ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ ശീലം

"ചെയ്‌വാനുള്ളതിനെസ്സക്തി കൈവിട്ടെന്നും നടത്തുക

അവ്വണ്ണം ചെയ്കയാലല്ലോ ചൊവ്വേമോക്ഷം വരൂനൃണാം" ഗീത ൩.൧.

"വേലതീർക്കാത്തവൻ ലോകത്യക്തൻ, ശ്രമമൊഴിക്കൊലാ

ഉപകൃത്തിൻ വിശിഷ്ടത്വം നില്ക്കുന്നുത്സാഹ സദ്ഗുണേ". കറൾ ൬൨-൨-൦-൩-൦.


"കൃത്യം" എന്നു പറഞ്ഞാൽ, ആവശ്യം ചെയ്യേണ്ടതെന്നർത്ഥം. അതൊരു കടമാകുന്നു. ജീവിതവൃത്തിയിൽ സ്വേച്ഛായത്നത്താലും നിശ്ചിതോദ്യമത്താലും ആകുന്നു ആ കടം വീട്ടേണ്ടതു്. കൃത്യം എന്നതു്, ജീവിതത്തിൽ സർവത്രവ്യാപകമാകുന്നു. (൧) ഗൃഹ്യമായ്, പിതൃപുത്രമിഥുനസ്വാമിസേവക സംബന്ധിയായും, (൨) സ്നേഹിത സഹവാസി സംബന്ധിയായും, (൩) നിയോക്ത്യനിയുക്തസംബന്ധിയായും (൪) ഭർത്തൃഭൃത സംബന്ധിയായും ഇങ്ങനെ വിവിധരൂപങ്ങൾ യഥായുക്തംഅതിനുള്ളതാകുന്നു. അധികാരമുള്ളെടത്തൊക്കേ കൃത്യധർമ്മവും ഉള്ളതാകുന്നു. അധികാരലബ്ധി സത്യത്തിൽ ഒരു വിശ്വാസസമർപ്പണമാകുന്നു. നിശ്ചലമായ കൃത്യബോധം ശീലത്തിനു് മകുടമാകുന്നു. അതു് ധർമ്മാലയത്തെ ബന്ധിച്ചു് നിലനിറുത്തുന്ന ഘടനസാധന്മാകുന്നു. അതില്ലാഞ്ഞാൽ, അധികാരം, ഗുണം, സത്യം, ക്ഷേമം, എന്നിവ മാത്രമല്ല, പ്രേമംപോലും നിലനില്ക്കയില്ല. ന്യായാശ്രിതമായും പ്രേമ-പ്രേരിതമായുള്ള കൃത്യധർമ്മംതന്നേ ഗുണത്തിന്റെ ഉൽ-കൃഷ്ട രൂപം. അതു് ഒരു രാഗപ്രേരണ മാത്രമല്ല; മനുഷ്യന്റേ സ്വൈരച്ഛയാലും മനഃസാക്ഷിയാലും നിശ്ചിതങ്ങളാകുന്ന പ്രവൃത്തികളിലും നടത്തയിലും വ്യാപിച്ചാവിർഭവിക്കുന്ന ഒരു തത്ത്വമാകുന്നു. കൃത്യം കൃതമാകുമ്പോൾ മനഃ-സാക്ഷി അതു വിളിച്ചുപറയും. ആ മനഃസാക്ഷിയുടെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/73&oldid=170503" എന്ന താളിൽനിന്ന് ശേഖരിച്ചത്