ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪0 ഹാലാസ്യമാഹാത്മ്യം

 അക്കൂട്ടത്തിൽ നൈമിശാരണ്യവാസികളുമായ കണ്വ ശാണ്ഡില്യ, ഗർഗ്ഗൻ മുതലായ മഹർഷിപുംഗവന്മാർ , തമ്മിൽതമ്മിൽ,  
 നമ്മൾ വേദം മുഴുവനും ലക്ഷണപൂർവ്വം അഭ്യസിച്ചെങ്കിലും സൽഗുരുവിന്റെ പാദദർശനഭാവംകൊണ്ടു് നമുക്കു് വഴിപോലെ അതി
  ന്റെ അർത്ഥം ഗ്രഹിപ്പാൻ ഇതേവരേയും കഴിഞ്ഞില്ലല്ലൊ എന്നിങ്ങനെ പറയുകയും ഗുരുവിനെ ഉണ്ടാക്കുന്നതിലെക്കുള്ള
  പായം എന്താണെന്നു വളരെ വളരെ ഗാഢമായി ആലോചിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്ന അവസരത്തിൽ മതിതേജ
  സ്വിയായ ഹരഭക്തൻ എന്ന മഹാതാപസൻ അവരുടെ മുമ്പിൽ പ്രത്യക്ഷനായി . 
                       കണ്വാദികൾ ഉടൻ തന്നെ അദ്ദേഹത്തെ നമസ്കരിച്ചാസനം നല്കിയിരുത്തി . അദ്ദേഹം കണ്വാദികളോ
  ടു്  നിങ്ങൾ   എല്ലാവരും ഏതോഒരു കാര്യത്തിൽ വിചാരമഗ്നരായിരിയ്ക്കുന്നതുപോലെ ഇനിയ്ക്കു തോന്നുന്നു. കാര്യമെന്താണു്
  എന്നു ചോദിച്ചു . 
               കണ്വാദികൾ അതുകേട്ടു് , ഞങ്ങൾക്കു വേദങ്ങളുടെ അർത്ഥമറിയണമെന്നു വളരെ ആശയുണ്ടു്. അതിനുള്ളവഴി
  യെന്താണെന്നാലോചിച്ചുകൊണ്ടിരിയ്ക്കുകയാണു്. കരുണാനിധിയായ അവിടുന്നു അതിനുവല്ലവഴിയും തോന്നുന്നുണ്ടെങ്ക്ൽ 
  ഞങ്ങൾക്കു പറഞ്ഞുതരണം എന്നപേക്ഷിച്ചു. 
                  ഹരഭക്തൻ അതുകേട്ടുപറഞ്ഞു:- 
           അല്ലയൊമുനിശാർദൂലങ്ങളെ ! സർവ്വലോകഹിതാവഹമായ എന്റെ ഭാഷിതത്തെ ശ്രദ്ധയോടു കൂടെ നിങ്ങൾ കേട്ടു
   കൊള്ളുവിൻ . ലോകത്തിൽ സാധിക്കുന്നതിനു പ്രയാസമായും ദുർല്ലഭമായും എന്തെല്ലാം ഉണ്ടോ അവയെല്ലാം തപസ്സുകൊ
   ണ്ടു സാധിക്കാം. തപസ്സികളായ മഹാജനങ്ങൾക്കു സർവവും സിദ്ധിക്കും എന്നാണു മഹദ്വചനം. സ്ഥലവിശേഷത്തിന്റെ കൂടു
   തൽ  കുറവുകൊണ്ടു് ഫലസിദ്ധിക്കുകാസതാമസവും വ്യത്യാസങ്ങളും ഉണ്ടു്. മറ്റുസ്ഥാനങ്ങളിൽ തപസ്സുചെയ്താൽ ഫല പ്രാപ്തി
   യുണ്ടാകുന്നതിനു വളരെ മുൻകൂട്ടി ക്ഷേത്രങ്ങളിൽ തപസ്സുചെയ്താൽ ഫലസിദ്ധിയുണ്ടാകും . ക്ഷേത്രങ്ങളുടെ മാഹാത്മ്യത്തിന്റെ
    കൂടുതൽ കുറവനുസരിച്ചു് താമസിച്ചും വേഗത്തിലും ഫലലാഭം ഉണ്ടാകുന്നുണ്ട്. അതായതു ഉത്തമക്ഷേത്രങ്ങളിൽ            
    തപസ്സുചെയ്താൽ അതിവേഗത്തിലും അല്പാല്പം മാഹാത്മ്യം ചുരുങ്ങിയ ക്ഷേത്രങ്ങളിൽ വച്ചുതപസ്സുചെയ്താൽ അല്പാല്പവ്യത്യാ
    സങ്ങളോടുകൂടിടുമേ ഫലസിദ്ധിയുണ്ടാകൂ. ക്ഷേത്രങ്ങളിൽ ശിവക്ഷേത്രങ്ങളാണു് ഉത്തമങ്ങൾ പാവനങ്ങളായ ശിവക്ഷേത്ര
    ങ്ങൾ ഭൂലോകത്തിൽ അനവധി ഉണ്ടെങ്കിലും അവയിൽ ഒക്കേയും വച്ചു്, വേദാന്തഘോഷിതമായും പുണ്യദമായും പരമമായും 
     ഖേദവിനാശകമായും ഇരിയ്ക്കുന്ന ഹാലാസ്യക്ഷേത്രമാണു് ഉത്തമമായിട്ടുള്ളതു്. അവിടെ താമസിച്ചു് തപസ്സുചെയ്ത് , അനവധി

ജനങ്ങൾ , ദക്ഷിണാമൂർത്തിയായ ഹാലാസ്യനാഥന്റെ കൃപയാൽ അതിദുർല്ലഭങ്ങളായ അനവധി വിദ്യകളെയും സി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/162&oldid=170536" എന്ന താളിൽനിന്ന് ശേഖരിച്ചത്