ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨- അദ്ധ്യായം--പതിനാലാം ലീല. ൧൪൫

   യാൽജ്ഞാനാംഗവുംഉണ്ടാകും. യമനിയമപ്രണയാമപ്രത്രാഹാരധാരണാധ്യന
   സമാധികളായ അഷ്ഠാഗയോഗങ്ങളും ശാന്തിദാന്തികളായ ധർമമങ്ങളും ആണ്
   ജ്ഞാനാംഗങ്ങൾ എന്നുപറയപ്പെടുന്നത്. സമസ്തങ്ങളായിരിക്കുന്ന ജ്ഞാനാംഗ
   ങ്ങളിൽവെച്ചും ഭക്തിയോടുകൂടിയുള്ള പരമശിവന്റെ ലിംഗാർച്ചനയും, ലിംഗപ്രതി
   ഷ്ഠയും, ശിവസ്ഥാനനിരീക്ഷണവും, ശിവഭക്ത പ്രപൂജയും പരാൽപരനായ പര
   മേശ്വരനിൽ ഉള്ള ഭക്തിവിശ്വാസങ്ങളും , ശിരസ്സിലും, കർണങ്ങളിലും, രുദ്രാക്ഷ
   മാലകളെ ധരിക്കുന്നതും , ഭക്തിപൂർവം അഗ്നിരിത്യാദി മന്ത്രജപത്തോടുകൂടെ ല
   ലാടാദിപ്രദേശങ്ങളിൽ ഭസ്മധാരണം ചെയ്യുന്നതും, വേദവേദാന്തനിഷ്ഠനും, കാ
   രുണ്യവാരിധിയും ആയ ഗുരുപാദങ്ങളെ പൂജാശുശ്രൂഷാദികൾകൊണ്ടു സന്തോ
   ഷിപ്പിക്കുന്നതും അത്യന്തം ശ്രേഷ്ഠമാണെന്നുള്ള വിചാരത്തോടുകൂടെ ജ്ഞാനാം
   ഗങ്ങളെ എല്ലായ്പൊഴും ആചരിക്കണം. ഇങ്ങനെശിവാലിംഗദർശനവും പൂജയും
   തർപ്പണവും മറ്റും ചെയ്താൽ  പിത്തശുദ്ധിയും ചിത്തശുദ്ധികൊണ്ടു ജ്ഞാനവും
   ജ്ഞാനത്താൽ ഭക്തിയും ഭക്തികൊണ്ടു പരമാനന്ദാനുഭവവും ഉണ്ടാകും.
            ഈ ലോകത്തിൽ കാണുന്ന എല്ലാമാർഗ്ഗാ(മതാ)ന്തരോക്തങ്ങളായ
  ധർമ്മങ്ങളെക്കാലും ശ്രേഷ്ഠമായിട്ടുള്ളത് സ്മാർത്തധർമ്മങ്ങളും, ആ സ് മ്രതി
  ധർമ്മങ്ങളേക്കാളും  ശ്രേഷ്ഠമായിട്ടുള്ളതു , വൈദീകർമ്മങ്ങളും ആകുന്നു. ശത്രു
  ധർമ്മമെന്നുപറയപ്പെടുന്ന ഈ വൈദീകധർമ്മങ്ങൾക്കു മേലായിമറ്റൊരുധർമ്മ
  വും ഇല്ല. ധർമ്മം ഇന്നതെന്നും അധർമ്മം ഇന്നതെന്നും നിർമ്മലമായിരിക്കുന്ന
  ശിവം ഏതെന്നും അറിയുന്നതിലേക്കുള്ള പ്രയണം ശ്രുതി തന്നെയാണ്. ശ്രുതി
  യെ അനുസരിച്ചുള്ള സ് മ്രതികളും പ്രമാണങ്ങൾ തന്നെ.
               സർവവും ശിവൻതന്നെയെന്നുള്ള ജ്ഞാനം ഉണ്ടായാസർവഭോഗ
  ങ്ങളും മോക്ഷവും അനായാസേന ഉണ്ടാകും. സർവവും ശിവൻതന്നെ യെന്നുള്ള
  ജ്ഞാനത്തേക്കാൾ വലുതായി മറ്റൊരുജ്ഞാനവും ഇല്ല.
                 ദക്ഷണാമൂർത്തി ഇപ്രകാരം പറഞ്ഞിട്ട് , മഹർഷിമാരുടെ ഹ്രദയങ്ങ
  ളിൽ തൊട്ടുംകൊണ്ട് നിങ്ങൾക്കുംവേദാർത്ഥജ്ഞാനം ഉണ്ടാകും. യാതൊരുവ്യ
  ത്യാസവും ഇല്ല. എന്നിങ്ങനെ ആഗ്രഹിച്ചു.അനന്തരം അതേവരേയും ഭൂദേവവി
  ഗ്രഹനായി മഹർഷിമാരുടെ അടുക്കൽ നിന്നിരുന്ന ഗുരുഭൂതനായ ദക്ഷുണാമൂ
  ർത്തി മൂലലിംഗത്തിൽ അന്തർദാനംചെയ്തു.
                തൽക്ഷണംമുതൽ കണ്വാദിമഹർഷിഗണങ്ങൾക്ക് വേദാർത്തജ്ഞാ
  നം ഉദിക്കുകയും സർവവും അവർക്കു ഉള്ളംകയ്യിൽ നെല്ലിക്ക എന്നതുപോലെ കാ
  ണാറാവുകയും ചെയ്തു.
                     അല്ലയോ മഹർഷിമാരേ!ഹാലാസ്യനാഥനായ സുന്ദരേശ്വന്റെ
  അത്യത്ഭുതകരമായ പതിനാറാമത്തെ ലീല ഇതാണ്. ഈ ലീലയെ പാരായണം

ചെയ്യുന്ന ശിവഭക്തന്മാർക്കു് എത്രയും വേഗത്തിൽ വാസ്തവജ്ഞാനോദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/167&oldid=170541" എന്ന താളിൽനിന്ന് ശേഖരിച്ചത്