ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ ശീലം

"എനിക്കഞ്ഞൂറു തലകളുണ്ടായിരിക്കയും അവയെല്ലാം നഷ്ടപ്പെടുകയും ചെയ്താലും ഞാൻ സ്വമതനിരാകരണം ചെയ്യുന്നതല്ല."

കാർയ്യജയത്തിനായ് തന്നെ എല്ലാവരും വേല ചെയ്യുന്നതെന്നിരിക്കിലും, പലപ്പോഴും ജയദർശനം ലഭിക്കാതെ അവർ ഉദ്യമിക്കേണ്ടതായിവരും. ഇങ്ങനെ ഉദ്യമിക്കുന്നവരുടെ ശൗർയ്യം അളക്കേണ്ടതു് സഭ്യ ഫേലത്തിനാലല്ല. അവരാൽ എതിർക്കപ്പെട്ട വിഘ്നങ്ങളാലും ആ എതിർക്കലിൽ അവർ കാണിച്ചിട്ടുള്ള ധീരതയാലുമാകുന്നു. അതിപ്രകൃഷ്ട ജയത്തെക്കാളും, ഇവയാകുന്നു ധർമ്മ്യൗന്നത്യത്താൽ ലോകരിൽ അതിഗംഭീരമായ ഒരാകർഷണത്തെ ജനിപ്പിക്കുന്നതു്.

എന്നാൽ, ൟ വിധമുള്ള ശൗർയ്യമല്ല, സാധാരണ ലൗകികവ്യാപാരത്തിൽ ആവശ്യപ്പെടുന്നതു്. ചരിത്രവർണ്ണനീയങ്ങളായ മഹാ കാർയ്യങ്ങളിലെന്നപോലെ തന്നെ സാധാരണയായ നിത്യവൃത്തിയിലും, ധൈർയ്യം കാണിക്കാവുന്നതാണു്. ഋജുമാർഗ്ഗം ആചാരിക്കുന്നതിലും, ദുഷ്പ്രേരണകളേ തടുക്കുന്നതിലും, സത്യം പറയുന്നതിലും തന്റെ സൂക്ഷമസ്ഥിതിയെ കവിഞ്ഞുള്ള ഒരവസ്ഥ നടിക്കാതിരിക്കുന്നതിലും, അന്യർക്കു് നഷ്ടം വരുത്താതെ തനിക്കുള്ള മുതലിനാൽ ഉപജീവിക്കുന്നതിലും, മറ്റിതുപോലേ അനേകകാർയ്യങ്ങളിലും, സാധാരണന്മാർക്കും ധൈർയ്യം കാണിക്കാവുന്നതാണു്. ൟ വിധമുള്ള ധൈർയ്യം ഇല്ലാതെ ദുർബലവും ചപലത്വവും നിമിത്തമായ്, ലോകത്തു് അനേകം ക്ലേശങ്ങളും ദോഷങ്ങളും ഉണ്ടാകുന്നു. ആ ധൈർയ്യം സിദ്ധിക്കുന്നതിനായ് ശീലത്തിന്നാധാരമായ ഇച്ഛയേ നിശ്ചയാചരണം അഭ്യസിപ്പിക്കണം. എത്രയോമഹാദ്ദേശ്യങ്ങൾ രൂപീകരിക്കപ്പെട്ടാലും, പ്രവൃത്തികളായി ആവിർഭവിക്കാതെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/55&oldid=170483" എന്ന താളിൽനിന്ന് ശേഖരിച്ചത്