ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൬ ഹാലാസ്യമാഹാത്മ്യം

  യം ഉണ്ടാകുന്നതുകൂടാതെ ഇഹപരസൗഖ്യവും ശിവസായൂജ്യവും അനായാസേന
  ലഭിക്കുമെന്നുള്ളതിനും യാതൊരു സംശയവും ഇല്ല. ഇനിഞാൻ കദംബവനപുരാ
  ധിപനായ സുന്ദരേശ്വരന്റെ പതിനേഴാമത്തെ ലീല നിങ്ങളെ കേൾപ്പിക്കാം.
                                ൨൨-അദ്ധായം.
                          പതിനാറാം ലീല സമാപ്തം. 
                   ---
                            ഹാലാസ്യമാഹാത്മ്യം.
                              കേരളഭാഷാഗദ്യം.
                               വ൩- അദ്ധായം.
                            പതിനേഴാമത്തെ ലീല. 
               ...........
  വീണ്ടും അഗസ്ത്യമഹർഷി, വസിഷ്ഠാദികളായ താപസന്മാരെ  നോക്കി, അല്ല
  യൊ മഹർഷിപുംഗവന്മാരെ! ലീലാവിലാസിയായ ഭഗവാൻ സമഷ്ടിവിദ്യാപു
  രാധിപന്റെ അത്ഭുതതരങ്ങളായ എല്ലാലീലകളും ഒന്നുപോലെ മനോഹരങ്ങളും
  പാവനങ്ങളും ആണെങ്കിലും അദ്ദേഹം രത്നവിക്രയം ചെയ്ത പതിനേഴാമത്തെ ലീ
  ല വളരെ വളരെ കാർയ്യഗൌരവത്തോടുകൂടിയതാണ്. ഇനി ഞാൻ അതിനെ
  പറയാം നിങ്ങൾ ചെവിതന്നു കേട്ടുകൊള്ളുവിൻ എന്നിങ്ങനെ അരുളിചെയ്തിട്ടു
  താഴെ വരുമാറു കഥയാരംഭിച്ചു.
                         മധുരാപുരാധിപനും രാജാധിരാജനും ശത്രുകുലഹന്താവും വീ
  ർയ്യശൌർയ്യ പരാക്രമശാലിയും ആയ അനവധി പട്ടമഹർഷികൾ ഉണ്ടായിരു
  ന്നെങ്കിലും അവരിൽ ഒരുത്തിപോലും പ്രസവിച്ചില്ല. എന്നാൽ അദ്ദേഹത്തിനു
  ഭോഗിനി(വെപ്പാട്ടി)കളായി അനവധി സ്ത്രീരത്നങ്ങൾ ഉണ്ടായിരുന്നവർ എല്ലാം 
  പ്രസവിച്ചു ഒട്ടുവളരെ മക്കൾ ഉണ്ടായിരുന്നു. അവർ എല്ലാവരും ഒന്നുപോലെ
  ദുഷ്ടന്മാരും മൂഢബുദ്ധികളും ആയിപ്പോയി.
                         തന്റെ കാലാനന്തരം പാരമ്പർയ്യക്രമമനുസരിച്ചു രാജ്യപരി

പാലനംചെയ്യുന്നതിനു കുലീനങ്ങളായ പട്ടമഹർഷികളിൽ ആരും പ്രസവിച്ചിട്ട് കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/168&oldid=170542" എന്ന താളിൽനിന്ന് ശേഖരിച്ചത്