ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൦ ഹാലാസ്യമാഹാത്മ്യം.

പ്രകാരത്തിൽ ഭ്രമണം ചെയ്തു. അതിൽപ്പിന്നെ ആകാശത്തിൽ കുതിച്ചുചാടി വീണ്ടും പാദമൂന്നിയും പിന്നെയും കുതിച്ചുചാടി തല കീഴായിവന്നു തലയൂന്നിയും പിന്നെയും പിന്നേയും ഇങ്ങനെ പലപ്രാവശ്യവും സൂച്യഗ്രത്തിങ്കൽ തലയും പാദവും ഊന്നിയുംകൊണ്ടു് തിരിയുകയും മറിയുകയും മറ്റും ചെയ്തു. കാണികൾ അനർവചനീയമായ ആനന്ദത്തോടും ആശ്ചര്യത്തേയുംഅനുഭവിച്ചു.

അതിൽപ്പിന്നെ സിദ്ധസ്വരൂപിയായഹാലാല്യനാഥൻപക്ഷീന്ദ്രനെപ്പോലെ ആകാശത്തിലെങ്ങും പറന്നു നടക്കുകയും മേഘമണ്ഡലോപരികിളന്നുപോയി കാളമേഘോഭവും സുഗർജ്ജിതാവും വിദ്വന്മാലാവിഭൂഷിതവും ആയ ഒരു ഭയങ്കമേഘത്തെ പിടിച്ചുകൊണ്ടുവന്നു മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുകയും, അതിന്റെശേഷം അതിനെ വിട്ടുംവെച്ചു് പൂർവവൽസ്വസ്ഥാനത്തിൽപോയി വർഷിക്കുന്നതിനു ആജ്ഞാപിക്കുകയും ഉടൻ തന്നെ ആ മേഘം അതിന്റെ സ്ഥാനത്തിൽപ്പോയി ആജ്ഞാപ്രകാരം, നിന്നുകൊണ്ടു വർഷിക്കുകയും ഇപ്രകാരം മറ്റനവധിമേഘങ്ങളേയും വിളിച്ചുവരുത്തുകയും തിരിച്ചയക്കുകയും വർഷിപ്പിക്കുകയും സൂര്യചന്ദ്രന്മാരേയും മറ്റുള്ള ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും ഓരോന്നായും എല്ലാംകൂടിയും പിടിച്ചുകൊണ്ടുവന്നു് അവരേകൊണ്ടുപലതും ചെയ്യിപ്പിക്കുകയും ആകാശത്തിൽടകൂടെ പറക്കുന്ന പക്ഷികളെ പിടിച്ചുകൊണ്ടുവന്നു് ഒരു ജാതിയിൽ ഉള്ളതിനെ മറ്റൊരുജാതിയാക്കി വിടുകയും ദിവ്യാജ്ഞനപ്രദാനംകൊണ്ടു ഭൂതങ്ങളായ അനവധി അനർഘങ്ങളായ രത്നകനകങ്ങളേയും മറ്റു ദിവ്യവസ്തുക്കളേയും അവിടവിടെയായി കുന്നുകൾപോലെ പ്രദർശിപ്പിച്ചു വിസ്മയിപ്പിക്കുകയും, അഗ്നിസ്തംഭം, വായുസ്തംഭം, ജലസ്തംഭം, മുതലായാചതുഷഷ്ടികലങ്ങളേയും അന്യങ്ങളായ എല്ലാവിദ്യകളേയും കാണിച്ചെല്ലാവരേയും ഒന്നുപോലെ സന്തോഷിപ്പിക്കുകയും ഭോഗമോക്ഷ പരാണയന്മാരായിവന്നപേക്ഷിക്കുന്ന എല്ലാ ജനങ്ങളുടേയും എല്ലാ അപേക്ഷകളും സാദിച്ചുകൊടുക്കുകയും മറ്റുംചെയ്തു.

അതിന്റെശേഷം ചിലവിപ്രന്മാർ ചെന്നു സിദ്ധനോടും വേദശാസ്ത്രപുരാണാദികളായ സർവ വിദ്യകളും അവരുടെ നാക്കിൽ ഉദിപ്പിച്ചുകൊടുക്കണമെന്നപേക്ഷിക്കുകയും അപേക്ഷിച്ചമാത്രയിൽ തന്നെ ഭസ്മംനൽകി എല്ലാവിദ്യകളും അവർക്കു മുഖസ്ഥമാക്കി കൊടുക്കുകയും കുരയും നരയും പൂണ്ടവരും കവിളൊട്ടിയവരും കാഴ്ചകുറഞ്ഞവരും കൂനിപ്പിടിച്ച്വരും ആയ വൃദ്ധസ്ത്രീകളെ നവ യൌവനകളാക്കി ഭർത്താക്കന്മാരോടു ചേർക്കുകയും എന്നുവേണ്ട ഇതിൽപ്പരമില്ലാത്തതും വാചാമഗോചരങ്ങളും ആയ അനവധിഅത്ഭുതങ്ങളെ കാണിച്ചു. ഹാലാസ്യനാഥനായ പരമശിവൻ സിദ്ധരൂപിയായി കാണിച്ച ഈദൃശ്യങ്ങളായ അതിശയങ്ങളെ എല്ലാം ഒന്നന്നായിപ്പറയുന്നതിനു വാഗീശ്വരനെ കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടുസാധിക്കുന്നതല്ല.

സിദ്ധരൂപിയായ അദ്ദേഹം ഇങ്ങനെ അനേകവിധത്തിലുള്ള അത്ഭു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/202&oldid=170579" എന്ന താളിൽനിന്ന് ശേഖരിച്ചത്