ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫0 ഹാലാസ്യമാഹാത്മ്യം

        ഒരു മഹാശിവഭക്തനായിത്തീരുകയാൽ അവൻ ഗുരുഭൂതനായ ശുക്രാചാര്യരുടെ ഉപദേശപ്രകാരം കൈലാസത്തിൽ പോയിഗന്ധപുഷ്പാദി
        കളെക്കൊണ്ടു കൈലാസപതിയായ പരമശിവനെ പൂജിച്ചു സന്തോഷിപ്പിച്ചു് താപസശ്രേഷ്ഠന്മാരാൽപ്പോലും അതിദുഷ്കരമായ തപസ്സുതുടങ്ങി.
              അത്യുഗ്രപ്രതാപിയായവലാസുരന്റെ തപസ്സുകൊണ്ടു സന്തുഷ്ടനായിതീർന്ന പരമേശ്വരൻ ആ കാലത്തിൽ ഒരിക്കൽ പരമേശ്വരിയോടു
        കൂടെ വൃഷഭവാഹനത്തിൽക്കയറി വലാസുരന്റെ മുമ്പിൽ പ്രത്യക്ഷീഭൂതനായിട്ടു് , അവനോടു ഞാൻ നിന്റെ തപസ്സുകൊണ്ടു് ഏറ്റവും സന്തുഷ്ട
        നായി നിനക്കെന്തൊരുവരം വേണമെന്നു ചോദിച്ചു .
              പ്രത്യക്ഷനായ പരമശിവനെക്കണ്ടും അദ്ദേഹത്തിന്റെ അരുളപ്പാടുകളെകേട്ടും സന്തോഷസാഗര നിമഗ്നനായ വലാസുരൻ ഭഗവൽപാദ
        ങ്ങളിൽ ഭക്തിയോടുകൂടെ നമസ്കരിച്ചുകൊണ്ടു്, അല്ലയോ ഭഗവാനെ കരുണാചാരിരാശിയും ഭക്തവത്സലനും സർവജ്ഞനും ആയ നിന്തിരു 
        വടി എനിക്കു രണ്ടുവരങ്ങൾ തരണം . അവയിൽ ഒന്നു് ഞാൻ ഒരിക്കലും ശത്രുക്കളാൽ വദ്ധ്യനാകരുതെന്നും മറ്റൊന്നു് എന്റെശരീരത്തിൽ
        ഉള്ള ധാതുക്കൾ എല്ലാം നവരത്നങ്ങായിത്തീരണമെന്നും ആണു്.
              പരമേശ്വരൻ  അതുകേട്ടു് വലാസുരനെ നോക്കി അല്ലയോ ഭക്ത! നിന്റെ ഇഷ്ടപ്രകാരം അവരണ്ടും ഭവിക്കും. ഒരിക്കലും ഇതിനു തെറ്റുവ
        രികയില്ല എന്നിങ്ങനെ വരവുംകൊടുത്തു് അനുഗ്രഹിച്ചിട്ടന്തർദ്ദാനംചെയ്തു.   
              അങ്ങിനെയിരിക്കുന്ന കാലത്തിൽ ഒരിക്കൽ ആരാലും അജയ്യനും , അവദ്ധ്യനും മഹത്തായ കരബലംകൊണ്ടു് മഹേഭങ്ങളുടെ വിഷാണ
        ങ്ങളെപോലും  ഭേദിക്കുന്നതിനു  സമർത്ഥനും  ആയ  ആ  അസുരേന്ദ്രനെ കൊല്ലുന്നതിനുള്ള ഒരുപായത്തെ ദേവേന്ദ്രൻ ദേവകളെയെല്ലാം 
        വിളിച്ചുവരുത്തി  യോഗംകൂട്ടി  ആലോചിച്ചു  തീർച്ചപ്പെടുത്തിയുംകൊണ്ടു് അദ്ദേഹം  സർവ ദേവതാസഹായനായിപ്പോയി വലാസുരനെ യുദ്ധ  
        ത്തിനു് വിളിച്ചു .
             വലാസുരൻ  ഉടൻതന്നെ  അസുരസൈന്യസഹായനായിച്ചെന്നു  ദേവേന്ദ്രനോടു  ഏറ്റു  അതിഭയങ്കരമായി യുദ്ധംചെയ്തു. വലാസുരന്റെ 
        അതിപരാക്രമത്തോടുകൂടിയ  ആക്രമങ്ങളെ  സഹിക്കുന്നതിനു്  ശക്തന്മാരല്ലാതെ  ആയിത്തീർന്നു  ദേവന്ദ്രനും  സൈന്യങ്ങളും യുദ്ധംതുടങ്ങി

വളരെസമയം ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/172&oldid=170546" എന്ന താളിൽനിന്ന് ശേഖരിച്ചത്