ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൨ ഹാലാസ്യമാഹാത്മ്യം.

       വനും, ത്രിപുണ്ഡ്രാംകിതമായ ശിരസ്സ്,ലലാടം,സ്കന്ധങ്ങൾ വക്ഷപ്രദേശം ഇവകളോടുകൂടിയവനും, രുദ്രാക്ഷമാലാലംകൃതനും
        മന്ദസ്മിതസദ്വകത്രനും കുണ്ഡലാദിവിഭൂഷിതനും ചന്ദ്രനെപ്പോലെ പ്രിയദർശനനും പതിനാറുവയസ്സുപ്രായം തോന്നിക്കുന്നവ
        നുമായ ഒരു ബ്രാഹ്മണയുവാവിന്റെ വേഷത്തിൽ സുവ്യക്തമാകുംവണ്ണം സുസ്വരത്തോടുകൂടെ വേദവാക്യങ്ങളും ഉച്ചരിച്ചു
         കൊണ്ടു് പ്രത്യക്ഷനായി.
                             വിപ്രവേഷധാരിയും ദക്ഷിണാമൂർത്തിയും ആയ ശിവനേക്കണ്ടു് പൂർണ്ണ ചന്ദ്രോദയംകണ്ട സമുദ്രത്തേ
         പ്പോലെആഹ്ളാദചിത്തന്മാരായിത്തീർന്നകണ്വാദി താപസന്മാർ ദണ്ഡുപോലെ ഭൂമിയിൽ പതിച്ചിട്ടു്,
                "സർവാപൽപരിഹർത്തൃഭ്യാം നമതാംപ്രാണിനാം സകൃൽ
                  വിദ്യാദാനരതാഭ്യാംച ചരണഭ്യാം നമോനമ :"
                        എന്നിങ്ങനെ സ്തുതിച്ചു. മേൽപ്രകാരം പാദപത്മങ്ങളിൽ സാഷ്ടാംഗപ്രണാമംചെയ്തു സ്തുതിച്ചുതുടങ്ങിയ          
         മഹർഷിമാരെ  ജഗൽഗുരുവായ ദക്ഷിണാമൂർത്തി കൃപാദൃഷ്ടിയോടുകൂടെ വീക്ഷണംചെയ്തിട്ടു് ശീതളസ്വരത്തിൽ  
       'നിങ്ങൾക്കു'എന്താണഭീഷ്ടം ' അല്ലയോഭക്തശിരോമണികളേ ! എന്തുതന്നെയായിരുന്നാലും നിങ്ങൾ പറഞ്ഞുകൊള്ളുവിൻ
         എന്നുപറഞ്ഞു.
                 ദക്ഷിണാമൂർത്തിയുടെ മേൽപ്രകാരമുള്ള ചോദ്യം കേട്ടയുടതന്നെ മഹർഷിമാർ ആചാരപൂർവ്വം ഓടി എഴുന്നേറ്റു് 
         കൈകൂപ്പി നിന്നുകൊണ്ടു് ഇങ്ങനെ പറഞ്ഞു. 
                           അല്ലയോ ഭഗവാനെ! സൽഗുരുവായ നിന്തിരുവടി സർവലോകഹിതത്തിനുവേണ്ടി വേദാർത്ഥങ്ങൾ മുഴു
         വൻ അടിയങ്ങൾക്കു ഉപദേശിച്ചുതരണം. 
                             ഘൃണാനിധിയും ഗുരുമൂർത്തിയും ആയ ഭഗവാൻ അതുകേട്ടു , ഭക്തപരായണന്മാരും    
         ജ്ഞാനാന്വേഷണതല്പരന്മാരും ആയ കണ്വാദി  മഹർഷിമാരെയും മറ്റുണ്ടായിരുന്ന വിപ്രന്മാരെയും
         മഹാലിംഗസ്സരൂപിയായ ഹാലാസ്യനാഥന്റെ സന്നിധിയിൽ കൊണ്ടുപോയിരുത്തിയുംകൊണ്ടു് അവരോടിപ്രകാരം 
         വേദങ്ങളുടെ വിശുദ്ധങ്ങളും പ്രൌഢതരങ്ങളും ആയ അർത്ഥങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. 
                           അല്ലയോ മാമുനിമാരെ ! നിങ്ങൾ അത്യന്തം രഹസ്യമായ വേദാർത്ഥതത്ത്വങ്ങളെ കേട്ടുകൊള്ളുവിൻ!  
          ശ്രവണമാത്രത്താതന്നെ സർവപാപങ്ങളും നശിച്ചുപോകും. വേദരഹസ്യങ്ങൾ  അത്രപാവനങ്ങളാണു്. കാംക്ഷിതപ്രാ
          പ്ത്ക്കു ഇത്ര സുകരമായ വഴി മറ്റൊന്നുംതന്നെ ഇല്ല. 
                   അല്ലയോ മഹർഷിശ്രേഷ്ഠന്മാരെ ! ഈ പരതരമായ എന്റെ ലിംഗം സ്വയംഭൂതവും ഉത്തമോത്തമവും ആണു്. 
           സർവവേദവേദാർത്ഥങ്ങൾക്കും നിദാനമായിട്ടുള്ളതും ഇതുതന്നെ.   'ഏകമേവാദ്വിതീയം' എന്നും പരമെന്നും ,ബ്രഹ്മ

മെന്നും പരാല്പരമെന്നും സത്യമെന്നും വിജ്ഞാനമെന്നും ആനന്ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/164&oldid=170538" എന്ന താളിൽനിന്ന് ശേഖരിച്ചത്