ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മഭരണം ൬൩.


'പലപ്പോഴും സ്നേഹബന്ധവും, പക്ഷേ രാജ്യക്ഷേമവും ഓരോ സ്വല്പമായ വാചകഭേദത്താൽ തിരിക്കപ്പെട്ടിട്ടുണ്ടു്." (൯൬) ബന്തം. "തന്റേ മനസ്സിലിരിപ്പിനെ അടക്കിവയ്ക്കാൻകഴിയാത്തവനു് വലിയ കാർയ്യം യാതൊന്നും നടത്താൻ കഴിയുന്നതല്ലെ" ന്നു് കാർലൈൽ, ക്രാംവെല്ലിനെ വർണ്ണിക്കുന്നതിൽ പറയുന്നു. "മൗനി എന്നുപാഖ്യ ലഭിച്ചതായ് മുൻപറഞ്ഞ ഹാളണ്ടിലെ പ്രഭു വില്ല്യം, അവിവേചകമായോ ഗർവിതമായോ ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ലെന്നു് അദ്ദേഹത്തിന്റേ ശത്രുപോലും സമ്മതിച്ചിരിക്കുന്നു. അതുപോലെതന്നെ വാഷിങ്ടനും വളരെ വിവിക്തവാക്കായിരുന്നു. യഥാസ്ഥിതി മൗനം അവലംബിക്കാൻ അറിയുന്ന ബുദ്ധിമാൻ കാലക്രമത്തിൽ ലോകപൂജിതനായിത്തീരും. "മൗനം ആളുക; അഥവാ മൗനത്തേക്കാൾ നല്ലതു വല്ലതും പറക" എന്നായിരുന്നു (൯൭) പൈത്തഗറസ്സിന്റെ ഉപദേശം. ജ്ഞാനവും, ലോകപരിചയവുംവർദ്ധിക്കുന്നതിനോടുകൂടിവിമതിയിൽ ക്ഷാന്തിവ-


(൯൬) അതി പ്രസിദ്ധനായ ആംഗ്ലേയ നീതിശാസ്ത്രവിശാരദൻ: ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അനുസരിച്ചാണു് ഇംഗ്ലണ്ടിലെ ആധുനിക ന്യായശാസ്ത്ര പരിഷ്കരണം മിക്കവാറും നടത്തപ്പെട്ടിട്ടുള്ളതു്. വാഴ്ച ക്രി. ശ. ൧൮-ന്റെ മദ്ധ്യം മുതൽ ൧൯-ന്റേ അന്ത്യഭാഗം വരേ.

(൯൭) യാവന തത്ത്വജ്ഞാനി; ഇറ്റലിയിൽ ചെന്നു താമസിച്ചു യോഗം കൂട്ടി; സർവ്വവസ്തുക്കൾക്കും ആധാരം സംഖ്യയാണെന്ന മതം സ്ഥാപിച്ചു; ഗണിതത്തിനു് ശാസ്ത്രീയരൂപം കല്പിച്ചു; ആഫിയസ്സിലെ "മതരഹസ്യം" അനുവർത്തിച്ചു് പുനർജ്ജന്മവാദം സ്ഥാപിച്ചു; മാംസാഹാരവർജ്ജി. വാഴ്ച ക്രി. മു. ൬-ന്റേ ആദ്യം മുതൽ അന്ത്യഭാഗം വരേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/70&oldid=170500" എന്ന താളിൽനിന്ന് ശേഖരിച്ചത്