ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൬൮ ഹാലാസ്യമാഹാത്മ്യം.

സ്യലിംഗത്തിന്റെ പ്രഭാവത്തേയും പാണ്ഡ്യേദ്രുപന്റെ ഭക്തിയേയും പരീക്ഷിച്ചറിഞ്ഞിട്ട് സുന്ദരേശ രാരാധനം ചെയ്തുകൊള്ളുക. ഒട്ടുംതാമസിക്കാതെ അങ്ങയുടെ മഹാവ്യാധിഗമിക്കുകയും മറ്റെന്തെല്ലാം അങ്ങാഗ്രഹിക്കുന്നുവോ അവ സാധിച്ചുകിട്ടുകയുംചെയ്യും. കാട്ടുതീകൊണ്ടുള്ള ബാധ വർഷാരംഭം തുടങ്ങിയാൽ ഉണ്ടാകാത്തതുപോലെ ഹാലാസ്യദർശനം ചെയ്താൽപിന്നെ എതുതരം മഹാവ്യാധികളേയും ഭയപ്പെടേണ്ട ആവശ്യം വരുന്നതല്ല.

വരുണൻ അതുകേട്ടു അങ്ങനെതെന്നെ ചെയ്യാമെന്നു സമ്മതിച്ച് ദേവേന്ദ്രനോട് യാത്രയും ചോദിച്ചു സന്തോഷപുരസ്കരം തന്റെ ആലയത്തിലേക്ക് മടങ്ങിപ്പോയി.

അതിൽപ്പിന്നെ ഒരു ദിവസം വരുണൻ ഹാലാസ്യേശ്വരന്റെ വൈഭവത്തേയും പാണ്ഡ്യരാജാവിന്റെ ഭക്തിയും സക്തിയേയും ഒന്നു പരീക്ഷിക്കണമെന്നു നിശ്ചയിച്ചു കൊണ്ട് സമുദ്രത്തെവിളിച്ചു മധുരാപുരംപോയി ഗ്രസിക്കുകയെന്നു കല്പിച്ചു.

കല്പനപ്രകാരം ഉടൻതന്നെ സമുദ്രം ഭീമങ്ങളായ ഫേനകൂടങ്ങളോടും ഉൽഘുഷ്ടങ്ങളായ തരംഗങ്ങളോടും വേഗോൽക്ഷിപ്തങ്ങളായ അഗ്നിസംഘാതങ്ങളോടും ഉല്ലസത്തുകളായ ശഫരകുലങ്ങളോടും ഉദ്യുത്തുകളായ മണിപ്രഭാജാലങ്ങോടും കൂടെ പുറപ്പെട്ടുചെന്നു വീചീമാലകളെകൊണ്ടു ഭ്രമണ്ഡലഗ്രഹണത്തിനാരംഭിച്ചു.

ആമ്നായാന്ത ഘോഷിതമായ ഹാലാസ്യ ക്ഷേത്രമാഹാത്മ്യൾ അറിഞ്ഞു് പുണ്യവൃദ്ധിക്കും ഭോഗമോക്ഷങ്ങൾക്കും മറ്റുമായി മധുരാപുരത്തിൽവന്നു ശരണം പ്രാപിച്ചിട്ടുള്ളവരായ, ദേവന്മാരും, സിദ്ധന്മാരും, ചാരണന്മാരും മാനവന്മാരുംമറ്റും സമുദ്രാക്രമണവും ജലപ്രവാഹവും കണ്ടു് ഇതിൽപ്പരമില്ലാത്ത ഭയമില്ലാതെ ഭയവിഹ്വലന്മാരായി ലിംഗമൂർത്തിധരനും ദേവദേവനും, സമസ്താദുരിതാപഹരനും, ഭക്തവത്സലനും, ഈശാനനും, ശംകരനും, സോമസ്മന്ദരനും, ശംഭുവും, ശശാങ്കകുലാശേഖരനും, ആയ ഹാലാസ്യനാഥനെ ചെന്നു ശരണം പ്രാപിച്ചുകൊണ്ടു ഇപ്രകാരം അപേക്ഷിച്ചു.

അല്ലയോ പ്രഭോ! ശരണഗതവത്സല!നിന്തിരുവടി അടിയങ്ങളെ രക്ഷിക്കണമേ! അകാലത്തിൽ സമുദ്രം ഭൂമിയെ ഗ്രസിക്കുന്നതിനെ അങ്ങു കണ്ടുകൊണ്ടു മിണ്ടാതിരിക്കയോ ചെയ്യുന്നത്. ഈ ക്ഷണത്തിൽ തന്നെ അത്യുഗ്രവേഗത്തിൽ കോപിച്ചുതുടങ്ങിയിരിക്കുന്ന സമുദ്രം ഭുമിയെ ഗ്രസിക്കുന്നതിനെ അങ്ങു കണ്ടുംകൊണ്ടു് മിണ്ടാതിരിക്കയോ ചെയ്യുന്നത്. ഈ ക്ഷണത്തിൽതന്നെ അത്യുഗ്രവേഗത്തിൽ കോപിച്ചുതുടങ്ങിയിരിക്കുന്ന സമുദ്രം ഭൂമണ്ഡലം മുഴുവനും നശിപ്പിച്ചുകളയും. അല്ലയോ ആശ്രിതമന്ദാരമേ!അഖിലാത്തിഭഞ്ജനാ!അങ്ങയുടെ പാദപങ്കജങ്ങളല്ലാതെ ഞങ്ങൾക്കു മറ്റൊരാശ്രയവുമില്ല.

ഇവർ ഇപ്രകാരം അപേക്ഷിച്ചുംകൊണ്ടും ഹാലാസ്യേശ്വരസന്നിധിയിൽ ഭാവിഫലത്തെ വിചാരിച്ചു് ഭയവിഹ്വലന്മാരായി നില്ക്കുന്ന അവസരത്തിൽ പാണ്ഡ്യഭൂപാലശിരോരത്നമായ അഭിഷേക പാണ്ഡ്യനും സമുദ്രാക്രമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/190&oldid=170566" എന്ന താളിൽനിന്ന് ശേഖരിച്ചത്