ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩- അദ്ധ്യായം പതിനേഴാംലീല ൧൫൫

ത്തോടുകൂടിയ വജ്രങ്ങളുടെ ദേവത വായുവും, കർണ്ണികാരപൂഷ്പത്തി (കൊങ്ങൻപൂവി)ന്റെ വർണ്ണത്തോടുകൂടിയ വജ്രത്തിന്റെ ദേവത വരുണനും, അംബുപ്രഭയോടുകൂടിയതിന്റെ ദേവത ചന്ദ്രനും, മിന്നാമിനുങ്ങിന്റെ പ്രഭപോലെയുള്ള പ്രഭയോടുകൂടിയത്തിന്റെദേവത ആദിത്യനും, അഗ്നിപ്രഭയോടുകൂടിയതിന്റെ ദേവത അഗ്നിയും ആകുന്നു.

                                          ശുദസ്ഫടികവർണ്ണത്തിൽ ഉള്ളവജ്രം ബ്രാഹ്മണജാതിയും ശശലോചനംപോലെയുള്ള വജ്രം ക്ഷത്രിയജാതിയും കദളീദളത്തിനു് തുല്യമായ നിറത്തോടുകൂടിയവൈരം, വൈശ്യജാതിയും കരവാലകാന്തിയോടുകൂടിയ വജ്രം ശുദ്ധജാതിയ്മാകുന്നു.വിപ്ര ക്ഷത്രിയ വൈശ്യ ശൂദ്രരായ നാലുജാതിക്കാറരും അവരവരുടെ ജാതിയിലുള്ള വജ്രങ്ങളെവേണം ധരിക്കേണ്ടതു്. എന്നാൽ ബ്രാഹ്മണർക്കു നാലുജാതിയിലും ഉള്ള വൈരവും ധരിക്കാം. ഇങ്ങനെ വജ്രരത്നങ്ങൾ അനവധിപ്രകാരത്തിൽ ഉണ്ടെങ്കിലും അവ എല്ലാത്തിലുംവച്ചു് ശ്രേഷ്ഠമായിട്ടുള്ളതും ആരെക്കൊണ്ടും വിലമതിക്കാൻ സാധിക്കത്തതുമായ രത്നം മിന്നാമിനുങ്ങിന്റെ പ്രഭപോലെയുള്ള പ്രഭയോടുകൂടിയതാണു്. അതിനെയാണ് ചക്രവർത്തികളായ രാജാക്കന്മാർ തങ്ങളുടെ കീരിടങ്ങൾക്ക് നടുനായകക്കല്ലായിവച്ചുകൊള്ളേണ്ടതു്. ആരോഗ്യവിജയകരവും അനർഘവും ശ്രീകരവും ആയ അതിനെ കീരിടത്തിന്റെ നടുനായകക്കല്ലായി ഉപയോഗിക്കുന്ന രാജാക്കന്മാർക്കുണ്ടാകുന്ന ശ്രേയസ്സുകൾ അവർണ്ണനീയങ്ങളാണു്. ഖണ്ഡദേശാധിപനായ ഒരു രാജാവു മേൽപറഞ്ഞ രത്നംപതിച്ച കീരിടം ധരിച്ചാൽ അവൻ അതിവേഗത്തിൽ ചക്രവർത്തിയായിത്തീരും. 
                       വജ്രരത്നംകൊണ്ടു കുലസ്തീകൾക്കു മംഗല്യാഭരണം ഉണ്ടാക്കാരുതു്. വർണ്ണാല്പതാ(നിറക്കുറവു)രേഖാ (പുള്ളി) ത്രാസം (പുള്ളടി) കാകപദം (കീറൽ) ബിന്ദു ഇങ്ങനെ അഞ്ചുദോഷങ്ങൾ എല്ലാം രത്നങ്ങൾക്കുംഉണ്ടു്. അവയില്ലാത്തതായ രത്നങ്ങൾക്കു പറഞ്ഞ ഗുണങ്ങൾ ഉണ്ടാവുകയുള്ളു. ദോഷങ്ങൾ ഒഴിഞ്ഞതായ വജ്രരത്നംകൊണ്ടാഭരണമുണ്ടാക്കിധരിച്ചാൽ അവനു ശത്രുഭയമാകട്ടെ ശസ്ത്രാസ്ത്രഭയങ്ങളാകട്ടെ ഭൂതപ്രേതപൈശാചിക പീഡകളാകട്ടെ ദാരിദ്യദുഃകമാകട്ടെ അപമൃത്യുഭയമാകട്ടെ യാതൊന്നും ഉണ്ടാകുന്നതല്ലെന്നു മാത്രമല്ല ലക്ഷണയുതമായ വജ്രഭ്രഷിതനെ ഒരിക്കലും ശ്രീദേവി വിട്ടുപിരികയും ഇല്ല. 
                           അല്ലയോ സചിവശ്രേഷ്ഠന്മാരേ! ഇനി ഞാൻനിങ്ങൾക്കു മുത്തിന്റെ ഗുണങ്ങളും ലക്ഷണങ്ങളും പറഞ്ഞുതരാം ചെവിതന്നു കേട്ടുകൊണ്ടാലും!

മുത്തുകൾ സ്ഥലജങ്ങളെന്നും ജലജനങ്ങളെന്നും രണ്ടുപ്രകാരത്തിൽ ഉണ്ടു്. പണ്ടു് വജ്രാഹതികൊണ്ടു വലസുരന്റെദന്തങ്ങൾ പതിമൂന്നു സ്ഥാനങ്ങളിലായി പോയിവീണു. അവയിൽ നിന്നാണ് ഇന്നും മുത്തുകൾ ഉണ്ടാകുന്നത്. അപ്രകാരം വീണതു് ശംഖിലും മത്സ്യത്തിന്റെ ശിരസ്സിലും മേഘത്തിലും സ്ത്രീകളുടെ കണ്ഠത്തിലും മുളയിലും പന്നിയുടെ ദംഷ്ട്രത്തിലും സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/177&oldid=170551" എന്ന താളിൽനിന്ന് ശേഖരിച്ചത്