ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൪ ഹാലാസ്യമാഹാത്മ്യം.

കാലാന്തകായകരുണാമൃതസാഗരായ
ഹാലാസ്യമദ്ധ്യനിലയായ നമശ്ശിവായ. ൪

വിശ്വേശ്വരായ വിബുധേശ്വരപൂജിതായ
വിദ്യാവിശിഷ്ടവിദിതാത്മസുവൈഭവായ
വിദ്യാപ്രദായവിമലേന്ദ്രവിമാനഗായ
ഹാലാസ്യമദ്ധ്യനിലയായ നമശ്ശിവായ. ൫

സമ്പൽപിരദായസകലാഗമമസ്തകേഷ്യ
സംഘോഷിതാത്മവിഭവായ സദാശിവായ
സർവ്വാത്മനേ!സകലദുഃഖസമൂലഹർത്രേ
ഹാലാസ്യമദ്ധ്യനിലയായ നമശ്ശിവായ. ൬

ഗംഗാധരായ ഗരുഡദ്ധ്വജവന്ദിതായ
ഗണ്ഡസ്പുരൽഭുജഗകുണ്ഡലമണ്ഡിതായ
ഗന്ധർവകിന്നറസുഗീതകഗുണാധികായ
ഹാലാസ്യമദ്ധ്യനിലയായ നമശ്ശിവായ. ൭

പാണിംപ്രഗൃഹ്യമലയധ്വജഭൂപപുത്ര്യാഃ
പാണ്ഡ്യേശ്വരസ്വയമഭൂൻപരമേശ്വരായഃ
തസ്മൈജഗപ്രഥിതസുന്ദരപാണ്ഡ്യനാമ്നേ
ഹാലാസ്യമദ്ധ്യനിലയായ നമശ്ശിവായ. ൮

ഗീർവാണദേശികഗിരാമപിദൂരഗായ
ദ്വക്തുംമഹത്വമിഹകേഭവതഃപ്രവീണഃ
ശംഭോക്ഷമസ്വഭഗവശ്ചരണാരവിന്ദ
ഭക്ത്യാകൃതാംസ്തുതിമിമാം മമസുന്ദരേശ. ൯


വരുണൻ മേൽപ്രകാരം സുന്ദരേശ്വരനെ സ്തുതിച്ചുകൊണ്ട് പലതവണയും നമസ്കരിച്ചു. അനന്തരം ഭക്തിപാരാവാരപാരംഗതനായ വരുണന്റെ മുമ്പിൽ കടംബവനനായകനും സർവജഗന്നാഥനും സർവാഭരണഭൂഷിതനും ആയ ഹാലാസ്യനാഥൻ സ്വച്ഛമൌക്തികസംകാശഭൂഷണാംബരമൂർത്തിമാനും വഹ്നിവരാഭയപരശ്വഥങ്ങളെക്കൊണ്ട് ശോഭായമാനങ്ങളായ പാണിതലങ്ങളേടുകൂടിയവനും ആയിട്ട് പ്രത്യക്ഷീഭവിച്ചു.

മനോവാചാമഗോരനായ പരമേശ്വരൻ പ്രത്യക്ഷമായതുകണ്ട് വിസ്മിതനും ഭക്തിപരവശനും ആയിത്തീർന്ന വരുണൻ സർവകർമ്മങ്ങളേയും വിസ്മരിച്ചിട്ട് ചിത്രത്തിൽ എഴുതിയവനെപ്പോലെ യാതൊന്നും പറയുന്നതിനും പ്രവൃത്തിക്കുന്നതിനും പ്രവൃത്തിക്കുന്നതിനും ശക്തനല്ലാതെ നിന്നിടത്തുതന്നെ അനങ്ങാതെ നിന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/196&oldid=170572" എന്ന താളിൽനിന്ന് ശേഖരിച്ചത്