ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩-ാം അദ്ധ്യായം-പതിനേഴാം ലീല ൧൫൯ നാരകത്തിലയുടെ നിറത്തോടുകൂടിയതു് ദോഷലേശാന്വിതവും,അലരിയിലയുടെ നിറത്തോടുകൂടിയതു ദുഷ്ടവും,ചെന്താമരയിലയുടെ വർണ്ണത്തോടുകൂടിയതു് ദോഷമൂർച്ഛിതവും,മഞ്ഞുപറ്റിയതായ താമരയിലയുടെ നിറത്തിൽ ഉള്ളതു് ദോഷലേശവും മയിൽചിറകിനുതുല്യമായ നിറത്തോടുകൂടിയതു് മന്ദ ദോഷവും ആണു്.

   ഇപ്രകാരമുള്ള ദോഷങ്ങൾ യാതൊന്നും ഇല്ലാത്തതായും ഗുണഗർണയുക്തമായും രത്നങ്ങളിൽവെച്ചു് അത്യന്തം ശ്രേഷ്ടമായും ഉള്ള  മരതകരത്നത്തെ ധരിക്കുന്ന രാജാവു് അതിപ്രസിദ്ധനായ അരിജേതാവായി തീരുന്നതുകൂടാതെ  അവനു് അസീമമായ ചതുരംഗസേനാഭിവൃദ്ധിയും ഉണ്ടാകും.സാധാരണന്മാർ മരതകരത്നമണിഞ്ഞാൽ അവർക്കു് ധനധാന്യാദിസർവസമ്പത്തുകളും വർദ്ധിക്കും.
  ഇനി നിങ്ങൾ നീലരത്നത്തിന്റെ ഗുണങ്ങളെ കേട്ടുകൊള്ളുവിൻ! ഞാൻ വിവരമായിപ്പറയാം
      വലാസുരന്റെ ലോചനങ്ങളിൽ നിന്നും ഉത്ഭവിച്ചതായും ഹരകണ്ഠവിഷോത്ഭവമായും മഹാ നീലരത്നം  രണ്ടു്പ്രകാരത്തിൽ ഉണ്ടെന്നാണു് ശാസ്ത്രവിത്തുക്കളുടെ അഭിപ്രായം .

ദേവേന്ദ്രൻ,പണ്ടു് വിശ്വരൂപനെ വതിച്ചതിൽ വച്ചുണ്ടായ ദോഷശാന്തിക്കുവേണ്ടി അശ്വമേധംചെയ്തു് സമാപിച്ചതിൽ പിന്നെ അദ്ദേഹത്തിന്റെ നേത്രമലങ്ങൾ എല്ലാം ഒരു ദിക്കിൽ ഉപേക്ഷിച്ചു.ഇന്ദ്രനീലം ഉണ്ടാകുന്നതു് ആ ദിക്കിൽനിന്നുമാണു്.കൂടാതെ സൂര്യന്റെ ഭാര്യയായ ത്വഷ്ടീ അദ്ദേഹത്തിന്റെ ചൂടു സഹിക്കുന്നതിനു നിവൃത്തിയില്ലാതെ തന്റെ ഛായയെ നിയോഗിച്ചിട്ടു് തപസ്സുചെയ്യുന്നതിനായി കാനനത്തിൽ അശ്വരൂപിണിയായി പോയ വിവരം സൂര്യൻ അറിഞ്ഞു് കാമാതുരനായി ഒരു ആൺകുതിരയുടെ രൂപവുമെടുത്തു് പുറകെ ഓടിപ്പോകുമ്പോൾ കാമ പരവശനായ അദ്ദേഹത്തിനു ഇന്ദ്രിയസ് ഖലനം സംഭവിക്കുകയും ആശൂക്ലം ചില ചില ദിക്കുകളിൽ വീഴുകയും ചെയ്തിട്ടുണ്ടു്.ആസ്ഥലങ്ങളിൽ നിന്നും ഉണ്ടാകുന്ന നീലക്കല്ലുകൾ ദേവന്മാർക്കുപോലും സമ്മതകരമായതാണു്.

   നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനങ്ങൾ മുൻപറഞ്ഞവകൾ ആണു്.വിപ്രാദികളായി നാലു ജാതിഭേദങ്ങൾ അതിനും ഉണ്ടു്.അല്പം വെളുത്തതു വിപ്രജാതിയും അല്പം തുടപ്പത്തോടുകൂടിയതു് ക്ഷത്രീയജീതിയും ശ്യാമളശ്വേതവർണ്ണാന്വീതമായതു വൈശ്യജാതിയും ഏറ്റവും കറുത്തതു് ശൂദ്രജാതിയും ആകുന്നു.

സുവ്യക്തമായ ഇന്ദ്രായുധപ്രഭ ഏതൊരു നീലരത്നത്തിന്റെ മദ്ധ്യഭാഗത്തിൽ പ്രശോഭിക്കപ്പെടുന്നുവോ അതു് ഇന്ദ്രനീലവും,ഭൂമിയിൽ അത്യന്തം ദുർല്ലഭവും,വളരെ വിലയേറിയതുമാണു്.ഒരു പാത്രത്തിൽ പാലു് പകർന്നു വച്ചു് അതിലിട്ടാൽ പാലു നീലനിറമാകുന്നതായ രത്നം മഹാ നീലമാണു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/181&oldid=170556" എന്ന താളിൽനിന്ന് ശേഖരിച്ചത്