ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാലാസ്യമാഹാത്മ്യം


കേരളഭാഷാഗദ്യം


൨൪-ാം അദ്ധ്യായം


മേഘങ്ങളെക്കൊണ്ടു സമുദ്രപാനം ചെയ്യിപ്പിച്ച


പതിനെട്ടാമത്തെലീല


അല്ലയോമഹർഷിപുംഗവന്മാരെ! ഹാലാസ്യനാഥനായ ഭഗവാൻ സുന്ദരേശ്വരൻ മേഘങ്ങളെക്കൊണ്ടു സമുദ്രജലം പാനം ചെയ്യിപ്പിച്ചതായഅദ്ദേഹത്തിന്റെ പതിനെട്ടാമത്തെ ലീലയെ ഇനി ഞാൻ നിങ്ങളോടുപറയാം. സർവരോഗതാപാപഹമായ ആ പരിപാവനലീലയെ പരമശിവഭക്തന്മാരും ശൈവമാഹാത്മ്യശ്രവണ കുതുകികളും താപസേന്ദ്രന്മാരുമായ നിങ്ങൾ ശ്രദ്ധാപൂർവം കേട്ടുകൊള്ളുവിൻ!

ഹാലാസ്യനാഥനിൽ അത്യന്തം ഭക്തിയോടുകൂടിയ അഭിഷേകപാണ്ഡ്യൻ ദിനംപ്രതി പഞ്ചഗവ്യം, പഞ്ചാമൃതം, ഗന്ധോദകം, പുഷ്പരത്നോദകം, ഫലസാരം, ഇക്ഷുസാരം, ഹിമതോയം, ശുദ്ധജലം, ഇവകളെ ക്കൊണ്ടു് സുന്ദരേശ്വരലിംഗത്തെ അഭിഷേകിച്ച്, ഹിമതോയമിശ്രിതമായ കർപ്പൂരചന്ദന പ‌‌ങ്കാദികൾ ആലേപനംചെയ്തു്, ഉപചാരപൂർവം പരമാന്നാദികളായ ഭക്തങ്ങളേയുംപൂപങ്ങളേയും വ്യഞ്ജനങ്ങളേയും ഫലങ്ങളേയും ശർക്കര, ആജ്യം, ദധി, ക്ഷീരം, ക്ഷൌദ്രം, വാസിതപാനകങ്ങൾമുതലായവകളേയും വെവ്വേറെപാത്രങ്ങൾ നിറയവെച്ചുനിവേദിച്ചു താംബൂലപൂഗാദികളേയും അർപ്പിച്ചു കർപ്പൂര ദീപാരാധനം ചെയ്തുവന്നു. ഇങ്ങനെ ചെയ്തുവരവേ ഒരു ദിവസം ഭക്തിശിരോമണിയായ അഭിഷേകപാണ്ഡ്യൻ ആശ്രിതവത്സലനും കരുണാനിധിയും വിവിധലീലാവിലാസിയും മായാമയനുമായ ഭഗവാനേ അദ്ദേഹം കർപ്പൂരലിപ്തനായി കാണുകയാൽ, കർപ്പൂരസുന്ദരൻ, എന്നുകൂടി നാമകരണംചെയ്തു.

ഇങ്ങനെ ഒരു ദിവസംപോലും മുടങ്ങാതെ കർപ്പൂരസുന്ദരനായ ഹാലാസ്യനാഥനെ അഭിഷേകപാണ്ഡ്യൻ ഭക്തി പൂർവം പൂജിച്ചും സേവിച്ചും വരുന്ന അവസരത്തിൽ ചൈത്രമാസത്തിലെ പെർണ്ണമാസംപ്രാപ്തമായി. അന്നേദിവസം ശൈവഭക്തശിരോമണിയുംരാജരത്നവും ആയ അഭിഷേകപാണ്ഡ്യൻ കർപ്പൂരം, ചന്ദനം, കസ്തൂരി, പൂഴുകു, കുംകുമം, സുഗന്ധപുഷ്പങ്ങൾ മുതലായ വിവിധവിഭവങ്ങളേക്കൊണ്ടു വിസ്താരമായും വിശേഷമാതിരിയിലും ഹാലാസ്യനാഥനെ പൂജിക്കണമെന്നും നിശ്ചയിച്ചു് അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/186&oldid=170561" എന്ന താളിൽനിന്ന് ശേഖരിച്ചത്