ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൯ ഹാലാസ്യമാഹാത്മ്യം.

ന്ധതയേയും ബധിരതയേയും മൂകതയേയും തീർത്തു. വിക്കന്മാരേയും കോഞ്ഞൽമാരേയും വാചാലന്മാരായി. കാലൊടിഞ്ഞവരേയും കയ്യൊടിഞ്ഞവരേയും കൂനന്മാരേയും ഞൊണ്ടികളേയും മറ്റും ഭസ്മലേപനം കൊണ്ടും വേത്രദണ്ഡതാഡനംകൊണ്ടും അംഗഭംഗഹിനന്മാരും സ്വസ്ഥാനന്മാരും ആക്കിത്തീർത്തു ഭൂതപ്രേതപൈശാചികാദികളായ ബാധോപദ്രുവങ്ങളാൽ പീഡിതന്മാരായ അനവധി ജനങ്ങൾ സിദ്ധനെ വന്നുകണ്ടു് അദ്ദേഹത്തിന്റെ അനുഗ്രഹവിശേഷത്താൽ ബാദാവിമുക്തന്മാരായിപ്പോയി. അദ്ദേഹം ഭസ്മലേപനംകൊണ്ടു് പതിനെട്ടുപ്രകാരത്തിൽ ഉള്ള കുഷ്ഠങ്ങളേയും എമ്പതുപ്രകാരത്തിൽ ഉള്ള വാതരോഗങ്ങളേയും എല്ലാശിരരോഗങ്ങളേയും നേത്രകർണ്ണാക്ഷിനാസികാരോഗങ്ങളേയും ജ്വാരാതി സാരഗുന്മപ്ലീഹഹോദരാർശസ്സുകളേയും നിഷ്പ്രയാസം ശമിപ്പിച്ചു. ദാരിദ്ര്യപീഡകൊണ്ടു് ശരണാഗതന്മാരായവർക്കും അദ്ദേഹം വിഭൂതിനൾകി അവരുടെ ദാരിദ്ര്യശാന്തിവരുത്തി അദ്ദേഹം അവരവരുടെ ഭവനങ്ങളിൽ ചെന്നുനോക്കിയപ്പോൾ അവ വിത്തേശ്വരന്റെ ദണ്ഡാഗാരത്തോടുപോലും ധനഗർവംകൊണ്ടു് മല്ലിടുന്നതിനു സന്നദ്ധങ്ങളായി കാണപ്പെട്ടു.

അഞ്ജനം, ആകർഷണം, അദൃശ്യം, വയസ്തഭം, വശ്യം, വാദംമുതലായതുകളെ കാമുകന്മാരായ യുവാക്കന്മാരെക്കാണിച്ചു അവരെ വ്യാമോഹിപ്പിച്ചു. ഇന്ദ്രജാലം മഹേന്ദ്രജാലം മുതലായ മഹാജാലങ്ങൾ പ്രദർശിപ്പിച്ചു കാണികളെ ഇതിൽപരമില്ലാതെ അതിശയിപ്പിച്ചു. വിശേഷിച്ചും സിദ്ധരൂപിയായ പരമേശ്വരൻ, വശ്യം, ആകർഷണം, വിദ്വേഷം, സ്തംഭനം, ഉച്ചാടനം മുതലായതുകൊണ്ടു് എല്ലാ ജനങ്ങളേയും വശീകരിച്ചു. കഴുതകളെ പിടിച്ചു് കുതിരകളാക്കുക, കുതിരകളെപ്പിടിച്ചു കഴുതകളാക്കുക, പുലിയെ പൂച്ചയാക്കുക. പൂച്ചയെ പുലിയാക്കുക, ബാലന്മാരെ വൃദ്ധരാക്കുക, നിർദ്ധനിന്മാരേ ധനികന്മാരാക്കുക, സ്ത്രീകളെ പുരുഷന്മാരാക്കുക, പുരുഷന്മാരേ സ്ത്രീകളാക്കുക, സമീപത്തിൽ ഇരിക്കുന്നതിനെ ദൂരത്തിൽ ആക്കുക, പാറ്റായെ കൂറ്റനാക്കുക, കൂറ്റനെ പാറ്റയാക്കുക, വലുതിനെ ചെറുതാക്കുക, ചെറുതിനെ വലുതാക്കുക, കുന്നുകളെ കുഴിയാക്കുക, കുഴികളെ കുന്നുകളാക്കുക, സ്ഥലങ്ങളെ ജലാശയങ്ങളാക്കുക, ജലാശയങ്ങളെ സ്ഥലങ്ങളാക്കുക, മൃഗങ്ങളേയും വസ്തുക്കളുടേയും മറ്റും നിറവ്യത്യാസംചെയ്ത മുതലായ പലവിധ അത്ഭുതക്രകളേയും പ്രദർശിപ്പിച്ചു.

അനന്തരം വീഥിയിൽനിന്നും തിരിച്ചും അവിടെത്തന്നെ അടുക്കൽഉണ്ടായിരുന്ന ഒരു ഉദ്യാനത്തിൽ പ്രവേശിച്ചു് അവിടെ ഉണ്ടായിരുന്ന മാവു്കൾ എല്ലാം പ്രവുകളും പ്ലാവുകൾ എല്ലാം പനകളും ആലുമരങ്ങളെപാലമരങ്ങളും പാലമരങ്ങളെ ആലുമരങ്ങളും പൂഗത്തെയെല്ലാം പുന്നാഗങ്ങളും പുന്നാഗങ്ങളെയെല്ലാം തമാലകളും തമാലങ്ങളെയെല്ലാംഹിന്താലങ്ങളും ഇങ്ങനെ ആ ഉദ്യാനത്തിൽ ഉണ്ടായിരുന്നു ഓരോ വൃക്ഷങ്ങളേയും മറ്റൊരോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/200&oldid=170577" എന്ന താളിൽനിന്ന് ശേഖരിച്ചത്