ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൮ ഹാലാസ്യമാഹാത്മ്യം.

ആടി സുഖിച്ചുവസിക്കവേ ആ തരുണീരത്നം യൌവ്വനാരംഭത്തോടുകൂടിത്തന്നെ ഗർഭം ധരിക്കുകയും കോമളശരീരനായ ഒരു കുമാരനെ പ്രസവിക്കുകയും ചെയ്തു. അവൻ പുത്രനെ അത്യന്തം ലാളിച്ചുവളർത്തി. കാലക്രമേണ അവൻ യൊനയുക്തനും കാമസദൃശനും ആയി. യുവാവും കാമരസികനും ആയ ആ കുമാരനു് സൌന്ദര്യവതിയായമാതാവിനെപ്പിടിച്ചു്ബലാൽക്കാരേണപുണരുവാനും തുടങ്ങി. കാമംമൂത്തു് തന്നത്താൻ മറന്നുള്ള കാമുകന്മാർക്കു് മാതാവെന്നൊ, സഹോദരിയെന്നൊ പരസ്ത്രീയെന്നൊമറ്റൊ ഉള്ള വ്യത്യാസമോ ലജ്ഞാവിവേകാദികളോ യാതൊന്നും ഉണ്ടാകുന്നതല്ലല്ലൊ.

ആ ദുഷ്ടാഗ്രഗണ്യൻ അവന്റെ മാതാവും തന്റെ ഭാര്യയും ആയ വധൂരത്നത്തിനെ ഇങ്ങനെ പിടിച്ചു ബലാല്ക്കാരേണ പുണർന്നുതുടങ്ങിയ വിവരം പിതാവായ ബ്രാഹ്മണശ്രേഷ്ഠൻ അറിഞ്ഞിട്ടും, അതിനെ വെളിപ്പെടുത്താതെ വളരെ ഗൂഢമായി വച്ചുകൊണ്ടിരുന്നു. അദ്ദേഹം അപ്രകാരം ചെയ്തതു് വഞ്ചനാപമാനങ്ങളെ, വിശേഷിച്ചും ഭാര്യാപമാനത്തെ വെളിപ്പെടുക്കുാൻ പാടില്ലെന്നുള്ള നീതിശാസ്ത്രം അദ്ദേഹത്തിനു് നല്ലതുപോലെ അറിയാവുന്നതുകൊണ്ടായിരുന്നു. ഇപ്രകാരം അദ്ദേഹം തന്റെ പുത്രന്റെ അത്യന്തം നീചവും, അതികഷ്ടവും. മനുഷ്യരിൽ ആരുംതന്നെ ഒരിക്കലും ചെയ്യാതത്തതുമായ ഈ പ്രവൃത്തിയെ വെളിപ്പെടുത്താതെ മറയ്ക്കുകയും സഹിക്കുകയും ചെയ്തുവന്നു. എങ്കിലും, ആ വിഷയത്തിൽ അദ്ദേഹത്തിനു് അതിരില്ലാത്ത വ്യസനവും ലജ്ഞയും ഉണ്ടായിരുന്നു.

ബ്രാഹ്മണകുമാരൻ ഇങ്ങനെ മാതാവിനെപ്പിടിച്ചു ഇടവിടാതെ പുണർന്നുകൊണ്ടുവരുമ്പോൾ ഒരു ദിവസം പുത്രനും അമ്മയുകൂടി കാമകേളി ചെയ്തുകൊണ്ടിരിക്കുന്ന മുറിയിൽ പിതാവായ ബ്രാഹ്മണൻ അറിയാതെ ചെന്നുകയറുന്നതിനും പാപാഗ്രണിയായ പുത്രൻ കാണുന്നതിനും ഇടയായി.

അച്ഛനെ കണ്ടതുകൊണ്ടു അത്യന്തം കുണ്ഠിതചിത്തനായിത്തീർന് പുത്രൻ; അച്ഛൻ മുഖാന്തിരം മേലാൽ തന്റെ ആ പാപകർമ്മത്തിനു് വല്ല തടസ്ഥവും നേകിട്ടെങ്കിലോ എന്നു ശങ്കിച്ചും ഇച്ഛാഭംഗംമൂലം നേരിട്ടകോപംകൊണ്ടും കഠിനഹൃദയനും, കാമാതുരനും, അധമാധകനും, പാപാഗ്രഗണ്യനും, ആയ ആ ബ്രാഹ്മണകുമാരൻ അവന്റെ പിതാവിന്റെ കുടുമ്മയെകുത്തിപ്പിടിച്ചു്, കൊല്ലരുതെന്നു വിരോധിച്ചമാതാവിന്റെ അപേക്ഷകളേയും വകവയ്ക്കാതെ ഖനിത്രംകൊണ്ടു വെട്ടി ശിരച്ഛേദനംചെയ്തു. അയ്യയ്യോ പറയുന്നതുപോവും മാറാപാപം! ഈ മാതിരിയിൽ ഉള്ള ദുഷ്ടന്മാരും ഉണ്ടാകുന്നല്ലൊ.

അതിന്റെശേഷം അവൻ അമ്മയെനോക്കി. കാമാർത്തന്മാർക്കുധർമ്മംഎവിടെ? സ്നേഹമെവിടെ? കൃപയെവിടെ? അച്ഛനാരു? അമ്മയാരു?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/240&oldid=170618" എന്ന താളിൽനിന്ന് ശേഖരിച്ചത്