ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തേഴാം അദ്ധ്യായം - ഇരുപത്തൊന്നാം ലീല ൧൮൪

വിടുന്നു യഥാർത്ഥസിദ്ധനും ദിവ്യശക്തികൾ എല്ലാം തികഞ്ഞവനും ആണെങ്കിൽ എന്റെ കയ്യിൽ ഇരിക്കുന്ന ഈ കരിമ്പ് ഈ കല്ലാനയെക്കൊണ്ടു തീറ്റിക്കണം. അങ്ങനെ ചെയ്താൽ ഞാൻ നിന്തിരുവടിയെ എന്റെ സ്വാമിയായി അംഗീകരിച്ചുകൊള്ളുകയും അവിടത്തേ എല്ലാ അഭീഷ്ടങ്ങളേയും ഒന്നുപോലെ സാധിച്ചുതരികയും ചെയ്തുകൊള്ളാമെന്നു പറഞ്ഞു.

അതുകേട്ടു് മന്ദസ്മിതാഞ്ചിത വക്ത്രനായ സിദ്ധൻ രാജാവിനെ നോക്കി ഇപ്രകാരം പറഞ്ഞു:-

അല്ലയോ നൃപശ്രേഷ്ഠാ! ശശികുലാവതംസമേ! അങ്ങു് എന്റെ എല്ലാ അഭീഷ്ടങ്ങളേയും സാധിച്ചുതരണമെന്നുപറഞ്‍തിനു് അല്പംപോലും അർത്ഥമില്ല. എന്തുകൊണ്ടെന്നാൽ, ഏതെങ്കിലും ഒരു വിദ്യദകകൈവശമുള്ളവനെപ്പോലും ജനങ്ങൾ ഇതിൽപ്പരമില്ലാതെ പൂജിക്കുന്നു. അപ്പോൾ എല്ലാ വിദ്യകളും ഒന്നുപോലെ സാധിച്ചുകൊടുക്കുന്നതിനു ശക്തിയുള്ള എന്നെപൂജിക്കാത്തവരായി ത്രിലോകത്തിലും ആരും തന്നെ ഉണ്ടാവുകയില്ലെന്നു മാത്രമല്ല എനിക്കു് വേണ്ടുന്നതായി യാതൊന്നും കാണുകയും ഇല്ല്. അങ്ങു ഇനിമേൽ ഇങ്ങനെ നിരർത്ഥകങ്ങളായ വാക്കുകൾ ഞങ്ങളെപ്പോലെ ഉള്ളവരോടു പറയരുതു്. നിങ്ങൾ വലിയകാര്യമായിക്കരുതുന്ന കനകരത്നാദികളും പുല്ലും ഞങ്ങൾക്കു തുല്യമാണു്. ഇനിക്കു അവിടുന്നുയാതൊരു അഭീഷ്ടവും സാധിച്ചുതരേണ്ടെങ്കിലും എന്റെ ശക്തി അവിടത്തേക്കുകാണിച്ചുതരാം.

സിദ്ധൻ ഇപ്രകാരം പറഞ്ഞുകൊണ്ടും കല്ലാനയേ നോക്കി എടോ ഗജേന്ദ്ര! നീ ഈ രാജാവിന്റെ കയ്യിൽ ഇരിക്കുന്ന കരിമ്പു വാങ്ങി തിന്നുക എന്നിങ്ങനെ അതിഗംഭീരസ്വരത്തിൽ അജ്ഞാപിച്ചു.

ഉടൻതന്നെ ആ കല്ലാന കല്പാന്തമേഘങ്ങളെപ്പോലെ ഗർജ്ജിച്ചുകൊണ്ടു് തുമ്പിക്കയ്യു നീട്ടി രാജാവിന്റെ കയ്യിൽ ഇരുന്ന ഇക്ഷു ദണ്ഡം വാങ്ങിക്ഷേപിച്ചു. അനന്തരം രാജാവിന്റെ ഗളത്തിൽ അ​ണിഞ്ഞിരുന്നതും വിലമതിക്കാൻ സാധിക്കാത്തതും ആയ മുത്തുമാലയെ താമരവളയം ആണെന്നുള്ള വിചാരത്തോടുകൂടെ കല്ലാനതുമ്പികൈകൊണ്ടെടുത്തു ഭക്ഷിക്കാനായി ഭാവിച്ചപ്പോൾ രാജകിങ്കരന്മാർ അതു പിടിച്ചുപറിക്കാനായി ഭാവിച്ചു കൊള്ളുകയെന്നാജ്ഞാപിച്ചു. ഒട്ടും താമസിക്കാതെ ഗജേന്ദ്രൻ അതിനെയും കുക്ഷിയിലാക്കി.

അതുകണ്ടു് അത്യന്തം ക്രുദ്ധനും വിഷാദിയും ആയ രാജപുംഗവൻ രൂക്ഷതയോടുകൂടെ സിദ്ധനെ ഒന്നുനോക്കി. കിങ്കരന്മാർ അതുകൊണ്ടു് സിദ്ധനെ പ്രഹരിക്കാനായി ഓടിയടുത്തു. രാജകിങ്കരന്മാർ പ്രഹരിക്കാൻ കൃതസന്നദ്ധന്മാരായി ഓടി അടുത്ത ക്ഷണത്തിൽ തന്നെ അത്യന്തം ഭയന്നവനെപ്പോലെ സിദ്ധൻ ഇരുന്നിടത്തു നിന്നും ഓടി എഴുനേറ്റു അഭയം ഇരക്കുന്ന മട്ടിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/207&oldid=170584" എന്ന താളിൽനിന്ന് ശേഖരിച്ചത്