ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃത്യധർമ്മവും സത്യവും ൭൧

(൧൦൫) സാർഡനാപാലൻ, (൧൦൬) ആഗമെമ്നൺ ഇവരെല്ലാം ദീർഘ ശ്വാസത്തോടേ തലമുടി ചിന്നിക്കരഞ്ഞു. ഇവരെല്ലാം അവസ്ഥാ നിബദ്ധന്മാരും, ദർശനമാത്രവഞ്ചിതന്മാരുമായിപ്പോയി, സത്യത്തിൽ തന്നിൽ തന്നേ തന്റെ ക്ഷേമം. അതായതു്:-ഓരോ നിന്ദ്യമായ ഭയത്തെ ത്യജിച്ചൊ ജയിച്ചൊ സ്വതന്ത്രനായി സമ്പൂർണ്ണാത്മഭരണം സ്ഥാപിച്ചു് തൃപ്തിശമങ്ങളോടുകൂടി ദാർദ്ര്യാദി മഹാദോഷങ്ങളെപ്പോലും സഹിച്ചു് സസമാധാനം ജീവിതത്തെ നയിക്കുക" എന്നു പറഞ്ഞു് എപിക്ക്റ്റീട്ടസ് പ്രശംസിച്ച ആത്മഭരണത്തെ തന്നെ ആകുന്നു ഭഗവദ്ഗീതയിലും വർണ്ണീക്കപ്പെടുന്നതു്.

"തന്നെത്താൻ താനിഴിക്കൊല്ലാ,

തന്നെത്താൻ താനുയർത്തണം;

തനികൂ ബന്ധുതാൻ തന്നേ,

താനത്രേ തന്റെ ശത്രുവും"

ഭഗവൽഗീത ൬-‌ാം അദ്ധ്യായം ൫-൦-൬-൦ ശ്ലോകങ്ങൾ.


(൧൦൫) പുരാതന നിനീവയിലേ രാജാവു്; ധൂർത്തനായ ആഡംബരവാൻ.

(൧൦൬) ബലിഷ്ഠനായ യാവന രാജാ; തൽസഹോദരപത്നി ഹീലൻ ട്രായ്ക്കാറൻപാരിസ് അപഹരിച്ചതിനായ് ട്രായ് നിരോധിച്ചു് ജയം പ്രാപിച്ചതാണു് ഇലിയഡ് എന്ന കവിതയിൽ ഹോമർ ഘോഷിച്ചിട്ടുള്ളതു്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/78&oldid=170508" എന്ന താളിൽനിന്ന് ശേഖരിച്ചത്