ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൪ ഹാലാസ്യമാഹാത്മ്യം.

സൃഷ്ടാനിമായയായേന ബ്രഹ്മാണ്ഡാനിബഹുനിച
രക്ഷിതാനിഹൃദാന്യന്തെ കലയേട്ടാലസുന്ദരം. ൬
സ്വഭക്തജനസന്താപ പാപാപൽഭംഗതൽതരം
കാരണംസർവജഗതാം കലയേട്ടാലസുന്ദരം൭
കുലശേഖരഭൂപോത്ഥഭൂപനം കുലദൈവതം
പരിപൂർണ്ണചിദാനന്ദം കലയേട്ടാലസുന്ദരം ൮
അട്ടാലവീരശ്രീശംഭോ രഷ്ടകംപരമേഷ്ടദം
പഠതാം ശൃണ്വതാംസദ്യസ്തനോതിപരമാംശ്രീയാം ൯

വിക്രമപാണ്ഡ്യന്റെ മേൽപ്രകാരമുള്ള സ്തുതികേട്ട് അത്യന്തം സന്തുഷ്ടനായ അട്ടാലവീരൻ അദ്ദേഹത്തിന്റെ എല്ലാം അഭീഷ്ടങ്ങളേയും നൽകിയും വച്ചു് അന്തർദ്ദാനംചെയ്യുന്നതിനയി ഭാവിച്ചപ്പോൾ വിക്രമപാണ്ഡ്യൻ തന്റെ പാണീയുഗളത്താൽ അദ്ദേഹത്തിന്റെ പാദപത്മങ്ങളെ ഗ്രഹിച്ചുംകൊണ്ടു് ഇപ്രകാരം പിന്നെയും പ്രാർത്ഥിച്ചു.

അല്ലയോ ഭക്തപരാധീനനായ സുന്ദരേശ്വര! ഭഗവാൻ അട്ടാലാഖ്യകമായ ഈ മണ്ഡപത്തിൽ ഭക്തലോകങ്ങളുടെ ഇഷ്ടസിദ്ധിക്കുവേണ്ടി എല്ലാക്കാലവും സാനിദ്ധ്യംചെയ്യണം.

സുന്ദരേശ്വരൻ അതുകേട്ടു് ഞാൻ അട്ടാലസുന്ദരൻ എന്നുളള നാമധേയത്തോടുകൂടെ എല്ലാക്കലവും ഇവിടെ സാന്നിദ്ധ്യം ചെയ്തുകൊളളാമെന്നു് സമ്മതിച്ചിട്ടു് തിരോധനം ചെയ്തു.

അല്ലയോ മഹർഷീശ്വരന്മാരേ! ഭക്തവത്സലനായ അട്ടാലേശ്വരൻ അദ്ദേഹത്തെ സേവിക്കുന്നവരുടെ എല്ലാവിധ ആഭീഷ്ടങ്ങളേയും നൽകുന്ന മൂർത്തിയാണ് . അദ്ദേഹത്തിന്റെ കൃപാകടാക്ഷംകൊണ്ടു്, വിക്രമപാണ്ഡ്യനു് രാജശേഖരപാണ്ഡ്യൻ എന്നു് പേരോടുകൂടെ ഒരു പുത്രൻ ജനിച്ചു. അദ്ദേഹം അനവധികാലം പുത്രനായ രാജശേഖരനുമൊന്നിച്ചു് സർവ്വസമ്പൽസമൃദ്ധിയോടുകൂടെ ഭൂപരിപാലനവും നടത്തി ഇതിൽപ്പരമില്ലാത്ത ഐഹികഭോഹങ്ങളും ഭുജിച്ച് സസുഖം വസിച്ചു.

ഹാലാസ്യനാഥന്റെ അത്യന്തം രാസാവഹമായ ഈ ഇരുപത്തിരണ്ടാമത്തെ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് ഇഹത്തിലും പരത്തിലും ഒന്നുപോലെ എല്ലാസൌഖ്യങ്ങളും ഉണ്ടാകുന്നതാണ്.

൨പ്ര-ാം അദ്ധ്യായം

നഗ്നാഭിചാരത്താൽ ഉണ്ടായ

ആനയെവധിച്ച ഇരുപത്തിരണ്ടാംലീല സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/216&oldid=170593" എന്ന താളിൽനിന്ന് ശേഖരിച്ചത്