ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൨ ഹാലാസ്യമാഹാത്മ്യം.

ണ്ഡപമോ എന്നു് മനുഷ്യരും സുരാസുരന്മാരും യക്ഷകിന്നരകിംപുരുഷസിദ്ധസാദ്ധ്യവിദ്യാധരഗന്ധർവന്മാരും മറ്റും ശങ്കിച്ചുതുടങ്ങി. മധുരാപുരവാസികളെല്ലാവരും ഭയരഹിതന്മാരായി അവരവരുടെ മന്ദിരങ്ങളിലേക്കും രാജാവായ അഭിഷേകപാണ്ഡ്യൻ നത്റെ കുലദൈവമായ സുന്ദരേശ്വരമൂർത്തിയുടെ അപാരകാരുണ്യവിലാസങ്ങളേയും അത്യത്ഭുതവൈഭവങ്ങളേയും മറ്റുമോർത്തു് വിസ്മിതനും കൃതകൃത്യനുമായി തന്റെ രാജധാനിയിലേക്കും തിരിച്ചുപോയിപരമാനന്ദസൌഖ്യത്തോടെ വസിച്ചു. ഭോഗോപർവ്വഗകാമികളായി ഹാലാസ്യക്ഷേത്രസന്നിധാനത്തിൽ വസിക്കുന്ന യാതൊരുത്തർക്കും യാതൊരുകാലത്തും യാതൊരുവിധമായ ഭയവും ദുഃഖവും ഉണ്ടാകുന്നതല്ലെന്നുള്ളതിനു് ഇതൊരു നല്ല ദൃഷ്ടാന്തമാണ്.

ഈ വിവരം അറിഞ്ഞു് അത്യന്തം ഭീതനായ വരുണൻ അതിവേഗത്തിൽ മേഘങ്ങളെ വിളിച്ചു് വർഷിച്ചതു മതി ഇനി വർഷിക്കേണ്ട എന്നു പറഞ്ഞു. ഉടനെതന്നെ മേഘങ്ങൾ വർഷം അവസാനിപ്പിച്ചു. അതിവൃഷ്ടിമൂലം ചാപലന്മാരാരും മതിഭീഷണന്മാരും ഭവിച്ചിരുന്ന ഭക്തഗണങ്ങൾ ഹാലാസ്യേശ്വരനെ ഉദ്ദേശിച്ച്, അല്ലയോ ജഗല്പാലനതല്പരാ! ഭഗവൽ പാദശരണ്യന്മാരായിരിക്കുന്നതഞങ്ങൾക്ക് അങ്ങയുടെ കൃപമൂലം യാതൊരു ദുഃഖവുമുണ്ടാകുകകയില്ല. അവിടുത്തെ ഭക്തന്മാരായ അടിയങ്ങൾക്കു് നേരിടുന്ന സകലസന്താപങ്ങൾക്കും പരിഹാരം ചിന്തിക്കാനും ചെയ്യുവാനും ഉള്ള അവിടുത്തെ ചുമതലയെ അവിടുന്നു യഥാകാലം നിർവ്വഹിച്ചുപോരുമ്പോൾ ഞങ്ങൾ മഹാഭാഗ്യവാന്മാർതന്നെ എന്നുള്ളതിനു് യാതൊരു സംശയവും ഇല്ലെന്നും മറ്റും വളരെ ഭക്തിപൂർവ്വം അദ്ദേഹത്തെ പ്രശംസിച്ച് പറഞ്ഞുകൊണ്ടു് ഈശ്വരസ്മരണയോടുകൂടെ അവരവരുടെ തൊഴിലുകൾക്കായി പോയി.

അനന്തരം ഹാലാസ്യനാഥാനായ സുന്ദരേശ്വരമൂർത്തിർത്തിയുടെ അത്യത്ഭുതകരമായ ഈ ലീലയെ കണ്ടു് ഇതില്പരമില്ലാത്ത ഭക്തിയോടും ഭയത്തോടും സന്തോഷത്തോടും വിസ്മയത്തോടും കൂടിയവനായിത്തീർന്ന വരുണൻ തനിയ്ക്കു് നേരിട്ടിട്ടുള്ള ജോലോദരമഹാവ്യാധിയുടെ ശമനത്തെ ഇഛിച്ചുകൊണ്ടു് സമുദ്രങ്ങളോടും സരസ്വതി ഗംഗാ, കാളിന്തി മുതലായ മഹാനദികളോടും പാശഹസ്തന്മാരായ അനവധി പരിവാരങ്ങളോടും ശുദ്ധസ്പടികസങ്കാശങ്ങളായ വസ്ത്രങ്ങളോടും വിചിത്രവിധത്തിലുള്ള ഭൂഷണങ്ങളോടും മറ്റന്യങ്ങളായ നാനവിധോപകരണങ്ങളോടും വിദ്വാന്മാരായ മുനിപുംഗവന്മാരോടും മറ്റുമായി ഹാലാസ്യത്തെപ്രാപിച്ച് പരിപൂർണ്ണനും പരാപരനും പരമശിവനുമായ ഹാലാസ്യനാഥനെമനസ്സിൽ സ്മരിച്ചുകൊണ്ട് ഹേമപത്മിനിയിൽ ഇറങ്ങി സ്നാനംചെയ്തു. ഏതൊരവസരത്തിൽ വരുണദേവൻ ഹേമപത്മിനിയിൽ ഇരങ്ങി സ്നാനകർമ്മം ആചരിച്ചുവോ, ആ ക്ഷണത്തിൽതന്നെ അദ്ദേഹത്തിന്റെ ജലോദരവ്യാധിയും ശമിച്ചു.

ഹേമപത്മിനീസ്നാനംകൊണ്ട്, മഹാരോഗനിർമ്മുക്തിവന്നു ലഘുകായനായിത്തീർന്ന വരുണൻ മനസ്സംതൃപ്തിയോടുകൂടെഹേമപത്മിനീതീർത്ഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/194&oldid=170570" എന്ന താളിൽനിന്ന് ശേഖരിച്ചത്