ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനാറാം അദ്ധ്യായം - ഇരുപതാം ലീല ൧൭൯

വൃക്ഷങ്ങളാക്കിത്തീർക്കുകയും ലതകളെ വൃക്ഷങ്ങളാക്കുകകയും വൃക്ഷങ്ങളെ ലതകളാക്കുകയും പൂക്കാത്തവൃക്ഷങ്ങളിൽ പൂവുണ്ടാക്കുകയും കായ്ക്കാത്തമരങ്ങളിൽ കാകൾ ഉണ്ടാക്കുകയും പച്ചക്കാകളെ പഴുപ്പിക്കുകയും പഴിത്തകാകളെപച്ചക്കാകളാക്കുകയും കറുത്തപുഷ്പങ്ങളെ വെളുത്തപുഷ്പങ്ങളാക്കുകയും വെളുത്തപൂക്കളെ കറുത്തപ്പൂക്കറാക്കുകയും ചേമന്തിപ്പൂക്കളെ ചെമ്പകമരത്തിലും ചെമ്പരത്തിപ്പൂക്കളെ ചേമന്തിയിലും ഉൽപാദിപ്പിക്കുകയും താലങ്ങളിൽ താമരപ്പൂക്കളേയും പിച്ചിവള്ളികളിൽ ഉച്ചമലരിപ്പൂക്കളേയും കാണിച്ചുകൊടുക്കുകയും മറ്റുമായി അവിടെ അദ്ദേഹം പ്രദർശിപ്പിച്ച് വിസ്മയങ്ങളെക്കണ്ടു് കാണികൾ ഇതില്പരമില്ലാതെ സംഭ്രമിക്കുകയും അതിശയിക്കുകയും സന്തോഷിക്കുകയും ചെയ്തു. അനന്തരം ആ ഉദ്യാനത്തിനു കുറെ അകലത്തിൽ ഉണ്ടായിരുന്ന രണ്ടു അത്യന്നതങ്ങളായ പർവതങ്ങളെ വിളിച്ചു വരുത്തി രണ്ടു അമ്മാനക്കാകൾ എന്നപോലെ അവയെകൊണ്ടു അമ്മാനയാടിക്കളിച്ചു. സിദ്ധന്റെ അത്ഭുതകരങ്ങളായ ഈശപ്രകടനങ്ങളെ കാണുന്നതിനായി വന്നുകൂടിയ പരുഷാരം കൊണ്ടു സമീപദേശങ്ങൾ പോലും ഞെരുങ്ങി.

അതിന്റെശേഷം അവിടെ നിന്നും വേഗവതീനദിയിൽ പോയി ഇറങ്ങി അതിലെ ജലത്തിൽ തന്റെ കയ്യിൽ ഉണ്ടായിരുന്ന വേത്രദണ്ഡു കൊണ്ടന്നടിച്ചു് വെള്ളംമുഴുവൻ വറ്റിച്ചു. അതിന്റെശേഷം അതിനുമുമ്പിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തിൽ ജലപ്രവാഹം ഉണ്ടാക്കി. ജലത്തിനു മുകളിൽകൂടി ദ്രുതഗമനവും മന്ദസഞ്ചാരവും ആയാസഹീനംചെയ്തു വീണ്ടും അതിലെവെള്ളം മുഴവനും വറ്റിച്ചു് മറ്റുള്ളവരുമായി ക്രീഡിച്ചു. ജലജന്തുക്കളേയും ഒന്നിനെ മറ്റൊന്നാക്കിയും അതിനെ പിന്നൊന്നാക്കിയും കാണികളെ അത്ഭുതപരതന്ത്രരാക്കി. അവസാനത്തിൽ ഭഗവതിയെ പൂർവവൽ ആക്കിചെയ്തും വച്ചു് ജലത്തിൽനിന്നും കരയ്ക്കുകയറി അതിഭയങ്കരമായ അന്ധകാരം ഉണ്ടാക്കി ഭൂതലത്തെ മൂടുകയും നക്ഷത്രങ്ങളേയും ചന്ദ്രനേയും ആകാശത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു രാത്രിയെ ഉണ്ടാക്കി. കാമകികളായ സുന്ദരിമുാർ അതുകണ്ടു് കാമുകന്മാരുമായി കന്ദർപ്പനടനമാടുവാനുള്ള വട്ടങ്ങൾകൂട്ടി. ഉടൻതന്നെ ഹാലാസ്യനാഥനായ ആ സിദ്ധൻ രാത്രിയെ അസ്തമിപ്പിച്ചു് അതിതീവ്രതരങ്ങളായ സൂര്യരശ്മികളോകൂടിയ പകലിനെ ഉണ്ടാക്കി. കാഴ്ച്ചക്കാർ ഇതു മായയാണെന്നും ഇന്ദ്രജാലമാണെന്നും മഹേന്ദ്രജാലമാണെന്നും സിദ്ധിവൈഭവമാണെന്നും മറ്റും പലപ്രകാരത്തിൽ അവരവരുടെ വാസനപോലെ അഭിപ്രായങ്ങളെ തട്ടിമൂളിക്കുകയും അത്യത്ഭുതമഹാസാഗരത്തിലെ വീചി പരമ്പരകൾതോറും നീന്തിക്കളിക്കുകയും ചെയ്തു.

അതിന്റെ ശേഷം അദ്ദേഹം തന്റെകയ്യിൽ ഉണ്ടായിരുന്ന യോഗദണ്ഡിനെ നിലത്തുനാട്ടി അതിന്റെ മുകളിൽ നിശിതങ്ങളായ രണ്ടു സൂചികൾ നിറുത്തി അതിനുമുകളിൽ പാദാഗുഷ്ഠങ്ങളെ ഊന്നിയൂംകൊണ്ടു് ൨










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/201&oldid=170578" എന്ന താളിൽനിന്ന് ശേഖരിച്ചത്