ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൪ ഹാലസ്യമാഹാത്മ്യം

  റ്റും  ഉണ്ടായി. ദേവദേവേശനായ ഭഗവാന്റ ആജ്ഞഹേതുവായിട്ട് ജനങ്ങൾ അതിനെ
  ആചരിക്കുകയും ചെയ്യുന്നു. സമസ്തങ്ങളായിരുന്ന വേദങ്ങൾക്കും കർമ്മകാണ്ഡം എന്നും 
  ജ്ഞാനകാണ്ഡമെന്നും രണ്ടുഭാഗങ്ങൾ ഉണ്ട്. അതായത് പ്രവർത്തിമാർഗവും നിവ
  ർത്തിമാർഗവും . ഇവയിൽ കർമ്മകാണ്ടം ഹാലാസ്യനാഥനായ സുന്ദരേശ്വരന്റെ
  സകലസ്വരൂപമായ ഈ മഹാലിംഗത്തിന്റെ പൂജാക്രമങ്ങളെ പറ്റിവിവരിക്കുന്നതും
  ജ്ഞാനകാണ്ഡം എന്നത് സച്ചിൽസുഖാത്മകമായ അദ്ദേഹത്തിന്റെ നിഷ്കളസ്വരൂ
  പത്തെപ്പറ്റി വിവരിക്കുന്നതും ആണ്.
                     വിഷ്ണ്വാദികളായിരിക്കുന്ന സകല ദേവന്മാരും പിനാകിയായ ഹാലാ
  സ്യനാഥന്റെ അംശഭൂതന്മാരാണ്. സർവവ്യാപിയായ ഈ മഹാദേവൻ സ്വയം
  അംശിയാണെന്നുള്ളതു പ്രശ്യുതമാണ്. എല്ലാദേവതകൾക്കും രണ്ടുപ്രകാരത്തിലും
  നൾകുന്ന ഹവിസ്സിനെ അംശീഭൂതനായിരിക്കുന്ന ഇദ്ദേഹം സ്വീകരിച്ചുംകൊണ്ടു് ത
  ത്തൽഫലങ്ങളെ  ദാനം ചെയ്യുന്നു. അഗ്നി ഷ്ടോമം  അശ്വമേധം മുതലായ മഹാ
  യാഗങ്ങളും , വേദോക്തങ്ങളായിരിക്കുന്ന നിത്യനൈമിത്തിക കാമ്യപ്രായശ്ചിത്ത
  കർമ്മങ്ങളും  എല്ലാം സുന്ദരേശ്വരത്തിന്റെ പലപ്രകാരത്തിൽ ഉള്ള പൂജകൾആണ്.
  അല്ലയൊ മഹർഷിപുംഗവന്മാരേ! നിങ്ങൾ ഇതിൽ തെല്ലുപോലും സംശയിക്കരുത്.
  ജീവനുമുക്തിപുരപ്രഭുവും, ഹാലാസ്യനാഥനുമായ ഈ സുന്ദരേശ്വരനെ സംബന്ധിച്ച്
  വേദാന്തം ഘോഷിക്കുന്നത് ഇദ്ദേഹം , ഏകനും, ബ്രമാവും, അദ്വിതീയനും, സത്യ
  ജ്ഞാന സുഖാത്മകനും , നിഷ്കളനും, നിർമലനും, സൂഷ്മസ്വരൂപിയും,നിരജ്ഞനനും,
  എല്ലാദേവന്മാർക്കും ആദികാരണനും , രുദ്രനും, വിശ്വാധികനും, പ്രഭുവും, സർവ്വജ്ഞ
  നും, സർവ്വകർത്താവും, സർവകാരണനും, ഈശ്വരനും, ആദ്യന്തവിഹീനനും, പരാ
  പരരഹിതനും, പരംജോതിസും, പരാൽപരനും, നിഷ്ഠാപ്രാപ്തനും , പരംതത്വവും, അപ്ര
  മേയനും, അനുപമനും. ആയ പരമാത്മസ്വരൂപിയെന്നാണ്. തത്വമസ്യാദികളായിരുന്ന
   വാക്യയങ്ങളെകൊണ്ടു് പ്രതിപാദിക്കപ്പെടുന്നതും ജീവൻമുക്തിപുരാധിപനായ സുന്ദരേശ്വ
   രനെതന്നെ ആകയാൽ മഹാലിംഗസ്വരൂപിയും ഈശ്വരനും കദംബവനായകനും
   ആയ ഇദ്ദേഹത്തെ ഗുരുകാരുണ്യംകൊണ്ടു് വേദങ്ങൾമൂലം അറിയാൻ ഇടവരുന്ന
   വർക്ക് ഒരുപ്രകാരത്തിലും ഒരിക്കലും യാതൊരുവിധശേകങ്ങളും ഉണ്ടാകുന്നതല്ല.
                         അതുകൊണ്ട് വേദോക്തങ്ങളായ കർമ്മജ്ഞാനകണ്ഡങ്ങൾ
   രണ്ടിനും മീനാക്ഷീവീരനായ സുന്ദരേശ്വരമൂർത്തിതന്നെയാണു ആധാരമായിട്ടുള്ള
   തെന്നുവിചാരിച്ചുകൊൾവിൻ. അതുപോലെതന്നെ, വേദോക്തങ്ങളായിരിക്കുന്ന
   സർവ്വകർമങ്ങളുടേയും അനുഷ്ഠാനംകൊണ്ട് യാതൊരുഫലവും ഉണ്ടാകുമോ ആ 
   ഫലം മുഴുവനും , നീപാടവീനാഥനും ഹാലാസ്യേശ്വരനുമായ ഭഗവാന്റെ പൂജകൊ
   ണ്ടുണ്ടാകുന്നതാണെന്നും നിങ്ങൾ ധരിച്ചുകൊള്ളുവിൻ. ഹാലാസ്യേശ്വരലിംഗധ്യാ
   നംകൊണ്ട് , വേദാന്തജ്ഞാനത്താൽ യാതൊരുഫലവും സിദ്ധിക്കുമോ അതും

ഉണ്ടാകും. പൂജാകർമ്മംകൊണ്ടു ചിത്തശുദ്ധിയും ചിത്തശുദ്ധി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/166&oldid=170540" എന്ന താളിൽനിന്ന് ശേഖരിച്ചത്