ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിഎട്ടാം അദ്ധ്യായം - ഇരുപത്തിരണ്ടാം ലീല ൧൯൩

നനംചെയ്തു. ഗജം അസ്തംകൊണ്ട് മരിച്ചുവീണ ഉടൻതന്നെ അതൊരു പർവതമായിത്തീർന്നു. ആ പർവതമാണ് ഗജശൈലമെന്നുളള പേരോടുകൂടെ ഇപ്പോഴും മധുരയിൽ കാണുന്നത്. നാരസിംഹകാഖ്യമായ ബാണവും നരസിംഹാകാരമായി അവിടെ സാനിദ്ധ്യം ചെയ്യുന്നുണ്ട്. രോമേശമാമുനി പണ്ടു് അവിടെ നിജനാമപൂർവകമായ ഒരു സരസ്സു നിർമ്മിച്ചു് അതിൽ സ്നാനംചെയ്തു് മഹത്തരങ്ങളായ തപസ്സുകൾ അനുഷ്ഠിച്ചുസിദ്ധിയെ പ്രാപിച്ചു. കൂടാതെ പ്രഹ്ലാദനും മറ്റനവധിഭക്തന്മാരും സിദ്ധിയെ പ്രാപിച്ചിട്ടുള്ളതും അവിടെവച്ചാണു്.

ഏതൊരവസരത്തിൽ ബാണംഏറ്റു് ആഭിചാരഗജം വീണിവോ ആ അവസരത്തിൽ തന്നെ രാജാവ് അതിനെ കാണുന്നതിനായി അതിന്റെ അടുക്കൽ ഏത്തി. രാജാവിനെ കണ്ടമാത്രയിൽ ഗജത്തോടുകൂടെ വന്നിരുന്ന നഗ്നാചാര്യന്മാരും ചോളരാജാവിന്റെ സൈന്യങ്ങളും ഓട്ടം തുടങ്ങി. രാജാവതുകണ്ടു് തനന്റെ ഭടന്മാരോടു് അവരെ വിടാതെ പിടിച്ചുകൊണ്ടുവന്നു ദണ്ഡിക്കാൻ ആജ്ഞാപിച്ചു. ഉടൻ തന്നെ പാണ്ഡ്യസൈന്യങ്ങൾ ദ്രുതപ്രയാണം ചെയ്തു. നഗ്നാചാര്യന്മാരേയും ചോളസൈന്യങ്ങളെയും ഒന്നോടെ ബന്ധിതന്മാരാക്കിക്കൊണ്ടുവന്നു് പലപ്രകാരത്തിൽ ദണ്ഡിച്ചുവിട്ടു് ശൈവവിരോധികളായ നഗ്നാചാർയ്യന്മാരെ വിശേഷിച്ചും ദണ്ഡിച്ചു. അവരിൽ പല്ലുപോകതെയും ഏല്ലൊടിയാതെയും തലയുടയാതെയും ഒരുത്തരും തിരിച്ചുപോയിട്ടില്ല.

ചോളസൈന്യങ്ങളും നഗ്നാചാര്യന്മാരും പ്രഹരമേറ്റു് പരവശരായി ചാകാതെ ചത്തു ഓടിപ്പോയതിന്റെ ശേഷം രാജാധിരാജാവും ശിവപാദഭക്താഗ്രഗണ്യനും പ്രതാപശാലിയും ആയ വിക്രമപാണ്ഡ്യൻ ഇതില്പരമില്ലാത്ത ആഹ്ലാദത്തോടുകൂടെ അട്ടാലമണ്ഡപവാസിയും അട്ടാലവീരൻ എന്നുളള നാമധേയത്തോടുകൂടിയവനും അത്ഭുതവേഷനുമായ സുന്ദരേശ്വരനെ വന്ദിക്കാനായി അട്ടാലയമണ്ഡപത്തിനു അഭിമുഖമായി ചെന്നുനിന്നു് ഗജവധം ചെയ്യുന്നതിനായി തത്ര പ്രത്യക്ഷീഭൂതമായ സ്വരൂപത്തെ മനസാസ്മരിച്ചുംകൊണ്ടു് ഇപ്രകാരം സ്തുതുതിച്ചു.

കല്യാണചലകോദണ്ഡ കാന്തദോർദ്ധണ്ഡമണ്ഡിതം
കലംബീക്രതകംസാരിം കലയേട്ടാലസുകാളകൂടപ്രഭജാലകളങ്കീകൃതകംന്ധരം.
കലാധരാകലാമൌലിം കലയേട്ടാലസുന്ദരം.൨
കാലാകാലംക്ലാതീതം കലാവന്തചനിഷ്തലം
കമലാപതിസ്തംസ്തു്ത്യം കലയേട്ടാലസുന്ദരം .൩
കാന്താർദ്ദകമനീയാംഗം കരുണാമൃതസാഗരം
കുലികന്മഷദോഷഘ്നം കലയേട്ടാലസുന്ദരം .൪
കദംബകാനനാംധിശം കാംക്ഷിതാർത്ഥസുരദ്രുമം
കാമശാസനാമീശാനം കലയേട്ടാലസുന്ദരം .൫












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/215&oldid=170592" എന്ന താളിൽനിന്ന് ശേഖരിച്ചത്