ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനാറാം അദ്ധ്യായം - ഇരുപതാം ലീല ൧൭൭

ങ്ങനെ വസിഷ്ടാദികളായ മഹർഷിപുംഗവന്മാരെ നോക്കി കുംഭസംഭവനും ശൈവാഗവേദികളിൽ വച്ചു് അഗ്രഗണ്യനും ആയ അഗസ്ത്യമഹർഷിഅരുളിചെയ്തിട്ടു്, വീണ്ടും താഴെവരുവാറു് കഥയാരംഭിച്ചു.

അല്ലയോ മഹർഷിഗണങ്ങളേ! നാനാവിധത്തിലും ആശ്ചര്യകരങ്ങളായ ലീലകളെ ചെയ്യുന്നതിനു് അതിസമർത്ഥനും ദയാനിധിയും ആയ സുന്ദരേശ്വരൻ തന്റെ ഭക്തന്മാരായ മധുരാപുരനിവാസികൾക്കും തന്നെ പരദൈവമായിക്കരുതി സകലകർമ്മങ്ങളും തന്നിൽതന്നെ സമർപ്പിച്ചു നിഷ്കാമഭക്തിയോടുകൂടെ ഭ്രമണ്ഡലഭരണം നടത്തുന്ന തന്റെ ഭക്ത്യാഗ്രഗണ്യനായ അഭിഷേകപാണ്ഡ്യമഹീപാലനും സർവ്വസമ്പത്തുകളും സഹാഭീഷ്ടങ്ങളും കൊടുക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടെ ഒരു ദിവസം പതിനാറുവയസ്സുപ്രായംവരുന്നതായ ഒരു അഭിരാമസ്വരൂപനായ സിദ്ധന്റെ സ്വരൂപത്തെ കൈക്കൊണ്ടു. പാദങ്ങളിൽ കടകനൂപുരങ്ങൾ അണിഞ്ഞും. പുലിത്തോലുകൊണ്ടുള്ള കൗപീനം ഉടുത്തും വാപാണിയിൽ യോഗദണ്ഡും, മറ്റെക്കയ്യിൽ സ്വർണ്ണവടിയും വഹിച്ചും ശരീരം മുഴുവനും ഭസ്മം പൂശിയും, അറ്റം വളഞ്ഞു ചെമ്പിച്ചതായ കുറ്റിജടകളെനാഗപാശം കൊണ്ടു് കറ്റപോലെകെട്ടിവെച്ചും, കർണ്ണങ്ങളിൽ അത്യന്തം ശുദ്ധങ്ങളായ സ്പടികകുണ്ഡലങ്ങളെ അണി‌ഞ്ഞും യോഗപട്ടം ധരിച്ചും അരയിൽ‌ ഒഡ്യാണം ഇട്ടുമുറുക്കിയും സിദ്ധരൂപത്തെ കൈകൊണ്ടു് സുന്ദരേശ്വരനെകണ്ടാൽ ആരും അപഹൃതചിത്തവൃത്തികളായിപ്പോകും. ശുഭ്രങ്ങളായ അസ്ഥിമാലകളെകൊണ്ടു് അഭിരാമമായ കളേബരത്തോടുകൂടിയവനും പൂർണ്ണശാങ്കവദദനനും ആയ ആ സിദ്ധയുവാവു് കുന്ദകുഗ്മളോപമങ്ങളായ ദന്തങ്ങളെ മന്ദഹാസത്താൽ പുറത്തുകാണിച്ചുകൊണ്ടു് അതിരമ്യമായ മധുരാവീഥിയിൽകൂടെ മന്ദസഞ്ചാരംതുടങ്ങി.

ഹൃദയാകർഷകമായ അഭിരാമസ്വരൂപത്തോടുകൂടെമധുരാപുരവീഥിയിൽകൂടി സ്വൈര്യപ്രയാണം ചെയ്യുന്ന ആ സിദ്ധനെ തത്രത്യരായ ആളുകൾ കണ്ടു് ഉപചാരപൂർവ്വം വിളിച്ചുകൊണ്ടുപോയി വളരെ ഭക്തിയോടുകൂടെ പൂജിച്ചിരുത്തി ഓരോരുത്തർക്കും അവരവരുടെ അഭിമതപ്രകാരം ഉള്ള പലപല കാര്യസിദ്ധികളേയും പ്രാർത്ഥിച്ചും.

ഓരോരുത്തരും എന്തെനു് അപേക്ഷിച്ചുവോ അവയെല്ലാം യാതൊരു താമസവും കൂടാതെ സിദ്ധൻ സാധിച്ചുകൊടുത്തു. യൌവമപേക്ഷിച്ചുജരാപീഡിതവിഗ്രഹന്മാരും ദന്തഹീനന്മാരും ആറ്റു ദർപ്പപ്പൂപോലെ നരച്ചുവെളുത്ത കേശപാശങ്ങളോടും രോമങ്ങളോടും കൂടിയ വൃദ്ധന്മാരുടെ മൂർദ്ധാവിൽ ഏതൊരവസരത്തിൽ മഹാദേവനായ ആ സിദ്ധൻ അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്ന വേത്രദണ്ഡംകൊണ്ടു് സ്പർശിച്ചുവോ ആ അവസരത്തിൽ അവർ നവയൌവനപ്രാപ്തരായി. സിദ്ധവൈഭവം കേട്ടഗതങ്ങളായ വന്ധ്യകളുടെ നെറ്റിയിൽ സിദ്ധൻ ഭസ്മംവാരിതേച്ചയുടനെ അവർ ഗർഭിണികളായിത്തീർന്നു. അജ്ഞനപ്രയോഗംകൊണ്ടു് അനവധി ജനങ്ങളുടെ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/199&oldid=170575" എന്ന താളിൽനിന്ന് ശേഖരിച്ചത്