ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩- അദ്ധ്യയം പതിനേഴാം ലീല ൧൫൭

ഗത്തിൽതുംബുരുപുരത്തിലും കലിയുഗത്തിൽ സിംഹളത്തിലും പത്മരാഗം ധാരാളമുണ്ടാകും. പത്മത്തിന്റെയും കൽഹാരപുഷ്പത്തിന്റെയും മിന്നാമിനുങ്ങിന്റെയും നക്ഷത്രത്തിന്റെയും അഗ്നിയുടെയും ദീപത്തിന്റെയും മാതളനാരകക്കുരുവിന്റെയും സൂര്യന്റെയും, മാതളനാരകപൂഷ്പത്തിന്റെയും ഇന്ദ്രകോപത്തിന്റെയും പ്രഭകൾ പോലെയുള്ള പ്രഭകളോടു കൂടിയപത്മരാഗക്കല്ലുകൾ പ്രശാസ്യങ്ങളാകുന്നു. ബ്രാഹ്മണജാതിയിൽ പെട്ട പത്മരാഗത്തിനു് ജാതരാഗത്തിനു് കുരുവിന്ദമെന്നും വൈശ്യജാതിയിൽപ്പെട്ടതിനു സൌഗന്ധികമെന്നും, ശൂദ്രജാതിയിപ്പെട്ടതിനു് ഗവാംഗം എന്നും നീലഗന്ധി എന്നും നാമധേയങ്ങൽ പറയപ്പെടുന്നു.

                                                ഇവയിൽ ഒന്നാമത്തേതിനു് പത്തുവിധത്തിലും രണ്ടാമത്തേതായ ക്ഷത്രയജാതിക്കു് ഏട്ടുവിധത്തിലും വൈശ്യജാതിക്കു ആറുവിധത്തിലും നാലാമത്തേതായ ശൂദ്രജാതിക്കു് നാലുവിധത്തിലും ഛായകൾ ഉണ്ട്. താമര,

ചെങ്ങഴുപ്പൂവു്, മിന്നാമിനുങ്ങു്, അഗ്നി, കുയിൽക്കണ്ണു്, ദീപം, മാതളരകക്കുരുവു്, ആദിത്യൻ, മാതളനാരകപ്പൂവ് ഇവപത്തിൽ ഏതെങ്കിലും ഒന്നിന്റെ പ്രഭപോലെയുള്ള പ്രഭയോടുകൂടിയ മാണിക്യം ബ്രാഹ്മണജാതിയിൽ അകപ്പെട്ടതും, പാച്ചോറ്റപ്പൂവു്, മുരുക്കിൻപ്പുവു്, ഉച്ചമലരിപ്പൂവു്,കുന്നിക്കുരുവു്, ചെമ്പരത്തിപ്പൂവു് മുയൽച്ചേര, സിന്ദൂരം ചുട്ടുപഴുപ്പിച്ച ഇരുമ്പു് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ നിറംപോലെയുള്ള നിറത്തോടുകൂടിയ മാണിക്യം ക്ഷത്രിയജാതിയും, ചെമ്പരത്തിച്ചാറു്, കുയിൽമിഴി, ഇലവിൻപ്പൂവു്, പഞ്ചവർണ്ണപ്പൂവ്, ചുട്ടുപഴുപ്പിച്ചഇരുമ്പു്, അശോകത്തളിരു് ഇവയിൽ ഒന്നിന്റെ പ്രഭയോടുകൂടിയ പത്മരാഗം മൂന്നമത്തേതായ വൈശ്യജാതിയും, കുയുമ്പിൽപ്പൂവു്, തൊണ്ടിപ്പഴം, ചെങ്കുറിഞ്ഞിപ്പൂവു്, ധാതു, ഇവയിൽ ഏതെങ്കിലും ഒന്നിന്റെപ്രഭപോലെയുള്ളപ്രഭയോടുകൂടിയതു് ശുദ്രജാതിയിപ്പെട്ട മാണിക്യവും ആണ്. ഘനക്കുറവു് വൈര്യത്തിനു് എത്രമാത്രം ശ്രേഷ്ഠമാണോ പത്മരാഗത്തിനുഘനക്കുടുതലും അത്രമാത്രം ശ്രേഷ്ഠതരമാണു്. അതുപോലെതന്നെ ഊർദ്ധശ്മികളോടു കൂടിയപത്മരാഗം അധമവും പാർശ്വാരശ്മികളോടുകൂടിയതു് മദ്ധ്യമവും ആകുന്നു.

           ജാതരംഗം എന്നു പേരോടു കൂടിയതും ഒന്നാമത്തെ ജാതിയിൽപ്പെട്ടതുമായ പത്മരാഗം ധരിച്ചാൽ ഗോദാനം, ഭ്രദാനം, വിദ്യാദാനം , കന്യകാദാനം മുതലായ ദാനങ്ങളും അശ്വമേധാദിയാഗങ്ങളും ചെയ്താൽ എത്രമാത്രം ശ്രേയസ്സുണ്ടാകുമോ അത്രമാത്രം ശ്രേയസ്സുണ്ടാകുന്നതാണ്. ക്ഷത്രിയജ്തിയിപ്പെട്ട കുരുവിന്ദമെന്നമാണിക്യം ധരിക്കുന്നവൻ സാധാരണമനുഷ്യനായിരുന്നാൽ അവൻ രാജാവായും രാജാവായിരുന്നാൽ ചക്രവർത്തിയായും ഭാവിക്കുംവൈശ്യജാതിയായ സൌഗന്ധികനമെന്ന മുന്നാമത്തെ പത്മരാഗരത്നം ധരിക്കന്നവനു് സീമാതീതമായ കീർത്തിയും സമ്പത്തും ഉണ്ടകുന്നതാണു്. ഗവാംഗത്തെധരിക്കുന്നവനു് ക്ഷീരസസ്യസമൃദ്ധിയുണ്ട്കും. നീലഗന്ധത്തെ                     

൧൩










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/179&oldid=170553" എന്ന താളിൽനിന്ന് ശേഖരിച്ചത്