽ ജീവിത ത്യാഗത്തിനിടവന്നില്ലെങ്കിലും, അദ്ദേഹം മേൽപറഞ്ഞവർക്കൊപ്പം ധീരത കാണിച്ചവനും, യൂറോപ്പിൽ ആധുനിക ചിന്താസ്വാതന്ത്ര്യത്തിനും ബുദ്ധിസ്വൈരതയ്ക്കും ഉല്പാദകനും ആയിരുന്നു. പാപ്പാവിന്റെ അധികാരം നിഷേധിച്ചതിനും തദ് ബഹിഷ്കരണപത്രത്തെ പരസ്യമായി തീയിലിട്ടുചുട്ടതിനും, ജർമ്മൻ ചക്രവർത്തിയാൽ (ചാറൽസ് പഞ്ചമനാൽ) രാജ്യഭ്രംശംചെയ്യപ്പെട്ടപ്പോൾ ലൂതർ ഇപ്രകാരം പറഞ്ഞു:-


(൭൨) അതിപ്രശസ്തനായ ഒരു ആംഗ്ലേയ വിദൂഷൻ; പ്രധാന ന്യായാധിപൻ; ഹെന്ററി അഷ്ടമന്റേ അക്രമായ ദ്വീതീയ വിവാഹത്തിനെ ആക്ഷേപിച്ചതിനു കള്ളക്കുറ്റാരോപണത്താൽ വധശിക്ഷ അനുഭവിച്ചു. വാഴ്ച ക്രി. ശ. ൧൫-ന്റേ അന്ത്യം മുതൽ ൧൬-ന്റേ മദ്ധ്യം വരേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/54&oldid=170482" എന്ന താളിൽനിന്ന് ശേഖരിച്ചത്