ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിഒമ്പതാം അദ്ധ്യായം - ഇരുപത്തിമൂന്നാം ലീല ൧൯൭

സ്സ് ഗായത്രിയും, ദേവതാസച്ചിതാനന്ദ സ്വരൂപിണിയും, മഹാദേവിയും ആയ ഗൌരിയും, ആകുന്നു. ഗൌരീബീജമന്ത്രം ജപിക്കുന്നവഷഡംഗന്യാസം ചെയ്യേണ്ടതു് ഹ്രാം. ഹ്രീം. എന്ന ബീജമന്ത്രം കൊണ്ടുവേണം.

അതിന്റെശേഷം മഹാ ആകാശത്തിനു ഹേതുഭൂതമായിട്ടുള്ള ദഹൃദയാകാശത്തിൽ സുധാസാഗരസംവീതമായിട്ടുള്ള രത്നദ്വീപില്‌‍ കല്പകാഡ്യമായ മാണിക്യമണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള സുപ്രഭാരത്നോജ്വലതോരണവിരാജിതവും ഭദ്രപീഠവും ആകുന്ന പത്മപീഠത്തിൽ വസിക്കുന്ന അഭയവരപാശാംകുശങ്ങളാൽ ശോഭിക്കപ്പെടുന്നതായ ചതുർബാഹുക്കളോടുകൂടിയവനും, സൌന്ദര്യാംബുധിയും കാഞ്ചനകളേബരനും കാമാരിയും ആയ പരമേശ്വരന്റെ മടിയിൽ ഇരിക്കുന്നവളും ഒരു കോടി തരുണാരുണന്മാർ ഏകകാലത്തിൽ ഉദിച്ചുയർന്നാൽപോലുംഉണ്ടാകാത്തതായ അത്യന്തം ഊർജസ്വലതയോടുകൂടിയ തേജോഭൂഷിതയും കരുണാമൃതസാഗരവും ദ്വിനേത്രയും ദ്വിഭുജയും പീനങ്ങളായ ജംഘനങ്ങളോടും ഊരുക്കുകളോടും വാമപാണിയിൽ സുധാപൂർണ്ണവും ചിന്താരത്നങ്ങൾ പതിച്ചതുമായഹേമകുംഭത്തേയും ദക്ഷിണപാണിയിൽ ചെന്താമരപ്പൂവും വഹിച്ചിട്ടുള്ളവളും മന്ദഹാസാലംകൃതസുന്ദരമുഖിയും ദക്ഷവാമസ്ഥന്മാരായ ഹേരംബഗുഹന്മാരെ സർവദാവീക്ഷണംചെയ്തുകൊണ്ടിരിക്കുന്നവളും അരുണാംബരധാരിണിയും ശ്രീപരമേശ്വരന്റെ മൂർത്തിഭൂതമായ കൃപാലാതികയും ആയ ഗൌരിയെധ്യാനിക്കണം.

ഈ ധ്യാനത്തോടുകൂടെ ഗൌരീബീജമന്ത്രത്തെ ഒരു ലക്ഷംതവണജപിച്ചാൽ സാലോക്യവും, രണ്ടുലക്ഷംതവണ ജപിച്ചാൽ, സാമീപ്യവും മൂന്നുലക്ഷംതവണ ജപിച്ചാൽ സായൂജ്യവും കിട്ടും. ഗുരുവിനോടു ഉപദേശംവാധങ്ങിക്കുംപോൾതന്നെ സർവാഭീഷ്ടങ്ങളേയും നൽകുന്നതിന്നായി ഗൌരീബീജമന്ത്രം ഒന്നല്ലാതെ മറ്റു യാതൊന്നും ഇല്ല. ഗൌരീബീജമന്ത്രംകൊണ്ടും ധ്യാനാദ്യുപചാരങ്ങൾകൊണ്ടും പാപവിനാശിനിയായ ദേവിയെ ഭജിച്ചു് ദശാംശക്രമത്തിൽ തർപ്പണവും സ്വാഹാന്തത്തിൽ ഹോമവും മന്ത്രസിദ്ധിക്കുവേണ്ടി ബ്രാഹ്മണഭോജനവും ചെയ്യണം.

പിതാവായ വിരൂപാക്ഷൻ മകൾക്കു മേൽപ്രകാരം ഗൌരീബീജമന്ത്രം ഉപദേശിച്ചുംവച്ചു പഴയപോലെ സമാധിസ്ഥനായി. ധന്യയും ചിത്തശുദ്ധിയോടുംകൂടിയവളും ആയ ഗൌരിയാകട്ടെ പിതൃനിയോഗപ്രകാരം ഗൌരീ മന്ത്രംജപിച്ചു് ഗൌരീഭഗവതിയേയും ധ്യാനിച്ചുകൊണ്ടു് കാലംകഴിച്ചുവന്നു. ഇങ്ങനെ വർഷം മൂന്നുകഴിഞ്ഞു; ഗൌരിക്ക് വയസ്സും എട്ടായി. പുത്രിയെ വിവാഹംകഴിച്ചുകൊടുക്കണമെന്നുള്ള വിചാരം വിരൂപാക്ഷനെപീഡിക്കാനും തുടങ്ങി. പുത്രീവിവാഹവിചാരഗ്രസ്തനായ വിരൂപാക്ഷൻ മക്കൾക്ക് തക്ക വരനേയും അന്വേഷിച്ചും കൊണ്ടിരിക്കുന്ന ആ കാലത്തിൽ സ്വരപ്പിഴകൂടാതെ മധുരഗാനത്തിൽവേദവും ഉച്ചരിച്ചുകൊണ്ടു ഒരു ബ്രാഹ്മചാരിവിരൂപാക്ഷന്റെ അടുക്കൽചെന്നു. ഉടൻതന്നെ വിരൂപാക്ഷൻആബ്ര

൧൮










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/219&oldid=170596" എന്ന താളിൽനിന്ന് ശേഖരിച്ചത്