ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩ാം അദ്ധ്യായം-പതിനേഴാം ലീല ൧൬൧ ല്പാന്തകാലത്തിലെ ക്ഷുഭിതമായ അംഭോധിയുടെ ഗംഭീരശബ്ദംപോലെയുള്ള മേഘങ്ങളുടെ ഭയങ്കരഗർജ്ജംകൊണ്ടു് ഭൂമിയിൽ ചില സ്ഥലങ്ങളിൽനിന്നുംചിലപ്പോൾ വൈഡൂര്യം ഉണ്ടാകുന്നുണ്ടു്.പൂച്ചക്കണ്ണിന്റേയും മുളയിലകളുടേയും മയിൽകണ്ഠത്തിന്റേയും വർണ്ണത്തോടുകൂടിയതും,സിഗ്ദ്ധതയും,ഗുരുത്വവും സ്വഛതയും ഉള്ളതുമായ വൈഡൂര്യക്കല്ലുകളാണു് മെച്ചമേറിയതുകൾ.അതിൽ വലത്തുഭാഗത്തോട്ട് ഛായാപ്രസരത്തോടുകൂടിയ രത്നം ബ്രാഹ്മണജാതിയും ഇടത്തുവശത്തോട്ടു് ഛായാപ്രസരത്തോടുകൂടിയ രത്നം ക്ഷത്രീയജാതിയും അധോഭാഗത്തിലോട്ടു് ഛായാപ്രസരത്തോടുകൂടിയ രത്നം വൈശ്യജാതി ഊർദ്ധഗതമായ ഛായാപ്രസരത്തോടുകൂടിയ രത്നം ശൂദ്രജാതിയും ആണു്.ലക്ഷണപൂർണ്ണമായ വൈഡൂര്യരത്നം ധരിക്കുന്ന രാജാവിനു് എല്ലാവിധ യോഗ്യതകളും,ശത്രുജയവും സർവൈശ്വര്യപ്രതാപവും,യാതൊരു കുറവും കൂടാതെ നാൾക്കുനാൾ അഭിവൃദ്ധിയും പ്രാപിക്കാം

     അല്ലയോ മന്ത്രീശ്വരന്മാരെ!ഇനി നിങ്ങൾ വിദ്രുമലക്ഷണംകൂടി കേട്ടുകൊള്ളുവിൻ.വിദ്രുമങ്ങൾ ഉണ്ടീകുന്നതു്, വലാസുരന്റെ മാംസംവീണ സ്ഥലങ്ങളിൽ നിന്നും ബ്രഹ്മാവു പണ്ടു്

പിത്രകുലം സൃഷ്ടിക്കാനായി എടുത്ത സന്ധ്യാത്മകമായ ശരീരത്തിൽ ഉണ്ടായിരുന്ന മലംഉപേക്ഷിച്ചസ്ഥലങ്ങളിൽനിന്നും പണ്ടു് ലോകനാശംചെയ്പാൻ തുടങ്ങിയപർവ്വതങ്ങളുടെ ചിറകുകളെ വജ്രപാണിയായ ദേവേന്ദ്രൻ ഛേദിച്ചപ്പോൾ രക്തം വീണ സ്ഥലങ്ങളിൽ നിന്നും പണ്ടു് ലോകഹിതത്തിനുവേണ്ടി മഹാവിഷ്ണു വധിച്ച മധുകൈടഭന്മാരുടെമാംസങ്ങൾ വീണ സ്ഥലങ്ങളിൽ നിന്നും ആണു്. ഇവയിൽ പർവ്വതങ്ങളുടെ രക്തം വീണസ്ഥലങ്ങളിൽ നിന്നും ഉണ്ടാകുന്ന വിദ്രുമങ്ങൾ ശൂകപുഷ്പകാന്തിയോടുകൂടിയതായിരിക്കും.അതും തൊണ്ടിപ്പഴം,തത്തച്ചുണ്ട്,ജവാപുഷ്പം ഇവയുടെ കാന്തിപോലെയുള്ള കാന്തിയോടുകൂടിയതുമായ വിദ്രുമങ്ങൾ അത്യുത്തമങ്ങളും ഛിദ്രവക്തുത്ത്വവും,കൃമിദൂഷണത്വവും,പങ്കാശ്രയത്വവും ഉള്ള വിദ്രുമങ്ങൾ നിന്ദ്യങ്ങളുംആണു്. ലക്ഷണയുക്തമായ വിദ്രുമരത്നം വിശേഷിച്ചുംസ്ത്രീകൾക്ക് അണിയുന്നതിനു് വളരെ വളരെ നല്ലതാണു്.പവിഴെകൊണ്ടുണ്ടാക്കിയതായ ആഭരണം അണിയുന്ന പുരുഷന്മാർക്കും ആയുരാരോഗ്യൈശ്വര്യസമ്പത്തുകളും ശത്രുജയവും പുത്രസൌഭാഗ്യവും ഉണ്ടാകുന്നതാണു്.

അല്ലയോ മന്ത്രികുലോത്തമന്മാരേ! നിങ്ങൾ ഒമ്പതുരത്നങ്ങളുടേയും ഗുണങ്ങളും ലക്ഷണങ്ങളും കേട്ടുവല്ലൊ.ഇനി സൂര്യകാന്തക്കല്ലെന്നും,ചന്ദ്രകാന്തക്കല്ലെന്നും പേരോടുകൂടിയതായ രണ്ടുതകരംകല്ലുകൾഉണ്ടു്.അവയും രത്നത്തിൽ ചേർന്നതെന്നാണു് വിദ്വാന്മാരുടെ അഭിപ്രായം.ഇവയിൽ സൂര്യരശ്മിതട്ടുമ്പോൾ തീയുണ്ടാകുന്നതു് സൂര്യകാന്തവും,ചന്ദ്രാശൂക്കൾ തട്ടുമ്പോൾ വെള്ളം പൊഴിയുന്നതു് ചന്ദ്രകാന്തവും,ഇതിൽ ചന്ദ്രകാന്തക്കല്ല് കലിയുഗത്തിൽ വളരെ വളരെ ദുർല്ലഭവും ആണു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/183&oldid=170558" എന്ന താളിൽനിന്ന് ശേഖരിച്ചത്