ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃത്യധർമ്മവും സത്യവും ൬൯

ന്തമതിയായ് ഏകാകിത്വംപ്രാപിച്ചു മരിച്ചു് മഹാ വിദ്വാ-

ന്മാരാൽ അനേക കൃതികളിൽ പ്രസിദ്ധീകൃതയായിത്തീർന്നു.

ഊർജ്ജിതമായ പ്രവർത്തനംത്തന്നേ യഥാർത്ഥമായ ജീവിതം. സത്യത്തിൽ ജീവിതം കരുത്തോടെ നടത്തേണ്ടതായ ഒരു യുദ്ധം തന്നേ ആകുന്നു.

"പാരായൊരീവിപുല ജീവ രണാങ്കണത്തിൽ

പോരിന്നു ജാഗരണായ് നിവസിപ്പതിങ്കൽ,

തല്ലേറ്റു മൗനമുഴലാതെ പശുക്കളെപ്പോൾ

വെല്ല്ലാനെതിർത്തു പൊരുതീടുക വീർയ്യവാനായ്". (ലാങ്ങ് ഫെല്ലൊ-ജീവിതധർമ്മം.)

ഊർജ്ജിതമായ് നിശ്ചയിക്കയും, ഉന്നതമായ് തുനികയും, കൃത്യപഥത്തിൽ ചലിക്കാതുഭ്യമിക്കയുംതന്നേ ആകുന്നു മഹത്തുകളുടെ ലക്ഷണം. ഇച്ഛാബലം, അല്പമായാലും അനല്പമായാലും അതു് നമുക്കു് സിദ്ധിച്ചിട്ടുള്ള ഒരീശ്വരാനുഗ്രഹമാകുന്നു. അതിനെ അവിനിയോഗത്താൽ ക്ഷയിപ്പിക്കയോ, ദുർവിനിയോഗത്താൽ ദുഷിപ്പിക്കയോ ചെയ്തുകൂടാത്തതാകുന്നു. ഒരുത്തന്റെ മഹത്ത്വം നില്ക്കുന്നതു് സ്വസുഖവും കീർത്തിയും കയറ്റവും തേടുന്നതിലല്ല; സ്വകൃത്യം ചെയ്യുന്നതിലാകുന്നു.

"തത്തന്മർത്ത്യൻസ്വകൃത്യത്തെശ്രദ്ധയോടാചരിക്കുകിൽ

സിദ്ധിതന്മർത്ത്യനെവണ്ണം ലബ്ധയാമെന്നതോതുവൻ". (ഗീത ൧൮-൪൫.)

സ്വതന്ത്രയായ സ്വേച്ഛയെ ദൃഢാഭ്യാസത്താൽ സന്മാർഗ്ഗത്തിലേയ്ക്കു് നയിക്കുന്നവൻതന്നേ ധീരഗുണി. സ്വേച്ഛാപ്രയോഗത്താൽ മാത്രമേ, ഉദ്ദേശ്യദാർഢ്യം സിദ്ധിക്കയുള്ളു. നിവിൻ നില്ക്കുന്നതിനു പര പ്രയത്നമല്ല, സ്വപ്രയത്നമാണു് വേണ്ടതു്. "ജീവിത നാടകത്തിൽ നമുക്കു-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/76&oldid=170506" എന്ന താളിൽനിന്ന് ശേഖരിച്ചത്