ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ - അദ്ധ്യായം - പതിനാറാം ലീല. ൧൪൩

മെന്നും പരിപൂർണ്ണമെന്നും മഹത്തെന്നും പരംജ്യോതിസ്സെന്നുംമറ്റും വേദാന്തം പറയുന്നതു് സനാതനമായിരിക്കുന്ന ഈ സുന്ദരേശ്വ

മഹാലിംഗത്തെയാണു് വേദംഒന്നേ ഉള്ളൂ. അതുപോലെതന്നെ വേദാർത്ഥവും ഒരു പ്രകാരത്തിലേ ഉള്ളൂ എങ്കിലും മായകൊണ്ടു വേദവും ശാഖാഭേദങ്ങൾകൊണ്ടു അതിന്റെ അർത്ഥങ്ങളും അനന്തങ്ങളായി തീർന്നിരിക്കുകയാണു് . സൂക്ഷ്മത്തിൽ ഓർത്തുനോ ക്കിയാൽ എല്ലാം ഒന്നുതന്നെ .

                      പണ്ടു് സൃഷ്ടിയുടെ ആദികാലത്തിൽ ഹാലാസ്യനാഥനായ  സുന്ദരേശ്വരൻ ഒന്നാമതായി ബ്രഹ്മാവിനെ സൃഷ്ടിച്ചു സ്വസ്വരൂപസമുത്ഭവങ്ങളായ എല്ലാ വേദങ്ങളേയും അദ്ദേഹത്തിന്നു ദാനംചെയ്തു. അദ്ദേഹത്തിങ്കൽനിന്നും ജഗത്രയത്തിന്നു് വേദവിജ്ഞാനമുണ്ടായി . ജ്യോതിർമ്മയമെന്നും , ആദിമദ്ധ്യാന്തരഹിതമെന്നും , ആകാശസ്വരൂപമെന്നും പരബ്ര

ഹ്മ എന്നും വേദത്താൽ പ്രതിപാദിതമായിരിക്കുന്ന ഈ ലിംഗം സൃഷ്ട്യാതികൾക്കുവേണ്ടി മൂന്നുപ്രകാരത്തിൽ വിഭക്തങ്ങളായി ഭവിച്ചു

അതിൽ അധോഭാഗത്തിൽ ആത്മതത്വവും മധ്യഭാഗത്തിൽ വിദ്യാതത്വവും അഗ്രഭാഗത്തിൽ ശിവതത്വവും പ്രകാശിക്കുന്നു. സർവങ്ങളായിരിക്കുന്ന ഈ ഭാഗങ്ങളിൽനിന്നും സർവതത്വങ്ങളും സമുസ്ഥിതങ്ങളായി. ബ്രഹ്മാവും വിഷുണുവും രുദ്രനും ക്രമേണ

ഈ തത്വങ്ങൾക്കു ഈശ്വരന്മാർ ആണെന്നു സർവവേദങ്ങളും ഒന്നുപോലെ മുറയിടുന്നു. ഇതിൽ ആത്മതത്വത്തിങ്കൽനിന്നു അകാരവും വിദ്യാതത്വത്തിങ്കൽനിന്നു് ഉകാരവും ശിവതത്വത്തിങ്കൽനിന്നു് മകാരവും സർവതത്വത്തിങ്കൽനിന്നു് ബിന്ദുസഹിതമായ നാദവും ഉണ്ടായി. ഇങ്ങനെയാണു പ്രണവത്തിന്റെ ഉത്ഭവം.

                       വ്യസ്തസമസ്തരൂപത്തോടുകൂടി പ്രണവത്തിങ്കൽനിന്നു് വ്യത്യസ്തങ്ങളായും സമസ്തങ്ങളായും ഉള്ള ഭൂമി തുടങ്ങിയ എല്ലാ വ്യാഹൃതികളും ശിവാജ്ഞ കൊണ്ടു് ഉണ്ടായി. അതിൽനിന്നും സമഷ്ടിവ്യഷടിസ്വരൂപിണിയും ത്രിപദയും വേദജനനിയും ചിന്തിതാർത്ഥദയും ആയ ഗായത്രിയുണ്ടായി. അതിൽ നിന്നും ഋഗ്യജൂസ്സാമസംജ്ഞകങ്ങളായ ത്രിവേദങ്ങൾ  അഥർവവേദസഹിദമായിട്ടുത്ഭവിച്ചു. ബഹുപ്രഭേദം ആകുംവണ്ണം ആ വേദങ്ങൾ വിസ്കാരിതങ്ങളായി. പ്രണവംതുടങ്ങിയിട്ടുള്ള മഹാമന്ത്രങ്ങളും അകാരാദ്യങ്ങളായിരിക്കുന്ന എല്ലാഅക്ഷരങ്ങളും കാമികാദ്യങ്ങളായിരിക്കുന്ന ശൈവാഗമങ്ങളും പഞ്ചാനനനായ ഈ ഹാലാസ്യനാഥന്റെ ഊദ്ധവകത്രത്തിൽനിന്നും സംഭവിച്ചതുകളാണു്. ദേവദേവശനായ ഇദ്ദേഹത്തിന്റെ 

പുരുഷാഖ്യമായ മുഖത്തിൽ നിന്നും ഇരുപത്തിഒന്നുപ്രകാരത്തിൽഉള്ള ഭേദത്തോടുകൂടിയ ഋഗ്വേദം ഉണ്ടായി. നൂറ്റയൊന്നു ഭേദങ്ങളോടു കൂടിയതായ യജുർവേദം അദ്ദേഹത്തിന്റെ അഘോരമുഖത്തിൽ നിന്നും , ആയിരം ഭേദങ്ങളോടുകൂടിയ സാമവേദം അദ്ദേത്തിന്റെ വാമവകത്രത്തിൽ നിന്നും ഒമ്പതുവിധഭേദങ്ങളോടുകൂടിയ അധർവവേദം അദ്ദേഹത്തിന്റെ സദ്യോജാതവകത്രത്തിൽനിന്നും ഉണ്ടായി.

ഈ ചതുർവേദങ്ങളുടെ വൈഭവംകൊണ്ടു്, നാലുവിധ ജാതികളും നാലുവിധ ആശ്രമങ്ങളും നാനാധർമ്മങ്ങളും വിവിധങ്ങളായ യജ്ഞങ്ങളും മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/165&oldid=170539" എന്ന താളിൽനിന്ന് ശേഖരിച്ചത്