ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൨ ഹാലാസ്യമാഹാത്മ്യം.

ണു് എന്നിങ്ങനെ അരുളിചെയ്തിട്ടു താമസമൌലിയായ കുംഭസംഭവൻ താഴെവരുമാറു വീണ്ടും കഥയാരംഭിച്ചു.

ഭക്തശിരോമണിയായ വിക്രമപാണ്ഡ്യഭൂപൻ ശിവലോകം പ്രാപിച്ചതിന്റെ വിശേഷം സകല ഗുണങ്ങൾക്കും ഇരിപ്പിടമായ രാജശേഖരപാണ്ഡ്യൻ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ചതുർവിധോപായങ്ങളെക്കൊണ്ടും പിതാവിനിക്കാൾ അത്യധികമായ അഭിവൃദ്ധിയോടുകൂടെ. രാജ്യഭരണം നടത്തിവന്നു. സർവ്വവിദ്യകളും അറുപത്തിനാലുകലകളും അദ്ദേഹത്തിനു സ്വാധീനമായിരുന്നു. ബ്രാഹ്മണഭക്തിയും ആചാരധർമ്മനയവിനയങ്ങളും, പരമശിവഭക്തിയും യശോധൈര്യവീര്യങ്ങളും, രാജശേഖര പാണ്ഡ്യനെപ്പോലെ മറ്റൊരുത്തർക്കും ഇല്ലായിരുന്നു. എങ്കിലും പരമശിവനിലുള്ളഭക്തിവിശ്വാസങ്ങൾകൊണ്ടു ശിവനടനംമാത്രം അവർ അഭ്യസിച്ചില്ല. പാണ്ഡ്യസാർവ്വഭൌമനായ രാജശേഖരപാണ്ഡ്യൻ സർവ്വവിദ്യാവിശാരദൻ എന്നും സകലകലാദക്ഷൻ എന്നും ഉള്ള പ്രസിദ്ധി ലോകംഎങ്ങും പരന്നു. ഇതിനെ ജംബുനാഥഭക്തനും ചോളഭൂപാലകനുമായ കരികാലഭൂപൻകേട്ടു് തനിയ്ക്കും എല്ലാവിദ്യകളും കലകളും അഭ്യസിക്കണമെന്നു നിശ്ചയിച്ചു കാലതാമസമെന്യെ സർവ്വവും അഭ്യസിച്ചു. ചോളാധിപനായ കലികാലഭൂപനു നർത്തനവും വശമായിരുന്നു. രാജശേഖരപാണ്ഡ്യനു നൃത്തം വശമല്ലെന്നുള്ള വിവരം അദ്ദേഹത്തിനു അറിയാനും പാടില്ലായിരുന്നു. ഇങ്ങനെ സർവ്വവിദ്യാവിശാരദന്മാരും സകലകലാവല്ലഭന്മാരുമായ പാണ്ഡ്യചോളാധിപന്മാർ ഭൂപരിപലാനവും നടത്തി സസുഖം വസിക്കുകാലത്തിൽ ഒരിക്കൽ ഒരു വിദ്വാൻ ചോളരാജധാനിയിൽ ചെന്നിരുന്നു. ആ വിദ്വാനും ചോളഭൂപാലകനും കൂടി അന്യോന്യം അനവധിവിദ്യാപരീക്ഷകൾ നടത്തുകയും ബുദ്ധിമാനായ ആ വിദ്വാച്ഛിരോമണിക്കു അനവധിദനം സമ്മാനമായി നൽകുകയും ചെയ്തു.

ചോളഭൂപന്റെ സംഭാവനയായി കിട്ടിയ അവസാനമില്ലാത്തദ്രവ്യവും ചുമപ്പിച്ചുകൊണ്ടു് ആ വിദ്വാൻ അനന്തരം വിക്രമപാണ്ഡ്യസന്നിധാനത്തിൽ പോയി അദ്ദേഹവുമായും പലവിദ്യാ പരീക്ഷണങ്ങൾ നടത്തി. ആ വിദ്വാൻ ഒടുവിൽ പാണ്ഡ്യഭൂപനെ ഏറ്റവും പ്രശംസിച്ചുകൊണ്ടു് അദ്ദേഹത്തെ നോക്കി അല്ലയോസാർവഭൌമനായ പാണ്ഡ്യരാജരത്നമെ; അങ്ങുസകലകലാവല്ലഭൻ തന്നെ. അങ്ങേപ്പോലെ സമ്പത്തും കീർത്തിയും മറ്റാർക്കും ഇല്ല. മഹാപ്രഭുവായ അങ്ങെ എല്ലാ ജനങ്ങളും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങു് ഐശ്വര്യംകൊണ്ടു് രാജരാജനിഭനും പ്രതാപംകൊണ്ടു് ആദിത്യതുല്യനും ആണെങ്കിലും ചോളാധിപനായ കലികാലനെപ്പോലെ അങ്ങേയ്ക്കു എല്ലാവകലകളും അറിയാൻ പാടില്ല. ഞാൻ ചോളരാജ്യത്തിൽപോയി കലികാലനെകണ്ടു അവനു് നൃത്തവിദ്യകൂടി അറിയാം. രാഗതാളസമന്വിതമായ അവന്റെ നൃത്തം കണ്ടാൽ സാക്ഷാൽ നടേശമൂർത്തിയായപരമശിവനും അന്ധാളിച്ചുപോകും. നിനക്കുനൃത്തവിദ്യ വശമില്ലെന്നു എല്ലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/224&oldid=170601" എന്ന താളിൽനിന്ന് ശേഖരിച്ചത്