ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൪ ഹാലാസ്യമാഹാത്മ്യം.

ൽകൊണ്ടുകൊരുത്തു തൂങ്ങിക്കിടന്നിരുന്നതാണ്. മരണകാലം അടുത്തെങ്കിൽ ആർക്കും ആരേയും കൊല്ലുന്നതിനുയാതൊരു വൈഷമ്യവുമ ഇല്ല. ആ സമയത്ത് അമൃതും വിഷംതന്നെ. അതുകൊണ്ടു ഇനി കാലം താമസിക്കാതെ ഇവിടെനിൽക്കുന്ന നിശിതങ്ങളായ കൊമ്പുകളോടുകൂടിയ പശുവിനെ അഴിച്ചുവിട്ട് വൈശ്യകുമാരനെ നമുക്കു വധിക്കണം. നീ പശുവിന്റെ കയർ കയ്യിൽ അഴിച്ചുപിടിച്ചുകൊള്ളുക. വൃഥാ സമയം കളഞ്ഞാൽ യമധർമ്മരാജാവിനോടു നാം സമാധ്നം പറയണം. അദ്ദേഹത്തിന്റെ വലിയകോപത്തിന് സമാധാനം പറയാൻതക്ക ശേഷിനമുക്കുണ്ടോ? അതുകൊണ്ട് നീ വലിയ പ്രാഭവങ്ങൾ ഒന്നുംപൊട്ടിക്കാതെ പശുവിന്റെകയറുപൊട്ടിച്ചു വിടാനുള്ള വഴിനോക്കുകയെന്നുപറഞ്ഞു.

കുലോത്തുംഗപാണ്ഡ്യൻ അതുകേട്ടു് ബ്രാഹ്മണനോടു, ഇപ്പോൾ അങ്ങയുടെ ഭാര്യമരിച്ചതു് എങ്ങനെയെന്നു മനസ്സിലായോ? നിരപരാധിയായപുളിന്ദനെ നാം ശിക്ഷിച്ചെങ്കിൽ അന്ന്യായമായിപ്പോവുകയില്ലയിരുന്നൊ? ഇനി നമുക്കു വൈശ്യകുമാരന്റെ കഥകൂടി കഴിയുന്നതു കണ്ടുംവച്ചുപോകാം എന്നുപറഞ്ഞു.

ബ്രാഹമണൻ, അതുകേട്ട് വളരെവളരെ അത്ഭുതപ്പെടുകയും തന്റെഭാര്യ ആയുസ്സറ്റു മരിച്ചതുതന്നെയെന്നുനിശ്ചയിച്ചു അതേവരേയും ഉണ്ടായിരുന്ന വ്യസനം ഉപേക്ഷിക്കുകയും ചെയ്തിട്ട് അപ്പോൾ വിവാഹംകഴിക്കാൻ പോകുന്ന വൈശ്യകുമാരന്റെ അവസ്ഥയും ഇവർ പറയുന്നതുപോലെ ആണെങ്കിൽ യമകിങ്കരന്മാരുടെ വാക്കുകൾ എല്ലാം സത്യം തന്നെയെന്നു നിശ്ചയിക്കാമെന്നും വിചാരിച്ച്, അതുംകൂടി കണ്ടിട്ട് പോയാൽ മതിയെന്നുസമ്മതിച്ചു് രണ്ടുപേരുംകൂടെ പിന്നേയും അവിടെത്തന്നെയിരുന്നു.

ഈ അവസരത്തിൽ യമഭടന്മാരിൽ ഒന്നാമൻ രണ്ടാമനോടു എടോ! കാശീവിശ്വനാഥക്ഷേത്രത്തിനും ദക്ഷിണകൈലാസമായ കാളഹസ്തിക്ഷേത്രത്തിനും അടുത്തു് അയ്യഞ്ചുക്രോശം ഉള്ളിലും നടേശമൂർത്തിയുടെ നിവാസസ്ഥാനമായ ചിംദംബരത്തിന് ഒന്നരയോജനയ്ക്കുള്ളിലും

ഈ അവസരത്തിൽ യമഭടന്മാരിൽ ഒന്നാമൽ രണ്ടാമനോടു എടോ! കാശീവിശ്വനാഥക്ഷേത്രത്തിനും ദക്ഷിണകൈലാസമായ കാളഹസ്തിക്ഷേത്രത്തിനും അടുത്ത് അയ്യഞ്ചുക്രോശം ഉള്ളിലും നടേശമൂർത്തിയുടെ നിവാസസാഥാനമായ ചിദംബരത്തിന് ഒന്നരയോജനയ്ക്കുള്ളിലും സുന്ദരേശ്വരന്റെ ആവാസഭൂമിയായ ഹാലാസ്യക്ഷേത്തിനു് രണ്ടുയോജനയ്ക്കുള്ളിലും മറ്റുള്ള എല്ലാശിവക്ഷേത്രത്തിന്റെ ഓരോയോജനയ്ക്കുള്ളിലും നമുക്കു കടന്നു തോന്ന്യാസങ്ങൾ ഒന്നും പ്രവൃത്തിച്ചുകൂടാ. യമധർമ്മൻ എന്നോടു കല്പിച്ചിട്ടുള്ളതു അപ്രകാരം ആണു്. നിന്നോടു അങ്ങിനെതന്നെ പറഞ്ഞിട്ടുണ്ടോ? എന്നുചോദിച്ചു.

രണ്ടാമൻ അതുകേട്ടു്, എന്നോടും, നിന്നോടു മാത്രമല്ല, അദ്ദേഹത്തിന്റെ എല്ലാകിങ്കരന്മാരോടും അപ്രകാരം കല്പിച്ചിട്ടുണ്ടു്. ശിവക്ഷേത്രങ്ങൾക്കു സമീപത്തിൽ നമുക്കെന്നല്ലാ മറ്റുദേവന്മാർക്കും അവരുടെ കിങ്കരന്മാർക്കും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/236&oldid=170613" എന്ന താളിൽനിന്ന് ശേഖരിച്ചത്