ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാലാസ്യമാഹാത്മ്യം


കേരളഭാഷാഗദ്യം


൨൫-ാം അദ്ധ്യായം.


അതിവർഷാരക്ഷണം എന്ന


പത്തൊമ്പതാമത്തെലീല


അല്ലയോ മഹർഷിപുംഗവന്മാരെ! ഇനി നിങ്ങൾ കൃപാലയനായ ഹാലാസ്യേശ്വരൻ വൃഷ്ടിഭയത്തിൽ നിന്നും മധുരാപുരവാസികളെ രക്ഷിച്ചതായ ലീലയെ കേട്ടുകൊൾവിൻ. ഈ ലീല അത്യന്തം അത്ഭുതതരവും പാവനകരവും ആണു്.

പരമശിവൻ തന്റെ ജടിയിൽ നിന്നും നാലു മേഘപ്രധാനികളെ നിയോഗിച്ചയച്ചു ഭ്രമണ്ഡലാക്രമണംചെയ്തുസമുദ്രജലം മുഴുവനും പാനം ചെയ്യിപ്പിച്ചവിവരം അറിഞ്ഞു് അത്യന്തംരുഷ്ടനായ വരുണദേവ കോപോപരക്തനേത്രന്തനും ഭ്രുകുടീഭീഷണാനാനും പ്രീളാവിഷാദമസമ്മിശ്രവിത്രസ്താകുലാമാനസനും ഭ്രുകുടീഭീഷണാനനനും പ്രീളാവിഷാദസമ്മിശ്രവിത്രസ്താകുലമാനസനും ആയിട്ടു് പുഷ്കലവർത്തപ്രഭൃതികളായ നാലു മേഖ പ്രധാനികളേയും വിളിച്ചുവരുത്തി അവരോടു് നിങ്ങൾ പോയി അതിവൃഷ്ടികൊണ്ടു് മധുരാപുരത്തെ നശിപ്പിക്കുവിൻ എന്നാജ്ഞാപിച്ചു.

വരുണന്റെ അജ്ഞനകിട്ടിയ ക്ഷണത്തിൽ തന്നെ പുഷ്കലാവർത്ത പ്രമുഖന്മാരായനാലു് മേഖപ്രധാനികളും കൂടി ദിഗന്തരസമാഗതന്മാരായിരുന്ന മറ്റുള്ളമേഘഗണങ്ങളെ എല്ലാം വിളിച്ചുകൂട്ടിക്കൊണ്ടു് അതിവേഗത്തിൽ പുറപ്പെട്ടു് മധുരാപുരത്തിനു് നേരെ മുകളിലുള്ള ആകാശതലത്തെ അലങ്കരിച്ചിട്ടു് ആ പുരമദ്ധ്യസ്ഥിതമായ കദംബകാനനത്തിലുള്ള ഹാലസ്യമഹാക്ഷേത്രത്തിൽ നിത്യസാന്നിദ്ധ്യം ചെയ്യുന്ന സുന്ദരേശ്വരവൈഭവഭവങ്ങളെ തെല്ലുപോലും ബഹുമാനിക്കാതെ വർഷിക്കുവാനുള്ള വട്ടങ്ങൾ എല്ലാം കൂട്ടിത്തുടങ്ങി. ആകാശം ഘനീകൃതങ്ങളായ മേഘങ്ങളെ കൊണ്ടു ഛന്നമായ അവസരത്തിൽ ദിഗന്തരം അന്ധീകൃതമായി. ദുർദ്ദിനത്തിന്റെ മറ്റുള്ള ചടങ്ങുകളും ഓരോന്നായി ഒത്തുചേർന്നു. ചപലന്മാരായി അതിവേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന അംബുദങ്ങളുടെ അന്ന്യൊന്ന്യസംഘട്ടനം കൊണ്ടു് സംജാതങ്ങളായ വൈദ്യുതപ്രകാശങ്ങൾ നിമിഷംതോറും ആകാശതലത്തിൽ പ്രാദുർഭവിക്കുകയും അന്തരിതമാവുകയും ചെയ്തു. ഇടവിടാതെ പുറപ്പെടുന്ന മേഘനിർഘൊഷങ്ങളെ കൊണ്ടു അഷ്ടദിഗ്ഗജങ്ങൾ പോലും ബധിരന്മാരായി. സ്പടികസ്തംഭാകൃതിയിൽ പരിസ്രതങ്ങളായപയഃപ്രവാഹങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/192&oldid=170568" എന്ന താളിൽനിന്ന് ശേഖരിച്ചത്