ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩- അദ്ധായം..........പതിനേഴാം ലീല, ൧൪൭

 ലദീപകനായി ഒരു പുത്രനെങ്കിലും ഉണ്ടായില്ലല്ലൊ എന്നുള്ള മനസ്താപം കൊണ്ട് 
 അത്യന്തംതാന്തനും ചിന്താവിവശനും ആയിത്തിന്ന അദ്ദേഹം എല്ലാത്തിനും ത
 ന്റെ കുലദൈവമായ സുന്ദരേശ്വരഭഗവാൻ തന്നെ ആശ്രയമെന്നുള്ള സ്ഥിരവി
 ശ്വാസത്തോടുകൂടെ കുലീനകളായ പട്ടമഹർഷികളുമൊന്നിച്ച് , ചതുർദ്ദശി, അഷ്ട
 മി,സോമചാരം മുതലായ പുണ്യദിവസങ്ങളിൽ ഹാലാസ്യക്ഷേത്രത്തിൽപോയി
 ഹാലാസ്യനാഥനായ ഭഗവാൻ സുന്ദരേശ്വരനേയും  നായികയായ മീനാക്ഷിഭ
 ഗവതിയേയും വിശേഷവ്രതനിഷ്ഠകളോടുകൂടെ ഉപവസിച്ചുവന്നു.
                  ചിരകാലം ഇങ്ങനെ ഉപാസിച്ചതിന്റെ ഫലമായിലക്ഷണയുക്തനും
 സർവസൽഗുണസമ്പന്നനും ആയ ഒരുപുത്രൻ അത്യന്തം കുലീനയുംശിവഗുണയു
 ക്തയും ആയ തന്റെഒരു പട്ടമഹർഷിയിൽ ഉണ്ടായി. അംബികാപതിയുടെ അനു
 ഗ്രഹലേശംകൊണ്ടു ജാതനായ ആ കുമാരനെവീർയ്യപാണ്ഡൻ അത്യന്തം സ
 ന്തോഷത്തോടുകൂടെ പരിലാളിച്ചു വളർത്തിവന്നു.
                     കുമാരന് അഞ്ചുവയസ്സു പ്രായമായ കാലത്തിൽ  ഒരിക്കൽ പീ
 ർയ്യപാണ്ടൻ നായാട്ടിനായി സൈന്യസമേതം വനത്തിൽപോയി കാടിളക്കിച്ചു്
 കണ്ടകണ്ട മ്രഗങ്ങളെയെല്ലാം വേട്ടയാടി മ്രഗയാ വിനോദത്തിൽ പരിലോലനാ
 യി നടക്കുന്ന അവസരത്തിൽ അദ്ദേഹം ഒരു സിംഹത്താൽ മ്രതനായി സ്വർല്ലോ
 കം പ്രാപിക്കുന്നതിനു സംഗതിവന്നുകൂടി.
                      നിർദ്ദയാശയന്മാരായ ഭോഗിനീപുത്രന്മാർ ഈ വിവരം അറി
 ഞ്ഞു് അനായകമായിത്തീർന്ന രാജധാനിയിലെ ഭണ്ഡാരത്തിൽ പ്രവേശിച്ച് അ
 വിടെ ഉണ്ടായിരുന്ന ധനങ്ങൾ എല്ലാം കുത്തിവാരിയുംകൊണ്ടു് അങ്ങുമിങ്ങും പോ
 യി. ദുരാത്മാക്കളായ അവർ തമ്മിലും വലിയ വലിയ തമ്മിത്തല്ലുകൾ എല്ലാം ഉ
 ണ്ടായി. ഈ അവസരത്തിൽ അനന്തരാവകാശിയായ രാജകുമാരനെ ചിലമ
 ന്ത്രിമാർ ഒരു രഹസ്യസ്ഥലത്തു ഗൂഢമായി താമസിപ്പിച്ചു രക്ഷിച്ചുകൊണ്ടതിനാൽ
 അദ്ദേഹത്തിനു യാതൊരാപത്തും നേരിടുന്നതിനു സംഗതിയായില്ല.
               ഭോഗിനീപുത്രന്മാരുടെ തമ്മിൽ തല്ലും കുത്തിക്കവർച്ചയും മറ്റും കൊണ്ടു
 ണ്ടായ സമാധാനഭംഗവും കോലാഹലങ്ങളുമെല്ലാം ഒട്ടു ചുരുങ്ങിയ അവസരത്തിൽ
 രാജാവിനോടു കൂടെ മ്രഗയാവിനോദത്തിനായി കാട്ടിൽപ്പോയിരുന്ന മൂലസൈന്യ
 ങ്ങളും മററനുയായികളും വന്നുചേർന്നു.അനന്തരം മ്രതിനായ മഹാരാജാവിന്റെ
 ശേഷക്രീയകൾ എല്ലാം ആ രാജകുമാരനെകൊണ്ടു വിധിപ്രകാരം നടത്തിച്ചു. അന
 ന്തരം അദ്ദേഹത്തെ രാജാവാക്കിഅഭിഷേകം ചെയ്യണമെന്ന് എല്ലാവരും കൂടെ നി
 ശ്ചയിച്ചുവേണ്ടുന്ന സംഭാരങ്ങൾ എല്ലാം ഒരുക്കാതുടങ്ങി. ആദ്യമേ  തന്നെ പുത്തൻ 
 കിരീടം ഉണ്ടാക്കുന്നതിന്  വേണ്ട ധനവും രത്നങ്ങളുമെടുക്കാനായി കോശാഗാരത്തി
 ൽ പ്രവേശിച്ചു നോക്കിയതിൽ അവിടെ രത്നങ്ങളാകട്ടെ ധനങ്ങളാകട്ടെ മറ്റുയാതൊ

ന്നുമാകട്ടെ ഇല്ലായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/169&oldid=170543" എന്ന താളിൽനിന്ന് ശേഖരിച്ചത്