ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനഞ്ചാം അദ്ധ്യായം - പത്തൊൻപതാം ലീല ൧൭൫

പരമശിവൻ അതുകണ്ട് വരുണനെനോക്കി അല്ലയോ വരുണ! ഞാൻ നിന്റെ സ്തുതികൊണ്ട് അത്യധികം സന്തുഷ്ടനായി. ഭക്തിശിരോമണിയായ നിനക്കു ഏതൊരുവരം വേണമെങ്കിലും നൽകാം. ഉഷ്ടപ്രകാരം വേണ്ടത് ചേദിച്ചുകൊള്ളുക. എന്നുപറഞ്ഞു.

വരുണൻ ഇതുകേട്ടു വീണ്ടും പരമശിവനെ സ്തുതിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

അല്ലയോഭക്തവത്സലനായ ഹാലാസ്യനാഥ! നിന്തിരുവടി എന്റെ എല്ലാഅപരാധങ്ങളേയും ക്ഷമിച്ച് എന്നെ രക്ഷിച്ചുകൊള്ളണം. ഞാൻ അറിവില്ലാതെ അവിടുത്തോട് മത്സരിച്ചു. അതു എന്റെ പാകക്കുറവുകൊണ്ട് സംഭവിച്ചുപോയതാണ്. അപാരഗുണനിധിയും സർവ്വശക്തനും ആയ ഭഗവാന് വിപരീതംചെയ്യുന്നതിന് സാമർത്ഥ്യമുള്ളവരായി യാതൊരുത്തരും ത്രൈലേക്യത്തിൽ ഇല്ലെന്നുള്ളത് ഞാൻ നല്ലതുപോലെ അനുഭവിച്ചുതന്നെ മനസ്സിലാക്കി. അവിടത്തെ അപാരമായ ശക്തിയേയും കരുണയേയും പരീക്ഷിക്കാനായിട്ടാണ് ഞാൻ‌ സമുദ്രത്തെക്കൊണ്ട് ഭൂമണ്ഡലം ആക്രമിപ്പിച്ചതും പുഷ്കലാവർത്തകാദികളായ മേഘത്തലവന്മാരെ നിയോഗിച്ചയച്ച് അതിവർഷംകൊണ്ട് മധുരാപട്ടണം നശിപ്പിക്കാൻ തുടങ്ങിയതും. നിന്തിരുവടി അതു രണ്ടും നിഷ്‌പ്രയാസമായി നിരോധിച്ച് അവിടത്തെ ശക്തിയേയും കരുണയേയും എനിക്ക് പ്രത്യക്ഷമാക്കിത്തന്നു. അല്ലയോ കാളകൂടവഷപഹനായ ഹാലാസ്യനായക! നിന്തിരുവടിയുടെ സുന്ദരേശ്വരലിഗദർശനംകൊണ്ടും ഹേമപത്മിനീതീർത്ഥസ്നാനംകൊണ്ടു എന്റെ ജലോദരമഹാവ്യാധി നാമാവശേഷിതം ആയി. ഇതില്പരമായി ഇനിക്കു യാതൊന്നും വേണമെന്നില്ല. അപാരകൃതശാലിയായ നിന്തിരുവടിയുടെ പാദപത്മങ്ങളിൽ എല്ലാക്കാലത്തും ഇനിക്ക് അവ്യഭിചാരിയായ ഭക്തിയുണ്ടായാൽ മാത്രം മതിയാകുന്നതാണ്.

സുന്ദരേശ്വരൻ അതുകേട്ട് പറഞ്ഞു:-

അല്ലയോ വരുണ! എല്ലാം നിന്റെ അഭീഷ്ടംപോലെതന്നെ ഭവിക്കും. അതിനു യാതൊരു ആക്ഷേപവും ഇല്ല. നിനക്കും എന്നിൽ എല്ലാകാലത്തും നിഷ്കളങ്കമായ ഭക്തിയുണ്ടാകും. കൂടാതെ മേല്ക്കുമേൽ നിനക്കു സർവസൌഭാഗ്യങ്ങളും ശക്തിയും സിദ്ധിക്കുകയും ചെയ്യും. നിന്നാൽകൃതമായ സ്ത്രോത്രം അനുദിവസവും പാരായണം ചെയ്യുന്നവർക്കും ധർമ്മാർത്ഥകാമമോക്ഷങ്ങളായ നാലു പുരുഷാർത്ഥങ്ങളും ഉണ്ടാകും.

പരമശിവവൻ ഇപ്രകാരം അരുളിച്ചെയ്ത് അന്തർദ്ദാനംചെയ്തു.

വരുണൻ വീണ്ടും സുന്ദരേശ്വരമൂർത്തിയെ ഇപ്രകാരം സ്തുതിച്ചു.

നമശ്ശിവായദേവായ കദംബവാനവാസിനെ
മഹാദേവായ ശർവായ നീലകണ്ഠായശൂലിനെ
കപാലിനെ കരാളായ ശമ്യാകസ്രഗ്ദ്ധരായ ച
യോഗായയോഗഗമ്യായ യോഗിനാംപരയേനമഃ ൧












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/197&oldid=170573" എന്ന താളിൽനിന്ന് ശേഖരിച്ചത്