ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിന്നാലാം അദ്ധ്യായം - പതിനെട്ടാം ലീല ൧൬൯

ണംകണ്ടു അത്യന്തം ഭയാവിഷ്ടചേതസ്സായി സിംഹാസനത്തിൽനിന്നും ഉത്ഥാനംചെയ്തു് ഹാലാസ്യേശ്വരസന്നിധിയിൽ എത്തി. അദ്ദേഹത്തെ പലതവണയും താണുവീണു് വണങ്ങിയും കൊണ്ടു് ഇപ്രകാരംസ്തുതിച്ചു.

ദേവദേവകൃപാരാശേ! ജഗദുല്പത്തികാരണ
ജഗല്പാലനസംഹാരകര! ഭക്താർത്തിഭജന! ൧

സമുദ്രജലസംഭൂതാൽ ഭയാൽസർവാപ്രജാച്ശമാം
ഭഗവൻ! പാഹിപാഹ്യാശു കാളകൂടാദ്യധൃഥാമരാർ. ൨

ഭക്തശിരോമണിയായ അഭിഷേകപാണ്ഡ്യന്റെ മേൽപ്രകാരമുളള സ്തുതികേട്ടു് അത്യന്തം സന്തഷ്ടനായ ഹാലാസ്യേശ്വരൻ തന്റെ ജടാഭാരത്തിന്നിടയിൽനിന്നും നാലു മേഘങ്ങളെ അവതരിപ്പിച്ച് ഭൂമണ്ഡലാക്രമണം ചെയ്യുന്ന സമുദ്രജലത്തെ കുടിച്ചു വറ്റിക്കുന്നതിനായി കല്പിച്ചു.

സർവജ്ഞനും പ്രണതാത്തീഹരനുമായ പരമേശ്വരന്റെ ആജ്ഞപ്രകാരം ഉടൻതന്നെ ആ മേഘങ്ങൾപോയി സമുദ്രജലംമുഴുവൻ കുടിച്ചുവറ്റിച്ചു സമുദ്രാക്രമണത്തിൽനിന്നും ഭൂമണ്ഡലത്തെ രക്ഷിച്ചു.

കണ്ടവരെല്ലാം ഇതു ഏറ്റവും അത്ഭതകരമായ ഒരുസംഭവമാണന്നും ഇത്ര അനുഗ്രഹീതമായ ഭഗവൽലീല അതിനുമുമ്പിൽ ഉണ്ടായിട്ടില്ലെന്നും സമ്മതിക്കുകയും അതേവരേയും ശോകാകുലന്മാരായിരുന്ന അവർ അത്യാനന്ദസാഗരത്തിലെ വീചീപരമ്പരകൾ തോറുംനർത്തർത്തനമാരംഭിക്കുകയും ചെയ്തു.

അഭിഷേകപാണ്ഡ്യൻ അക്രമിച്ചുകയറിയ സമുദ്രജലം മുഴുവനും വറ്റിയതുകണ്ടു് ഇതില്പരമില്ലാത്ത സന്തോഷത്തോടും ഭക്തവസ്തലനായ ഹാലാസ്യേശ്വരന്റെ അപാരമായ കരുണാവിശേഷത്തെ വിചാരിച്ചു വിചാരിച്ചു് അത്യന്തം അതിശയത്തോടും ഭക്തിയോടുംകൂടെ സ്വമന്ദിരത്തിൽപോയി സുന്ദരേശ്വരപാദകമലങ്ങളെതന്നെ വീണ്ടും വീണ്ടും സ്മരിച്ചുകൊണ്ടു വസിച്ചു.

അഭിഷേകപാണ്ഡ്യൻ അക്രമിച്ചുകയറിയ സമുദ്രജലം മുഴുവനും വറ്റിയതുകണ്ടു് ഇതില്പരമില്ലാത്ത സന്തോഷത്തോടും ഭക്തവത്സലനായ ഹാലാസ്യേശ്വരന്റെ അപാരമായ കരുണാവിശേഷത്തെ വിചാരിച്ചു വിചാരിച്ചു് അത്യന്തം അതിശയത്തോടും ഭക്തിയോടുംകൂടെ സ്വമന്ദിരത്തിൽപോയി സുന്ദരേശ്വരപാദകമലങ്ങളെതന്നെ വീണ്ടും വീണ്ടും സ്മരിച്ചുകൊണ്ടു വസിച്ചു.

അല്ലയോ! മഹിഷിപുംഗവന്മാരെ! മേഘങ്ങളെകൊണ്ടു സമുദ്രജലത്തെ പദനംചെയ്യിപ്പിച്ച ഹാലാസ്യാധിപനായ ഭഗവാൻ ശ്രീസുന്ദരേശ്വരന്റെ അത്ഭുതമനോഹരമായ പതിനെട്ടാമത്തെ ലീല ഇപ്രകാരമാകുന്നു. ഈ ലീലയെ പഠിപ്പിക്കുകയും കേൾക്കുകയും ചെയ്യുന്നവർ സമസ്തപാപനിർമ്മുക്തന്മാരും ഇഹാമുത്രസുഖഭോഗികളും ആയിത്തീരുന്നതാണു.


മേഘങ്ങളെകൊണ്ടു സമുദ്രജലംപാനം ചെയ്യിപ്പിച്ച
പതിനെട്ടാംലീല സമാപ്തം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/191&oldid=170567" എന്ന താളിൽനിന്ന് ശേഖരിച്ചത്